ന്യൂസ് അപ്ഡേറ്റ്സ്

നട്ടെല്ലില്ലാത്ത ഈ ഭീരുക്കളെ പിടികൂടണം; നടിക്ക് നേരെയുള്ള ആക്രമണത്തില്‍ വേദനയും രോഷവുമായി ദുല്‍ഖര്‍ സല്‍മാന്‍

Print Friendly, PDF & Email

സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യാന്‍ വളരെ എളുപ്പമാണെന്നും എന്നാല്‍ ഈ സംഭവത്തില്‍ അതിനപ്പുറത്തെ വേദനയും ഭയവും തോന്നുന്നുണ്ടെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി.

A A A

Print Friendly, PDF & Email

തൃശൂരില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ പ്രമുഖ നടിക്ക് നേരെ നടന്ന ആക്രമണത്തില്‍ തന്‌റെ വേദനയും പ്രതിഷേധവും പങ്ക് വച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യാന്‍ വളരെ എളുപ്പമാണെന്നും എന്നാല്‍ ഈ സംഭവത്തില്‍ അതിനപ്പുറത്തെ വേദനയും ഭയവും തോന്നുന്നുണ്ടെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി.

അക്രമം നടത്തിയ നട്ടെല്ലില്ലാത്ത ഈ ഭീരുക്കളെ കേരള പൊലീസ് എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു. സിനിമാ മേഖലയിലെ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും ദുല്‍ഖര്‍ സല്‍മാന്‍ അഭ്യര്‍ത്ഥിച്ചു. സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍