Top

മര മുകളില്‍ കാര്‍, കമ്പിക്കിടയില്‍ കുതിര: "അദ്ഭുതം തോന്നുന്നുണ്ടോ?" മോദിയെ പരിഹസിച്ച് സഞ്ജീവ് ഭട്ട്

മര മുകളില്‍ കാര്‍, കമ്പിക്കിടയില്‍ കുതിര: "അദ്ഭുതം തോന്നുന്നുണ്ടോ?" മോദിയെ പരിഹസിച്ച് സഞ്ജീവ് ഭട്ട്
"ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്ന് അദ്ഭുതം തോന്നിയിട്ടുണ്ടോ" എന്ന ചോദ്യം. ഒപ്പം മൂന്ന് ചിത്രങ്ങള്‍ ആദ്യം ചിത്രത്തില്‍ ഒരു കാര്‍ മരത്തിന് മുകളില്‍ കിടക്കുന്നതും ഒരു കുതിര പൈപ്പ് കമ്പികള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുന്നതും കാണാം. രണ്ടാമത്തെ ചിത്രത്തില്‍ ഒരു ആട് വൈദ്യുതി കമ്പിയില്‍ തൂങ്ങിക്കിടക്കുന്നു. മൂന്നാമത്തെ ചിത്രത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നതാണ് കാണുന്നത് - മോദിയെ പരിഹസിച്ച് ഗുജറാത്തിലെ പുറത്താക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുള്ളയാളുമായ സഞ്ജീവ് ഭട്ട് ഇട്ട ട്വീറ്റാണിത്. ട്വിറ്ററും ഫേസ്ബുക്കും അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് സഞ്ജീവ് ഭട്ടിന്റെ ട്വീറ്റ്.

സഞ്ജീവ് ഭട്ടിന്റെ രസകരമായ രാഷ്ടീയ ആക്ഷേപഹാസ്യ, പരിഹാസ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. "നോട്ട് നിരോധനം പാകിസ്ഥാനെ തകര്‍ത്തു. ജി എസ് ടി ചൈനയേയും" തുടങ്ങിയ രസികന്‍ ട്വീറ്റുകള്‍ വൈറല്‍ ആയിരുന്നു. 2002ലെ ഗുജറാത്ത്‌ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന മോദിക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടിനെ തുടര്‍ന്ന് പ്രതികാര നടപടിയായി സംസ്ഥാന സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു.



Next Story

Related Stories