TopTop
Begin typing your search above and press return to search.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂകമ്പം; മൂന്നു മരണം

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂകമ്പം; മൂന്നു മരണം

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്​തമായ ഭൂകമ്പം. ഭൂകമ്പത്തെ തുടർന്ന്​ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ മൂന്നു പേര്‍ മരിക്കുകയും 34 ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. റിക്​ടർ സ്​കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലർച്ചെ 4.37 നാണ്​ അനുഭവപ്പെട്ടത്​. ഭൂകമ്പം ഒരു മിനിട്ടോളം നീണ്ടുനിന്നു. അസം, മണിപ്പൂർ, പശ്ചിമ ബംഗാൾ, ​ഝാർഖണ്ഡ്​, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ പ്രകമ്പനമുണ്ടായി. ഇംഫാലിൽ കനത്ത നാശനഷ്ടമുണ്ടായതായി പൊലീസും ദുരന്ത നിവാരണ സേനയും അറിയിച്ചു. മ്യാൻമർ,ബംഗ്ലാദേശ്​, നേപ്പാൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.


Next Story

Related Stories