TopTop
Begin typing your search above and press return to search.

സദാചാരത്തിന്റെ രാഷ്ട്രീയവും ചുംബനത്തിന്റെ (അ)രാഷ്ട്രീയതയും

സദാചാരത്തിന്റെ രാഷ്ട്രീയവും ചുംബനത്തിന്റെ (അ)രാഷ്ട്രീയതയും

ദീപക് ശങ്കരനാരായണന്‍

ഒബ്‌വിയസ്സായ കാരണങ്ങളാല്‍ ഞാന്‍ ചുംബനസമരത്തെ സപ്പോര്‍ട് ചെയ്യുന്നു. വ്യക്തികളുടെ സദാചാരം, സമരരീതികള്‍, ജീവിതം, ലൈംഗികത എന്നിവയിലൊന്നും മറ്റൊരാള്‍ക്കും കാര്യമില്ല. തൃശ്ശൂരില്‍ വീട്ടിലായിരുന്നെങ്കില്‍ തീര്‍ച്ചയായും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഞാനവിടെ പോകുമായിരുന്നു. പരസ്യചുംബനം എന്ന സമരരീതി ഞാന്‍ സ്വീകരിക്കുമോ എന്നത് വേറെ വിഷയം. സമരത്തിന്റെ വഴികള്‍ സമരം ചെയ്യുന്നവരാണ് തീരുമാനിക്കുന്നത്. നിലവിലുള്ള നിയമങ്ങള്‍ക്ക് എതിരല്ലെങ്കില്‍, സ്റ്റേറ്റിനും അതിനകത്ത് കാര്യമില്ല.

താഴെക്കാണുന്നവ ഈ വിഷയത്തോടുള്ള എന്റെ കാഴ്ചപ്പാടാണ്; എതിര്‍പ്പോ പ്രതിഷേധമോ അല്ല. വ്യക്തിപരമായും രാഷ്ട്രീയമായും dialectical ആയ സമീപനമാണ് പ്രശ്നങ്ങളോടെടുക്കാറ്. “ദൈവല്ല്യാച്ചാല്‍ എങ്ങനാടോ അയിത്തായാല്‍ കുളിച്ചാല്‍ ശുദ്ധാവണത്?“ എന്ന നമ്പൂരിവിഡ്ഢിത്തം മാത്രമല്ല “മിശ്രവിവാഹം കഴിക്കാത്തവര്‍ മിശ്രവിവാഹത്തെ സപ്പോര്‍ട് ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ? എന്ന് ചോദിക്കാനുമുള്ള ബൌദ്ധികപ്രായവും കഴിഞ്ഞു. ഇനി ലവന്‍ യുവമോര്‍ച്ചക്കാരനാണെന്ന് കരുതുന്നവര്‍ക്ക് ഞാന്‍ സുകുമാരക്കുറുപ്പാണെന്നും കരുതാനുള്ള സ്വാതന്ത്ര്യമുണ്ട്.

സദാചാരവാദികള്‍ ക്ഷമിക്കുക. നിങ്ങള്‍ക്കുള്ള വാതില്‍ ദാ അവിടെയാണ്.

a) വര്‍ഗ്ഗം:- കേരളത്തില്‍ മോറല്‍ പൊലീസിങ്ങിന് ഓര്‍ഗനൈസ്ഡ് സംഘടനാസംവിധാനം നല്‍കിയത് യുവമോര്‍ച്ചയല്ല, എന്‍ ഡി എഫും സോളിഡാരിറ്റിയും മുസ്ലീം ലീഗുമാണ്. മലബാറിലെ ഗ്രാമങ്ങളില്‍ സംഘടിതമായി വീടുകളെ സര്‍വൈലന്‍സില്‍ നിര്‍ത്തുകയും അവിടേക്ക് രാത്രി വരുന്നവരെ തല്ലിക്കൊല്ലുകയും പൊതുസ്ഥലത്ത് കാണുന്ന മുസ്ലീം പെണ്‍കുട്ടികളുടെ കൂടെയുള്ളവന്റെ മതം പരിശോധിക്കുകയും ചെയ്യുന്നത് ആദ്യമായി സംഘടനാപരമായ ഒരു അജന്‍ഡയായി എടുക്കുകയും നടപ്പിലാക്കുകയും ചെയ്തത് ഇസ്ലാമിക് ശ്രീരാമസേനകളാണ്. കര്‍ണ്ണാടകയില്‍ ശ്രീരാമസേനയുടെ വന്‍ വിജയം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ യുവമോര്‍ച്ചക്കാര്‍ക്ക് ഇവിടെത്തന്നെ മണ്ണൊരുക്കിക്കൊടുത്തത് ലൌ ജിഹാദ് ടൈപ് അപരവൈരം മാത്രമല്ല, കാമുകന്‍മാരെ തല്ലിക്കൊന്ന് ഇസ്ലാമിക് ഫണ്‍ഡമെന്റലിസം നടപ്പാക്കിക്കാണിച്ച അതിന്റെ തന്നെ ചരിത്രപരതയുടെ ആവര്‍ത്തനം കൂടിയാണ്.

പക്ഷേ അവരുടെ ക്ലാസ് ടാര്‍ഗെറ്റ് വേറെയായിരുന്നു, അവരൊരിക്കലും സാമൂഹികമായും ബൌദ്ധികമായുമുള്ള മദ്ധ്യ-ഉപരിവര്‍ഗ്ഗത്തെയല്ല ലക്ഷ്യം വെച്ചത്. നഗരങ്ങളായിരുന്നില്ല; ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമായിരുന്നു. കേവലം സാമ്പത്തികമായ അളവുകോലുകളില്‍ അത് ക്ലാസ്‌ലെസ്സാണെന്ന് വേണമെങ്കില്‍ പറയാമെങ്കിലും സാമൂഹ്യമായ അര്‍ത്ഥത്തില്‍ മതത്തിന്റെ ഇരകളെത്തന്നെയാണ് ആ മോറല്‍ പൊലീസിങ്ങ് വീണ്ടും ഇരകളാക്കിയത്. പക്ഷേ ആദ്യമായിട്ടാണ് കേരളത്തില്‍ സംഘടിതമായ മോറല്‍ പൊലീസിങ്ങ് അപ്പര്‍ മിഡില്‍-അപ്പര്‍ ക്ലാസ് ടാര്‍ഗെറ്റ് വച്ച് യുവമോര്‍ച്ചക്കാര്‍ നടപ്പിലാക്കിയത്. ഡല്‍ഹി ബലാത്സംഗത്തിനെതിരെ നടന്ന വ്യാപകപ്രതിഷേധം പോലെത്തന്നെ ഇതിലും ഒരു ക്ലാസ് താദാത്മ്യത്തിന്റെ എലമെന്റുണ്ട്. കേരളത്തിലുടനീളം വ്യാപിക്കാവുന്ന രീതിയില്‍ സ്പെക്ടാക്കുലറായ പ്രചോദനത്തോടെ, തീവ്രമായ ആക്രമണസ്വഭാവത്തില്‍, തങ്ങളുടെ ക്ലാസിനെ മോറല്‍ പൊലീസിങ്ങ് തൊടുന്നു. വസ്തുനിഷ്ഠമായ ഒരു കണക്കെടുപ്പില്‍ കേരളത്തില്‍ നടന്നിട്ടുള്ള മോറല്‍ പൊലീസിങ് പരമ്പരകളില്‍ ഇംപ്കാക്റ്റ് കണക്കിലെടുത്താല്‍ ഏറ്റവും നിസ്സാരമായ ഗണത്തില്‍ വരുന്നതാണ് ഈ സംഭവം. പക്ഷേ അതിന്റെ ഓളങ്ങള്‍ ഇന്നുവരെയുണ്ടായിട്ടുള്ള - എന്റെ ഓര്‍മ്മയില്‍ രണ്ട് പ്രത്യക്ഷ കൊലപാതകങ്ങള്‍ അടക്കം, കൂടുതലുണ്ടോ എന്നറിയില്ല - അതീവഗൌരവമായ സംഭവങ്ങളേക്കാളും ശക്തവും. സംഘപരിവാര്‍ സമീപകാലത്ത് കേരളത്തില്‍ കാണിച്ച ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധമായിരുന്നു അതെന്ന് പറയാം. അവരുടെ നിശ്ശബ്ദ പിന്തുണക്കാരെയാണ് അവരിതോടെ ഇല്ലാതാക്കുന്നത്.

ചുംബനസമരത്തില്‍ ഈ ക്ലാസ് എലമെന്റ് മാസ്‌ക്‍ഡ് ആണ്. വര്‍ഗ്ഗപരമായ എലമെന്റുകള്‍ പ്രമുഖമായിത്തന്നെ നില്‍ക്കുന്ന പ്രതിഷേധത്തെ നിങ്ങള്‍ വിമര്‍ശിക്കുകയോ വിമര്‍ശനാത്മകമായി സമീപിക്കുകയോ ചെയ്യുന്ന പക്ഷം നിങ്ങള്‍ ശ്രീരാമസേനക്കാരോ ബൌദ്ധികവലതുപക്ഷമോ യാഥാസ്ഥിതികനോ ഇരട്ടത്താപ്പുകാരനോ ആയി ടാഗ് ചെയ്യപ്പെടും. മോറല്‍ പൊലീസിങ്ങ് കേരളത്തില്‍ തിര്‍ച്ചയായും ഒരു ക്ലാസ് ഇഷ്യൂ അല്ല, പക്ഷേ ക്ലാസിനെ തൊടുമ്പോള്‍, അപ്പോള്‍ മാത്രം, ട്രിഗര്‍ ചെയ്യപ്പെടുന്ന വ്യാപകപ്രതിഷേധങ്ങളില്‍ തീര്‍ച്ചയായും ക്ലാസുണ്ട്.

b) രാഷ്ട്രീയം:- പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായിരിക്കെത്തന്നെ വര്‍ഗ്ഗപരതയെ ഒളിക്കുക വഴി അരാഷ്ട്രീയത പേറുന്നതാണ് ചുംബനസമരം. (അതേ, അതുതന്നെ, apparent things are bound to be deceptive! നേരെ കാണുന്നതില്‍ എപ്പോഴും മിനിമം ഒരു പ്രശ്നം ഒളിഞ്ഞിരിക്കുന്നുണ്ട്). ഐഡന്റിറ്റി പൊളിറ്റിക്സിന്റെ ഒരു പൊതുസ്വഭാവം അതാത് ഐഡന്റികകള്‍ക്കകത്തെ വര്‍ഗ്ഗപരതയെ പ്രത്യക്ഷത്തില്‍ നിരാകരിക്കുകയും ഫലത്തില്‍ അതാത് വിഭാഗങ്ങളിലെ ആഭ്യന്തര‌ ഉപരിവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുകയും ചെയ്യുന്നു എന്നതാണ് (ഇതേ പ്രശ്നം വേറെ ഒരു തലത്തില്‍ വര്‍ഗ്ഗരാഷ്ട്രീയത്തിനുമുണ്ട്).

ലേറ്റ് ക്യാപ്പിറ്റലിസത്തിന്റെ മാര്‍ക്കറ്റ് എക്സ്പാന്‍ഷനുവേണ്ടി അത് പ്രൊപോസ് ചെയ്യുന്ന മൊറാലിറ്റിയാണ് തങ്ങള്‍ അഡാപ്റ്റ് ചെയ്യുന്നതെന്ന് - അതിലെന്തെങ്കിലും തകരാറുണ്ടെന്നല്ല- അതൊരു പൊളിറ്റിക്കല്‍ പ്രൊപോസിഷനാണെന്ന്, സ്വതന്ത്രമെന്ന് തങ്ങള്‍ കരുതുന്ന ലൈംഗികതക്കോ വ്യക്തിസ്വാതന്ത്ര്യത്തിനോ കിട്ടുന്ന (അപ്പര്‍) ക്ലാസ് സ്വീകാര്യത അത് നിലവിലുള്ള മൂലധനതാല്പര്യങ്ങളുമായി സിങ്ക് ചെയ്യുന്നതുകൊണ്ടാണെന്ന് ഒളിപ്പിക്കപ്പെടുകയോ മനസ്സിലാക്കാതെ പോകുകയോ ചെയ്യുന്നു. കൊളോണിയല്‍ അധിനിവേശത്തിന്റെ ടൂളുകളായി ഓറിയന്റിനെ എക്‍പ്ളോര്‍ ചെയ്യാന്‍ പോകുന്ന യൂറോപ്യന്‍മാരുടെ ഭാര്യമാരുടെ ലൈംഗികതയെ അവര്‍ക്കുവേണ്ടി ‘സംരക്ഷിച്ചു’കൊണ്ട്, അതിന് കര്‍ശനവും വിശ്വാസപരവുമായ ചട്ടക്കൂടുകള്‍ തീര്‍ത്തുകൊണ്ട്, അങ്ങനെ കൊളോണിയല്‍ എക്സ്പാന്‍ഷനാവശ്യമായ പുരുഷവിഭവശേഷിയെ വ്യാപകമായി ലഭ്യമാക്കിക്കൊണ്ട്, എങ്ങനെ വിക്ടോറിയന്‍ മൊറാലിറ്റി കൊളോണിയല്‍ കാലത്തിന്റെ മൂലധനരാഷ്ട്രീയതാല്പര്യങ്ങളെ സംരക്ഷിച്ചോ അതുപോലെ ലേയ്റ്റ് ക്യാപ്പിറ്റലിസം പ്രൊപോസ് ചെയ്യുന്ന മൊറാലിറ്റി അതിന്റെ നിലവിലുള്ള മൂലധനതാല്‍പര്യങ്ങളെ സംരക്ഷിക്കുന്നു.

(പോകെപ്പോകെ, സമരത്തിനുമുമ്പേത്തന്നെ, ചുംബനം എന്നതില്‍നിന്ന് രതിയെ എടുത്തുമാറ്റി സമരത്തിനെ കൂടുതല്‍ സ്വീകാര്യമാക്കാനുള്ള സംഘാടകരുടെ ശ്രമം ശ്രദ്ധിക്കുക. അതൊരു പൊളിറ്റിക്കല്‍ കോംപ്രമൈസ് ആണ്, രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ സമരങ്ങളില്‍ നിരന്തരമായി നടത്തിവരുന്ന, കൃത്യമായിപ്പറഞ്ഞാല്‍ അവര്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്ന തരത്തിലുള്ളത്)

പൊളിറ്റിക്കല്‍ ഹെജിമണിയുടെയും മൂലധനത്തിന്റെയും താല്പര്യങ്ങളെ അറിഞ്ഞോ അറിയാതെയോ അവഗണിച്ചുകൊണ്ട് ഫലത്തില്‍ അരാഷ്ട്രീയമായി മൊബിലൈസ് ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ ചരിത്രപരമായി നിര്‍വ്വഹിക്കുന്ന രാഷ്ട്രീയധര്‍മ്മം അതിന്റെ ആരംഭ-പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് നേരെ തിരിച്ചാവുന്നതായാണ് കാണാറുള്ളത് (വീണ്ടും ഡല്‍ഹി റേപ്പെടുക്കുക - ഇന്ത്യമുഴുവന്‍ മെഴുകുതിരി കത്തിച്ചുണ്ടാക്കിയ മൂവ്‌മെന്റ് രാഷ്ട്രീയമായ ദിശാബോധത്തിന്റെ അഭാവത്തില്‍ ആദ്യം ആം ആദ്മിയിലേക്കും പിന്നീട് ഫലത്തില്‍ സംഘപരിവാറിലേക്കും ലയിച്ചു). എന്നുവച്ച് ഇവിടെയും അങ്ങനെയായിക്കൊള്ളണമെന്നല്ല, പാറ്റേണിനെ അഭിസംബോധന ചെയ്യാനുള്ള രാഷ്ട്രീയദിശാബോധം സംഘാടകര്‍ക്കുണ്ടെങ്കില്‍ മറികടക്കാവുന്നതേയുള്ളൂ.

c) Why not addressing agency, instead targeting the other. renaissance worked when triggered internal agency of the oppressed, not by changing the oppressor.

d) Making protests a celebration, a pleasure yield - typical postmodern way of seeing life as spectacle.

e) Legality of Public Display of Affection - still illegal in India. IPC section 294. WTF!

ഇത് പൂര്‍ണ്ണമല്ല. c, d, e എന്നിവയെക്കുറിച്ച് പിന്നീട്.

*Views are personal


Next Story

Related Stories