UPDATES

വിദേശം

ചൈനയില്‍ പുതിയൊരു ഏകാധിപതി ജനിച്ചിരിക്കുന്നു, ഇന്ത്യ കരുതലോടെയിരിക്കുക

വന്‍ സാമ്പത്തിക ശക്തി അരാജകത്വത്തിലേക്ക് വീണാല്‍ യുദ്ധമാണ് ശ്രദ്ധ തിരിക്കാനുള്ള എളുപ്പ വഴി

ചരിത്രപരമായ വമ്പന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് ചിലപ്പോള്‍ നമ്മുടെ ശ്രദ്ധയില്‍ പോലും വരാത്ത വിധമാകും. ചിലപ്പോഴത് പതിഞ്ഞ താളത്തിലുമാവും. ആ രീതിയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പുതിയ സംഭവവികാസവും അതിന് തെളിവാണ്.

ആ വാര്‍ത്ത പുറത്ത് വന്നത് അലസമായ ഒരു ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു. അതും ഒരു രണ്ടു വരി ന്യൂസ് ബുള്ളറ്റിന്‍ രൂപത്തില്‍. അതിങ്ങനെയായിരുന്നു: “റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ രണ്ടു തവണയില്‍ കൂടുതല്‍ വഹിക്കാന്‍ പാടില്ലെന്ന നിബന്ധന ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചു”, ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. “ഇക്കാര്യം ഞായറാഴ്ച പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു”– റിപ്പോര്‍ട്ട് തുടര്‍ന്നു.

ഈ അടുത്ത കാലത്ത് ലോകത്ത് സംഭവിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവവികാസമായി തന്നെ കാണേണ്ട ഒന്നായിരുന്നു ആ ഞായറാഴ്ച ഉച്ച കഴിഞ്ഞുണ്ടായത്. തീര്‍ച്ചയായും ഇന്ത്യയെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ട ഒന്ന്.

പതിവ് പോലെ വലിയ പ്രാധാന്യമൊന്നുമില്ലാത്ത മട്ടിലുള്ള ഒരു വരണ്ട വാര്‍ത്തയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രിക്കുന്ന ഏജന്‍സിയില്‍ നിന്നുണ്ടായത്. എന്നാല്‍ ചൈനീസ് രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതങ്ങനെയായിരുന്നില്ല. ആ വാര്‍ത്തയുടെ ചരിത്രപ്രാധാന്യം ഒരുവിധത്തിലും ഒഴിവാക്കിക്കളയാന്‍ പറ്റുന്നതല്ല. “ഒരു ബോംബ്‌ഷെല്‍”– ഇതായിരുന്നു അമേരിക്കയിലെ പ്രധാനപ്പെട്ട ചൈനീസ് വിദഗ്ധരിലൊരാളായ സൂസന്‍ ഷിര്‍ക്ക് പ്രതികരിച്ചത്. ഇത്തരത്തിലൊരു തുറന്ന പ്രഖ്യാപനം ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലല്ല- ഗാര്‍ഡിയന്‍ ദിനപത്രത്തോട് അദ്ദേഹം പറഞ്ഞു.

അതായത്, ചൈനയുടെ 64-കാരനായ നേതാവ്, സീ ജിന്‍പിംഗ്, ആ ഞായറാഴ്ചയിലെ അതീവ പ്രധാനവും അപ്രതീക്ഷിതവുമായ പ്രഖ്യാപനത്തോടെ, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന, ഏറ്റവും വലിയ സൈന്യങ്ങളിലൊന്ന് സ്വന്തമായുള്ള രാജ്യത്തെ അടുത്ത ദശകത്തിലേക്കും ചിലപ്പോള്‍ തുടര്‍ന്നും നയിക്കാന്‍ പോകുന്നു എന്നതാണത്.

എന്നാല്‍ ‘ചൈനീസ് വക്താക്കള്‍’ ഇതിനെയൊരു പോസിറ്റീവായ മാറ്റമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. “ജിന്‍പിംഗിന്റെ നേതൃത്വത്തില്‍, അദ്ദേഹം തെളിക്കുന്ന വഴിയേ ചൈനയ്ക്ക് ഏറെക്കാലം ഭാവിയില്‍ മുന്നോട്ടു പോകാന്‍ കഴിയും”, ബെയ്ജിംഗ് റെന്‍മിന്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസര്‍ ഷി യിന്‍ഹോംഗ് പറയുന്നു.

ചൈന എല്ലാ അര്‍ത്ഥത്തിലും അടക്കി ഭരിക്കാന്‍ ഒരുങ്ങൂകയാണ് ജിന്‍പിംഗ്, ഒരു ഏകാധിപതിയുടെ ജനനം.

2012 ഒടുവില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായതിനു പിന്നാലെയാണ് ജിന്‍പിംഗിന്റെ ആദ്യ അഞ്ചു വര്‍ഷക്കാലത്തെ ഭരണം ആരംഭിക്കുന്നത്. നിരവധി പേര്‍ ഈ സമയത്തെ വിശേഷിപ്പിച്ചത് ഏറ്റവും മോശപ്പെട്ട രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ നടന്ന സമയമെന്നാണ്. ആക്ടിവിസ്റ്റുകള്‍, എതിരഭിപ്രായമുള്ളവര്‍, ബുദ്ധിജീവികള്‍ തുടങ്ങിവയരൊക്കെ അമ്പരപ്പോടെയാണ് ഞായറാഴ്ചയുണ്ടായ തീരുമാനത്തെ കാണുന്നത്.

ഈ അടിച്ചമര്‍ത്തല്‍ ഇനി കൂടുതല്‍ രൂക്ഷമാകുമെന്നതാണ് വാസ്തവം.

ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ ഉദയത്തിന്റെ ലക്ഷണങ്ങള്‍ ഏറെക്കാലമായി തെളിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് വേഗത്തിലും ഒപ്പം യാതൊരു മറയുമില്ലാതെയും അദ്ദേഹം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. അതായത്, ഭരണഘടനയനുസരിച്ച് 2023-ല്‍ രണ്ടു വട്ടം പ്രസിഡന്റ് പദവിക്ക് ശേഷം ഒഴിയാനുള്ള തീരുമാനത്തോട് വിസമ്മതിച്ചു കൊണ്ടാണ് ആ നിയമം തന്നെ റദ്ദാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കീഴിലുള്ള ഒരു ടാബ്ലോയിഡ് വിശേഷിപ്പിച്ചത് ചൈനയ്ക്ക് 2035 വരെ വളരെ സ്ഥിരതയുള്ള നേതൃത്വം വേണമെന്നാണ്. ജിന്‍പിംഗിന് അപ്പോള്‍ 96 വയസാകും.

ദോക്ലാം മാത്രമല്ല; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ ചരിത്രത്തിലൂടെ-ഭാഗം 1

മാവോ കാലത്തിന്റെ കെടുതികള്‍ അനുഭവിച്ച, ജിന്‍പിംഗിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ മറ്റൊരു ‘ശക്തനാ’യ ഭരണാധികാരി ജനിക്കുന്നതിനെ തടയുന്നതിന് പ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ്. രാഷ്ട്രീയം സ്ഥാപനവത്ക്കരിക്കാനും കൂട്ടുത്തരവാദപരമാമാക്കാനും ഉള്ള ശ്രമങ്ങളുടെ ഭാഗമായി കൈക്കൊണ്ട നടപടിയാണ് കാലാവധി നിശ്ചയിക്കല്‍ ഉള്‍പ്പെടെയുള്ളവ. അവര്‍ക്ക് ശേഷം വന്നവരൊന്നും കരുതിയിരിക്കില്ല, ഇത്ര വേഗത്തില്‍ ജിന്‍പിംഗ് അധികാരം തന്നില്‍ കേന്ദ്രീകരിക്കുമെന്ന്.

110 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടന്‍ എടുത്ത ഒരു തീരുമാനം എങ്ങിനെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് കാരണമായി?

ജിന്‍പിംഗിന്റെ അഴിമതി വിരുദ്ധ നടപടി പ്രതിപക്ഷത്തെ ഒട്ടൊക്കെ അവസാനിപ്പിച്ചിരിക്കുന്നു. ഇതിനൊപ്പം, ഒരു ദേശീയ ഉണര്‍വ് ഉണ്ടാക്കാനുള്ള ജിന്‍പിംഗിന്റെ ശ്രമം സാധാരണ ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. ട്രംപ് കാലഘട്ടത്തിന്റെയും ഉയര്‍ന്ന ജനസംഖ്യയുടേയും കാലത്ത് നേതൃത്വ കേന്ദ്രീകരണം എന്നത് വളരെ എളുപ്പമാണ് എന്നൊരു വാദം നിലവിലുണ്ട്: അതായത്, ജനങ്ങളെ, രാജ്യത്തെ നേര്‍വഴിക്ക് നടത്താന്‍ ഒരുറച്ച ഭരണാധികാരിയുടെ നേതൃത്വം വേണമെന്ന്. അതിന്റെ അനന്തരഫലം ജനാധിപത്യം വന്‍ കുഴപ്പങ്ങളില്‍ പെടുകയും അതിന്റെ നാശവുമായിരിക്കും.

റഷ്യ-ബ്രിട്ടന്‍-ചൈന കളികളാണ്‌ ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇത്ര വഷളാക്കിയത്

എതിരാളികള്‍ ജിന്‍പിംഗില്‍ ചില നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കാണുന്നുണ്ട്. അതേസമയം അദ്ദേഹം പുറത്തുപോകുന്നത് വെറുതെ കാത്തിരിക്കാന്‍ സാധിക്കുകയുമില്ല. സമ്പദ് വ്യവസ്ഥയോ വിദേശ നയമോ കുഴപ്പത്തിലാകുകയാണെങ്കില്‍ സ്വയം പശ്ചാത്തപിക്കും എന്നു കരുതുന്ന തരത്തിലേക്ക് ഭരണത്തെ അദ്ദേഹം ഒരു സ്വകാര്യ ഇടപാടാക്കി മാറ്റിയിട്ടുണ്ട്. ഈ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ നിരവധി പേര്‍ നിശബ്ദരാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ നീക്കത്തിനകത്തെ ആപല്‍സൂചനയുടെ ആഴം വളരെ വ്യക്തമാണ്. നിലവിലുള്ള തീരുമാനവുമായി ഒത്തുപോകാന്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള വിമര്‍ശകരെ നിര്‍ബന്ധിക്കുന്ന തരത്തില്‍ കൂടുതല്‍ ഒതുക്കലുകള്‍ കുറഞ്ഞ കാലത്തിനിടയ്ക്ക് ഉണ്ടാകും. ദീര്‍ഘകാലത്തേക്ക്, മുന്‍ നേതാക്കള്‍ തിരിച്ചറിഞ്ഞതുപോലെ, ശക്തരായ നേതാക്കള്‍ക്ക് എന്തും ലക്ഷ്യമിടാന്‍ സാധിക്കും സുസ്ഥിരത ഒഴിച്ച് എന്ന കാര്യം ചൈന മനസിലാക്കും.

ദോക്ലാം ഇന്ത്യക്ക് കെണിയോ അതോ അവസരമോ? ഇന്ത്യ-ചൈന തര്‍ക്കത്തിന്റെ വസ്തുതകള്‍

ഇന്ത്യയെ സംബന്ധിച്ചും പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നു വരും. ചൈനയുമായുള്ള എന്തു പുതിയ ഇടപാടുകളും സങ്കീര്‍ണ്ണമായിരിക്കും. ജിന്‍പിംഗ് ശക്തമായ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ഇന്ത്യക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാന്‍ തരമില്ല. ചൈനീസ് സൈനിക ശക്തി, ഭൂമിശാസ്ത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടങ്ങിയവയുടെ നിലവിലെ പശ്ചാത്തലത്തില്‍ ഇന്ത്യ അതിന്റെ ചൈനീസ് നയം കൂടുതല്‍ വ്യക്തതയുള്ളതാക്കേണ്ടിയിരിക്കുന്നു. അതിര്‍ത്തി മേഖലയില്‍ സമാധാനത്തിന്റെ ഒരു അന്തരീക്ഷം കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.

ഇന്ത്യ- ചൈന: ഉയരുന്നത് അസാധാരണമായ ആക്രമണോത്സുക സ്വരം

മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. സുശക്തനായ ജിന്‍പിംഗ് അധികാരത്തില്‍ കൂടുതല്‍ പിടിമുറുക്കുന്നതോടെ അദ്ദേഹത്തിനെതിരെയുള്ള പ്രതിരോധവും വളരും. വന്‍ സാമ്പത്തിക ശക്തി അരാജകത്വത്തിലേക്ക് വീണാല്‍ യുദ്ധമാണ് ശ്രദ്ധ തിരിക്കാനുള്ള എളുപ്പ വഴി. അതുകൊണ്ടുതന്നെ കൌശലക്കാരനായ ഈ ഉഗ്ര പ്രതാപിക്കെതിരെ ഇന്ത്യ തീര്‍ച്ചയായും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടിയിരിക്കുന്നു.

എന്തുകൊണ്ട് മറ്റൊരു ഇന്ത്യ- ചൈന യുദ്ധം ഉണ്ടാകില്ല?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍