TopTop
Begin typing your search above and press return to search.

ഒരു തീവ്രവാദിയെ കണ്ടാല്‍ എങ്ങനെയിരിക്കും?

ഒരു തീവ്രവാദിയെ കണ്ടാല്‍ എങ്ങനെയിരിക്കും?

എഡിറ്റോറിയല്‍
(വാഷിംഗ്‌ടണ്‍പോസ്റ്റ്)

“ഒരു രാജ്യമെന്ന രീതിയില്‍ ചിന്തിക്കാന്‍ ഞങ്ങള്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് വര്‍ഗീകരണത്തെ കുറിച്ച് ചിന്തിക്കേണ്ടി വരും”- “ഫേസ് ദ നേഷന്‍’ എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അമേരിക്കയിലെ മുസ്ലീങ്ങളുടെ വര്‍ഗീകരണത്തെക്കുറിച്ച് ജോണ്‍ ഡിക്കെഴ്സാന്‍ ചോദിച്ച ചോദ്യത്തിന് ഡോണാള്‍ട് ട്രംപ് നല്‍കിയ ഉത്തരമാണിത്. “അതിശയിപ്പിക്കുന്ന തരത്തില്‍ ആളുകള്‍ ഞാന്‍ നടത്തിയ പ്രസംഗം കേള്‍ക്കാനായി വന്നിരുന്നു. ജനങ്ങള്‍ എന്നു പറയുമ്പോള്‍ തീര്‍ച്ചയായും കയ്യില്‍ തോക്കില്ലാത്ത, കയ്യില്‍ ആയുധങ്ങളില്ലാത്ത, കയ്യില്‍ ഒന്നുമില്ലാത്ത ജനങ്ങള്‍.”

ചോദ്യമിതാണ്. അമേരിക്കന്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന് അത്രയും പ്രിയപ്പെട്ട ട്രംപിന്റെ ഒരു പരിപാടിയില്‍ ആളുകള്‍ തോക്കുമായി വന്നില്ലെന്ന് എങ്ങനെ അയാള്‍ക്ക് അത്രയും ഉറപ്പിച്ച് പറയാന്‍ സാധിക്കും? തോക്കുകള്‍ കൊണ്ടുനടക്കാന്‍ സാധ്യതയുണ്ടെന്നു ട്രംപ് പറയുന്ന ആളുകളെ കണ്ടാല്‍ എങ്ങനെയിരിക്കും? ഇരു നിരക്കാര്‍? ആണുങ്ങള്‍? താടിയുള്ളവര്‍? തലയില്‍ തുണികൊണ്ട് മൂടിയവര്‍?

ഒരു ബഹുജന സമൂഹത്തെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ ചിന്തകള്‍ വിഷമയം മാത്രമല്ല അര്‍ത്ഥമില്ലാത്തതും ഫലസമൃദ്ധമല്ലാത്തതും കൂടിയാണ്. ട്രംപിന് ഭീഷണിയായി തോന്നുന്നവരൊന്നും യഥാര്‍ത്ഥത്തില്‍ ഭീഷണിപ്പെടുത്താനും മാത്രം പോന്നവരായിരിക്കില്ല. അനാവശ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തും ആളുകളെ അനാവശ്യമായി വാര്‍പ്പ് മാതൃകകള്‍ ആക്കിയും വെറുതെ സമയം കളയേണ്ടതില്ല. മറിച്ച് യഥാര്‍ത്ഥത്തില്‍ ഉള്ള അപകട സാധ്യതകളുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും നല്ലത് എന്നാണ് സുരക്ഷ വിദഗ്ദര്‍ പറയുന്നത്. ഇത്തരം വിചാരണ നടത്തുന്നതിന് വര്‍ഗീകരണം നടത്തി ആളുകളെ തിരഞ്ഞെടുത്താല്‍ അത് പ്രതീക്ഷിച്ച ഫലം തരണമെന്നില്ല. പകരം വര്‍ഗീകരിക്കാതെയുള്ള ആളുകളുടെ തിരഞ്ഞെടുപ്പ് മാത്രമേ ഗുണം ചെയ്യുകയുള്ളൂ എന്നാണ് മാത്തമാറ്റീഷ്യന്‍മാര്‍ പറയുന്നത്. വളരെ കൃത്യമായ വര്‍ഗീകരണം നടത്തല്‍ ഒരിക്കലും സാധ്യമായ കാര്യമല്ല. ഇത്തരം വര്‍ഗീകരണങ്ങള്‍ വിഭവങ്ങളുടെ ദുരുപയോഗത്തിന് മാത്രമേ കാരണമാകുകയുള്ളൂ. അതുകൂടാതെ വര്‍ഗീകരണത്തിന്റെ പേരില്‍ പാവപ്പെട്ട നിഷ്കളങ്കരായ മനുഷ്യരെ വീണ്ടും വീണ്ടും പരിശോധിക്കുന്നത് അത്ര നല്ല കാര്യമല്ല.ട്രംപ് പറയുന്നതുപോലെ അമേരിക്കന്‍-മുസ്ലിമുകളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍, ഇത്തരം വിചാരണകള്‍ വളരെ ന്യൂനപക്ഷമായ ഒരു ജനവിഭാഗത്തെ ഒറ്റപ്പെടുത്താനും,അപമാനിക്കാനും വളരെ സമാധാനപരമായി കഴിയുന്നവരെ അകറ്റിനിര്‍ത്താനും മാത്രമേ ഉപകരിക്കുകയുള്ളൂ. അമേരിക്കന്‍ മുസ്ലിമുകള്‍ അധികാരികളുമായി ഇത്തരത്തിലുള്ള വര്‍ഗീകരണത്തോട് യോജിക്കുമെന്ന് തോന്നുന്നില്ല.ഇനി അഥവാ യോജിച്ചാല്‍ തന്നെ അതിനുള്ളില്‍ യഥാര്‍ത്ഥ തീവ്രവാദികള്‍ ഇത്തരം വര്‍ഗീകരണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടുപിടിച്ച് കഴിഞ്ഞിട്ടുണ്ടാകും.

ഇസ്രയേല്‍ പോലെയുള്ള രാജ്യങ്ങളില്‍ ഇത്തരം വര്‍ഗീകരണം നിലവിലുണ്ടെന്നും ഇത് “കോമണ്‍ സെന്‍സ്” ആണെന്നുമാണ് ട്രംപ് പറഞ്ഞത്.പക്ഷേ ഇസ്രയേല്‍ വര്‍ഗീകരണ സമ്പ്രദായം വളരെ ശാസ്ത്രീയമാണ്. പരിശീലനം ലഭിച്ച എജന്റുമാരാണ് വളരെ നാളത്തെ നിരീക്ഷണത്തിന് ശേഷം ആളുകളെ വര്‍ഗീകരിക്കുന്നത് തന്നെ. ട്രംപ് തന്‍റെ റാലിക്ക് വരുന്ന ആളുകളെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയനാക്കിയത്‌ ഇതേ ഉദ്ദേശം വച്ചാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ട്രംപിന്റെ നിരീക്ഷണങ്ങള്‍ അപൂര്‍വമായി മാത്രമേ ഉപരിപ്ലവമല്ലാതിരുന്നിട്ടുള്ളൂ.

അമേരിക്കയെ സംബന്ധിച്ചുള്ള ഒരു സത്യം മനസ്സിലാക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടു. ഒരാളുടെ സവിശേഷമായ വ്യക്തിപ്രഭാവത്തില്‍ നിന്നുമാണ് ഒരാളുടെ ഉള്ളില്‍ അന്തര്‍ലീനമായ പ്രതാപം ഉടലെടുക്കുന്നത് എന്ന കാര്യത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ് അമേരിക്ക എന്നതാണത്. അവരുടെ കഴിവ്.വ്യക്തിത്വം,ചെയ്തികള്‍ എന്നിവയുടെ ബന്ധമാണ് അവരുടെ മാനുഷിക ഗുണങ്ങളെ പുഷ്ടിപ്പെടുത്തുന്നത്. നമ്മുടേതൊരു തുറന്ന സമൂഹമാണ്. വെറും ഉപരിപ്ലവമായ മുന്‍വിധികളില്‍ പെട്ട് നഷ്ടപ്പെടുന്ന സമയവും അവഗണിക്കപ്പെടുന്ന ഗുണങ്ങളുമോര്‍ത്ത് സമയം കളയാതെ ആളുകള്‍ അവരവര്‍ക്ക് ലഭിച്ചിട്ടുള്ള സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും നന്നായി ജീവിക്കാന്‍ ശ്രമിക്കുന്നവരാണ്. എല്ലാ ദിവസവും ട്രംപ് ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞ് ഇതൊക്കെ എവിടെയെങ്കിലുമൊക്കെയായി തെറ്റിച്ചു പറയാറുണ്ട്. അവസാനമായി പറഞ്ഞതും അത്തരമൊരു പ്രസ്താവന ആണെന്ന് മാത്രം.


Next Story

Related Stories