TopTop
Begin typing your search above and press return to search.

കൊടി കെട്ടാന്‍ ഇനി ചെങ്കോട്ടയുണ്ടോ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദുര്‍ബലമാകുന്ന സിപിഎം

കൊടി കെട്ടാന്‍ ഇനി ചെങ്കോട്ടയുണ്ടോ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദുര്‍ബലമാകുന്ന സിപിഎം

കൊച്ചു സംസ്ഥാനമായ ത്രിപുരയിലെ വലിയ തിരിച്ചടി സിപിഎമ്മിനെ സംബന്ധിച്ച് കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലേയ്ക്ക് നയിക്കുന്നു. വലിയൊരു അസ്തിത്വ പ്രതിസന്ധിയിലേയ്ക്ക് തന്നെയാണ് ഇത് അവരെ നയിക്കുന്നത്. ത്രിപുരയിലെ 25.05 ലക്ഷം വോട്ടര്‍മാരില്‍ ഭൂരിഭാഗവും ഈ ചെങ്കോട്ടയെ തകര്‍ക്കാനാണ് തീരുമാനിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇവിടെ ഒരു ഇടതുപക്ഷ കക്ഷിയും വലതുപക്ഷ കക്ഷിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടക്കുന്നത് (കോണ്‍ഗ്രസ് ഒരു മധ്യപക്ഷ പാര്‍ട്ടിയാണ്) എന്ന പ്രത്യേകതയുമുണ്ട്.

1977 മുതല്‍ മൂന്ന് പതിറ്റാണ്ടോളം തുടര്‍ച്ചയായി അധികാരം നിലനിര്‍ത്തിയിരുന്ന പശ്ചിമബംഗാള്‍ എന്ന ചെങ്കോട്ട 2011ല്‍ തകര്‍ന്നു. നിലവില്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ അഞ്ച് വര്‍ഷത്ത് ഇടവേളയില്‍ അധികാരത്തില്‍ നിന്ന് പുറത്താകുന്നതാണ് പതിവ്. ബിജെപിയെ പോലെ ഒരു കേഡര്‍ പാര്‍ട്ടിയായ സിപിഎം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സിപിഎം കൂടുതല്‍ ദുര്‍ബലമായിരിക്കുന്നു. സിപിഎമ്മിനെ സംബന്ധിച്ച് ഒരു സുരക്ഷിത കേന്ദ്രം രാജ്യത്ത് ഇല്ലാതായിരിക്കുന്നു. ഭരണവിരുദ്ധ വികാരം മാറ്റിനിര്‍ത്തിയാലും രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി നയിക്കുന്ന സിപിഎമ്മിനെ സംബന്ധിച്ച് ഈ പരാജയത്തിന്റെ ആഴം വളരെ വലുതാണ്.

ഞങ്ങള്‍ ഈ സംസ്ഥാനത്ത് നടപ്പാക്കിയ കാര്യങ്ങള്‍ എല്ലാവര്‍ക്കും കാണാവുന്നതാണ്. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും വരുന്നത് വരെ ഞങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നില്ല. വോട്ടിംഗ് യന്ത്രങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ക്ക് പരാതികള്‍ കിട്ടിയിട്ടുണ്ട് - സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ സുനീത് ചോപ്രയുടെ പ്രതികരണമാണിത്. സുനീത് ചോപ്രയുടെ വാദം പൂര്‍ണമായും തള്ളിക്കളയാനാകില്ല. വനാവകാശ നിയമം നടപ്പാക്കിയ ചുരുക്കം ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് ത്രിപുര. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും അവര്‍ വലിയ നേട്ടങ്ങളുണ്ടാക്കി. 1991ല്‍ 60.4 ശതമാനമായിരുന്ന സാക്ഷരത 2011ല്‍ 87.2 ശതമാനമായി.

പശ്ചിമബംഗാളിലെ പോലെ സര്‍ക്കാരിന്റെ നയപരമായ തീരുമാനവുമായി ബന്ധപ്പെട്ടുള്ള ജനരോഷം, സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുന്ന ജനരോഷം ഇവിടെ സിപിഎമ്മിന് മുന്നിലുണ്ടായിരുന്നില്ല - നന്ദിഗ്രാമോ സിംഗൂരോ പോലെ ഒന്ന്. എന്നാല്‍ ജനവികാരം പ്രത്യേകിച്ച യുവാക്കളുടെ വികാരം മനസിലാക്കുന്നതില്‍ സിപിഎം പരാജയപ്പെട്ടു. ബിജെപി സമര്‍ത്ഥമായി രൂപീകരിച്ച സഖ്യത്തിന്റെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ സിപിഎം പരാജയപ്പെട്ടു. 2013ല്‍ ഇടതുമുന്നണി 52 ശതമാനം വോട്ട് നേടിയ സംസ്ഥാനത്താണ് വിജയകരമായി ത്രിപുര സുന്ദരി മായെ ബിജെപി ആവാഹിച്ചിരിക്കുന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 50 സീറ്റില്‍ 49ലും ബിജെപിക്ക് കെട്ടി വച്ച പണം നഷ്ടമായിരുന്നു. വെറും 1.54 ശതമാനം വോട്ടാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത്.

പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, ഹനന്‍ മൊല്ല, ബിമന്‍ ബോസ്, പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത് മിശ്ര, പാര്‍ട്ടി ജനറല്‍ സീതാറാം യെച്ചൂരി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തുടങ്ങിയവരെല്ലാം ത്രിപുരയില്‍ പ്രചാരണത്തിനെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ പ്രചാരണം നടത്തി. സിപിഎമ്മിനെ ആശങ്കപ്പെടുത്തേണ്ടത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. ഒന്ന് തങ്ങളുടെ കോട്ടയില്‍ നേരിട്ടുള്ള പോരാട്ടത്തില്‍ ബിജെപി തങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു എന്നത്.

http://www.azhimukham.com/trending-biplab-kumar-deb-new-tripura-cm/

രണ്ട് കോണ്‍ഗ്രസിനോടുള്ള സമീപനം എന്തായിരിക്കണം എന്ന വിഷയമാണ്. ഇക്കാര്യത്തില്‍ എത്ര കാലം വാദ പ്രതിവാദങ്ങളുമായി മുന്നോട്ട് പോകാനാവും എന്നത്. കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന കടുത്ത നിലപാടുമായി നില്‍ക്കുന്ന കേരള ഘടകത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു. ഒരു കാര്യം വ്യക്തമാണ്, ഞങ്ങള്‍ ഇടതുപക്ഷത്തെ സംബന്ധിച്ചായാലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ചായാലും പ്രധാന വെല്ലുവിളി എന്ന് പറയുന്നത് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപിയെ നേരിടുക എന്നതാണ്. നിങ്ങള്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതിനെ പറ്റി തര്‍ക്കിച്ചോളൂ - എന്നാല്‍ ഇടതുപക്ഷം കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ഏതെങ്കിലും തരത്തില്‍ ധാരണയുണ്ടാക്കേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം - ബംഗാളിലെ ഒരു മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞു.

ബിജെപിയെ മുഖ്യശത്രുവായി അംഗീകരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായി യാതൊരു രാഷ്ട്രീയ ധാരണയും വേണ്ടെന്ന കേന്ദ്ര കമ്മിറ്റി തീരുമാനവും ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രമേയവും പാര്‍ട്ടി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ പ്രമേയം പാര്‍ട്ടിയുടെ അന്തിമ തീരുമാനം എടുക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍, ഹൈദരാബാദില്‍ ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വരും. പാര്‍ട്ടി കോണ്‍ഗ്രസ് ആയിരിക്കും ഈ രാഷ്ട്രീയപ്രമേയം അംഗീകരിക്കണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.

അതേസമയം ത്രിപുരയിലെ തിരഞ്ഞെടുപ്പ് പരാജയം, കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുമോ എന്ന ചോദ്യമുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്ക് പ്രമേയത്തില്‍ ഭേദഗതി നിര്‍ദ്ദേശിക്കാനുള്ള അവകാശമുണ്ട്. ഏതായാലും ത്രിപുരയിലെ പരാജയം പാര്‍ട്ടി കേരള ഘടകത്തിന്റെ പ്രാധാന്യം ഒന്നുകൂടി കൂട്ടിയിരിക്കുന്നു. പാര്‍ട്ടിയെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും. സിപിഎമ്മിന് മുന്നിലുള്ള ഒരു വെല്ലുവിളിക്കും അനായാസമായി ഉത്തരം കണ്ടെത്താന്‍ കഴിയില്ല. 1964 മുതല്‍ നമ്മള്‍ അറിയുന്ന സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷമാണിത്.

http://www.azhimukham.com/updates-tripura-assembly-election-result/


Next Story

Related Stories