വിപണി/സാമ്പത്തികം

മൂന്ന് ബാങ്കുകള്‍ ലയിക്കുന്നു: ബാങ്ക് ഓഫ് ബറോഡയും ദേനാ ബാങ്കും വിജയ ബാങ്കും

ഈ മൂന്ന് ബാങ്കുകള്‍ ലയിക്കുന്നതോടെ ഇത് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖല ബാങ്കാകും.

രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് ഒറ്റ ബാങ്കായി മാറുന്നു. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയാണ് ലയിക്കുന്നത്. കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മൂന്ന് ബാങ്കുകള്‍ ലയിക്കുന്നതോടെ ഇത് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖല ബാങ്കാകും. എസ് ബി ഐയും പഞ്ചാബ് നാഷണല്‍ ബാങ്കുമാണ് ഒന്നാമതും രണ്ടാമതുമായി വരുന്നത്.

മൂന്ന് ബാങ്കുകളിലേയും ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും ലയനമെന്ന് സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. ആര്‍ക്കും ജോലി നഷ്ടമാകില്ലെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. ബാങ്ക് ഓഫ് ബറോഡയ്ക്ക് നിലവില്‍ 5502 ശാഖകളാണുള്ളത്. വിജയ ബാങ്കിന് 2129 ശാഖകളും ദേന ബാങ്കിന് 1858 ശാഖകളുമുണ്ട്. മൂന്ന് ബാങ്കുകളിലുമായി ആകെ 85,675 ജീവനക്കാരാണ് ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍