TopTop
Begin typing your search above and press return to search.

അമ്പലപ്പറമ്പിലെ സംഘര്‍ഷം: ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

അമ്പലപ്പറമ്പിലെ സംഘര്‍ഷം: ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

ഉത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തിക്കൊന്നു. വലിയകുളം തൈപറമ്പ് നൌഷാദിന്റെ മകന്‍ മുഹ്‌സിന്‍ (19) ആണ് കൊല്ലപ്പെട്ടത്. ആലിശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി അമ്പലപറമ്പിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് മുഹ്‌സിന് കുത്തേറ്റത്. കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

ശ്രീപാദം ഐടിസിയിലെ വിദ്യാര്‍ഥിയും ഡിവൈഎഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ് മുഹ്‌സിന്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് വൈകിട്ട് ആറ് വരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും ഹര്‍ത്താലിന് ആഹ്വാനം ചെയതിട്ടുണ്ട്.


Next Story

Related Stories