TopTop
Begin typing your search above and press return to search.

ഉത്തരാഖണ്ഡില്‍ ഭൂചലനം; പ്രകമ്പനം ഡല്‍ഹിയിലും അനുഭവപ്പെട്ടു; ആളപായമില്ല

ഉത്തരാഖണ്ഡില്‍ ഭൂചലനം; പ്രകമ്പനം ഡല്‍ഹിയിലും അനുഭവപ്പെട്ടു; ആളപായമില്ല

ഉത്തരാഖണ്ഡില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രിയാണ് നടന്നത്. ഗുഡ്ഗാവ്, പഞ്ചാബ്, ഉത്തരേന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാത്രി 10.30 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. അടുത്ത ആഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രുദ്രപ്രയാഗ് ജില്ലയിലെ ഉകീമാത്ത് ആണ് ഉത്ഭവ കേന്ദ്രം. ഡെറാഡൂണില്‍ നിന്ന് 97 കിലോമീറ്റര്‍ അകലെയാണ് ഉകീമാത്ത്. 7 മുതല്‍ 10 സെക്കന്‍ഡ് വരെ സമയം നീണ്ടു നിന്ന കുലുക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ഭൂകമ്പത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടു.


Next Story

Related Stories