എഡിറ്റര്‍

ഡി ജെ ആയി ബോബി ഡിയോള്‍, ഗുപ്തിലെ പാട്ടുകള്‍; എന്നിട്ടും പരിപാടി കഴിഞ്ഞപ്പോള്‍ ടിക്കറ്റ് ചാര്‍ജ് തിരികെ വേണമെന്ന്

ഗുപത്, ബാദല്‍… ഈ ബോളിവുഡ് സിനിമകളുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍, അവയിലെ പാട്ടുകളേക്കാള്‍ മുന്നേ മനസില്‍ വരുന്നത് ബോബി ഡിയോള്‍ എന്ന സുന്ദരനെയായിരുന്നു. ഖാന്‍മാരോളം, അല്ലെങ്കില്‍ അവരെക്കാളലധികം ആരാധിക്കപ്പെട്ട താരം. പക്ഷെ ബോബിയുടെ വിജയകാലം ഹ്രസ്വമായിരുന്നു. പതുക്കെ ബോബിയെ അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ പോലും മറന്നു. ഇടയ്ക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

വളരെ കാലത്തിനുശേഷം ബോബി ഡിയോള്‍ പബ്ലിക്കിനിടയിലേക്ക് വീണ്ടും വന്നു. ഇത്തവണ സിനിമയിലൂടെയല്ല, ഡി ജെ ആയിട്ട്. പക്ഷേ ബോബിയെ പിടികൂടിയ ദുര്‍ഭൂതം അയാളെ വിട്ടൊഴിഞ്ഞിട്ടില്ലെന്നു തോന്നു. ഡി ജെ ആയുള്ള ബോബിയുടെ പുനരവതാരം അമ്പേ പരാജയപ്പെട്ടു. ബോബിയാണല്ലോ എന്നോര്‍ത്ത് തിക്കിതിരക്കി വന്നവര്‍ പരിപാടി കഴിഞ്ഞപ്പോള്‍ ടിക്കറ്റ് ചാര്‍ജ് തിരികെ ചോദിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസം ഡല്‍ഹിയിലെ ഹൈ എന്‍ഡ് ക്ലബ്ലിലാണ് ബോബി ഡിജെ പരിപാടി അവതരിപ്പിച്ചത്. പരിപാടി പ്രേക്ഷകര്‍ക്ക് കനത്ത നിരാശയാണ് സമ്മാനിച്ചത്. 1997ല്‍ പുറത്തിറങ്ങിയ ഗുപ്ത് എന്ന സ്വന്തം ചിത്രത്തിന്റെ തന്നെ ഡിജെയുമായാണ് ബോബി രംഗത്തെത്തിയത്. പ്രൊഫഷണലായി തന്നെ ഡിജെ പരിശീലിക്കുന്നുണ്ട് ബോബി. പ്രിയ താരത്തിന്റെ ഡിജെ ആസ്വദിക്കാന്‍ ആരാധകര്‍ സദസ് നിറഞ്ഞിരുന്നു. ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. എന്നാല്‍ പരിപാടി നിരാശപ്പെടുത്തിയതോടെ ആരാധകരുടെ വിധം മാറി. പണം തിരികെ ചോദിച്ചുള്ള ബഹളം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബോബി സ്ഥലം വിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

http://goo.gl/xPfrmh

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍