Top

ഗുജറാത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ അത്ര ശുഭമല്ല, ഈ രാജ്യം പേടിക്കേണ്ടതുണ്ട്

ഗുജറാത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ അത്ര ശുഭമല്ല, ഈ രാജ്യം പേടിക്കേണ്ടതുണ്ട്
സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് മേഖലകളിലെ രാജ്യത്തെ ഏറ്റവും മികച്ച ഗവേഷക സ്ഥാപനങ്ങളിലൊന്നാണ് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിംഗ് സൊസൈറ്റീസ് (CSDS). 1963-ല്‍ രജനി കോത്താരി സ്ഥാപിച്ച CSDS ഇന്നും തെരഞ്ഞെടുപ്പ് സര്‍വെകള്‍ നടത്തുന്ന ഏജന്‍സികളില്‍ ഏറ്റവും വിശ്വാസ്യതയുള്ള ഒന്നു കൂടിയാണ്.

തിങ്കളാഴ്ച വൈകിട്ട് CSDS ഗുജറാത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കാര്യങ്ങള്‍ പുറത്തുവിട്ടു. "ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഒരു ഫോട്ടോ ഫിനിഷിലേക്കാണ് പോകുന്നത്", പത്രക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കി. "സംസഥാനത്ത് കോണ്‍ഗ്രസ് തിരിച്ചു വരുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതില്‍ കുറഞ്ഞൊന്നുമല്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസങ്ങളില്‍ ഈ തരംഗം നഷ്ടപ്പെടുത്താതിരിക്കാന്‍ കഴിയുമോ എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി."

ഗുജറാത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ലഭിച്ചേക്കാവുന്ന വോട്ട് ശതമാനവും അവര്‍ പറയുന്നു: 43 ശതമാനം വീതം.

http://www.azhimukham.com/edit-rahul-can-be-branded-easily-than-modi-and-political-narrative-is-changing/

ആം ആദ്മി പാര്‍ട്ടി സ്ഥാപകരിലൊരാളും CSDS-ലെ വിദഗ്ധരിലൊരാളുമായ യോഗേന്ദ്ര യാദവ് പറയുന്നത്: "പ്രീ-പോള്‍ സര്‍വെകള്‍ ഭരണകക്ഷിയെ ആവശ്യത്തില്‍ കൂടുതല്‍ കണക്കിലെടുത്തിട്ടുണ്ട്. എന്റെ നിഗമനം ഇതാണ്: ബിജെപി ഗുജറാത്തില്‍ ഒരു വന്‍ തോല്‍വിയിലേക്കാണ് പോകുന്നത്. ഒരു രാഷ്ട്രീയ ഭൂകമ്പം തന്നെ ഇതുണ്ടാക്കും".

എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഒരു മോശം വാര്‍ത്തയായി മാറിക്കൊണ്ടിരിക്കുകയാണ്.

https://www.azhimukham.com/india-congress-like-termites-says-modi/

നമുക്കാരു പ്രധാനമന്ത്രിയുണ്ട്. അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന മോശപ്പെട്ട ആക്രോശങ്ങള്‍ ശ്രദ്ധിച്ചു നോക്കുക. മതത്തെക്കുറിച്ച്, വിദ്യാഭ്യാസത്തെക്കുറിച്ച്, എതിരാളികളെ കുറിച്ച്, മറ്റ് ഇന്ത്യക്കാരെക്കുറിച്ച്, ഒപ്പം മറ്റെന്തിനെക്കുറിച്ചും. ഒപ്പം, 2002-ല്‍ അവിടെയൊരു കൂട്ടക്കൊല നടന്നിട്ടേ ഇല്ല എന്നാണ് കോണ്‍ഗ്രസിന്റെ പ്രചരണം കാണുമ്പോള്‍ തോന്നുന്നത്. രാഹുല്‍ ഗാന്ധിയാകട്ടെ, ബിജെപിയേക്കാള്‍ കൂടുതലായി താനൊരു ഹിന്ദുവാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ്. ഒമ്പതു ശതമാനം വരുന്ന മുസ്ലീം സമുദായം അവിടെയുണ്ടോ എന്നതു പോലും ആരും കാര്യമാക്കുന്നില്ല. ജാതീയമായി സമൂഹത്തെ കൂടുതല്‍ വിഭജിക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടന്നു കൊണ്ടിരിക്കുന്നതും.

പക്ഷേ അതില്‍ കൂടുതലായി കാണേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസം ചെല്ലുംതോറും എത്രത്തോളം തരംതാഴുന്നു എന്നതു തന്നെയാണ്. രാഷ്ട്രീയപരമായി ഗുജറാത്ത് മോദിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ടുള്ള നൈരാശ്യമൊക്കെ നമുക്ക് മനസിലാക്കാം. എന്നാല്‍ പ്രധാനമന്ത്രി പദം എന്നത് ഈ വിധത്തിലാണ് കണക്കാക്കപ്പെടുന്നത് എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ അപകടമാണ്.

http://www.azhimukham.com/india-kerala-sanghparivar-rss-modi-yogi-adityanath-hindu-muslim-maya/

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമല്ല, ഇന്ത്യ പോലെ താരതമ്യേനെ പ്രായം കുറഞ്ഞ ഒരു ജനാധിപത്യ രാജ്യത്തിന്റെ അന്ത:സത്ത തന്നെയാണ് അദ്ദേഹം ചോര്‍ത്തിക്കളയുന്നത്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രചോദനാത്മകമായ കഥകള്‍ കേട്ടാണ് നമ്മുടെ യുവതലമുറ വളരുന്നത് എന്നത് സംശയമില്ലാത്ത കാര്യമാണ്. എന്നാല്‍ അതിനെയൊക്കെ തലതിരിച്ചിട്ട് പുതിയൊരു ക്രമവും രീതികളും സൃഷ്ടിക്കുകയാണ് മോദി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതും. നമ്മള്‍ വളര്‍ന്നിട്ടുള്ളത് തെരുവ് വിളക്കിന്റെ ചുവട്ടിലിരുന്ന് പഠിച്ച ഈശ്വരചന്ദ്ര വിദ്യാസാഗറിനെ കുറിച്ച് വായിച്ചാണ്, സ്‌കൂളില്‍ പോകാനായി ലാല്‍ ബഹാദൂര്‍ ശാസ്ത്രി നദി നീന്തിക്കയറിയിരുന്നതിനെ കുറിച്ചാണ്, ദളിതത്വം അടിച്ചേല്‍പ്പിച്ച മുഴുവന്‍ കാര്യങ്ങളെയും കാറ്റില്‍പ്പറത്തി വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം ഡോ. അംബേദ്ക്കര്‍ കണ്ടെത്തിയതിനെ കുറിച്ചാണ്.

കഴിഞ്ഞ ദിവസങ്ങളിലൊന്നിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മുന്‍ ധനമന്ത്രിയും ഹാര്‍വാഡ് സര്‍വകലാശാലയില്‍ പഠിച്ചയാളുമായ പി. ചിദംബരത്തെ കുറിച്ച് മോദി പറഞ്ഞത്, "It is the hard work that pays and not Harvard" എന്നാണ് (കഠിനാധ്വാനമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്, അല്ലാതെ ഹാര്‍വാര്‍ഡ് അല്ല). ചെറുപ്പമായിട്ടുള്ള ഒരു രാജ്യത്തെ അവിടുത്തെ പ്രധാനമന്ത്രി പ്രചോദിപ്പിക്കുന്നത് ഇങ്ങനെയാണ്. വിദ്യാഭ്യാസം കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് മോദി ഇവിടുത്തെ യുവതലമുറയോട് പറയുകയാണ്.

http://www.azhimukham.com/the-real-modi-emerged-after-yogi-adityanath-took-over-as-uttar-pradesh-cm/

ഇന്നലെ രാഹുല്‍ ഗാന്ധിയെ ഔറംഗസേബ് എന്ന് മോദി വിളിച്ച ദിവസം കൂടിയായിരുന്നു.

ഞായറാഴ്ച മോദിയുടെ ലക്ഷ്യം, ആര്‍ച്ച് ബിഷപ്പ് തോമസ് മക്‌വാന്‍ ആയിരുന്നു. "ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസം അര്‍പ്പിക്കുകയും ഓരോ മനുഷ്യരോടും യാതൊരു വിവേചനവും കൂടാതെ ബഹുമാനം കാണിക്കുകയും ചെയ്യുന്നവര്‍ക്ക് വേണം വോട്ട് ചെയ്യാന്‍" എന്ന് തന്റെ ഇടവകാംഗങ്ങളോട് അദ്ദേഹം പറഞ്ഞതായിരുന്നു മോദിയെ പ്രകോപിപ്പിച്ചത്.

ദേശീയവാദികള്‍ (Nationalist force) എന്ന മക്‌വാന്റെ കത്തില്‍ പറഞ്ഞിരിക്കുന്ന വാക്കിലായിരുന്നു മോദി കയറിപ്പിടിച്ചത്. രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവവും മതേതര മൂല്യങ്ങളും നശിപ്പിച്ചു കൊണ്ടിരിക്കുന്ന ആ സംഘത്തിന്റെ നേതൃത്വം മോദി ഏറ്റെടുക്കുകയും ചെയ്തു.

http://www.azhimukham.com/trending-pm-modi-and-he-follows-the-twitter-accounts-which-spread-venom/

ക്രിസ്ത്യാനികളെ തന്റെ സര്‍ക്കാര്‍ എങ്ങനെയൊക്കെയാണ് രക്ഷിച്ചിട്ടുള്ളതെന്ന് കണക്കു പറഞ്ഞുകൊണ്ട്, മക്‌വാന്റെ കത്തിനെ 'ഫത്‌വ' എന്നാണ് മോദി വിശേഷിപ്പിച്ചത്. "ഇറാക്കില്‍ കുടുങ്ങിക്കിടന്ന കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ, അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്, നമ്മള്‍ രക്ഷിച്ചു. അവര്‍ ഭീകരവാദികളുടെ കസ്റ്റഡിയിലായിരുന്നു. നമ്മുടെ പെണ്‍മക്കള്‍ ഭീകരവാദികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുമ്പോള്‍ ഒരു പ്രധാനമന്ത്രിക്കോ രാജ്യത്തെ ഏതെങ്കിലും പൗരനോ സമാധനത്തോടെ ഉറങ്ങാന്‍ സാധിക്കുമോ?" മോദി ചോദിച്ചു. ഒപ്പം ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തെക്കുറിച്ചും മോദി പറഞ്ഞു. "ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ അവിടെ പോയതായിരുന്നു ഫാദര്‍ ടോം"- മോദി അവകാശപ്പെട്ടു. ഫാദര്‍ അലക്‌സിസ് പ്രേം കുമാറിനെ രക്ഷപെടുത്തിയ കാര്യവും മോദി അവിടെ പറഞ്ഞു.

http://www.azhimukham.com/india-azhimukham-edit-asking-why-mr-modi-conducting-35-rallies-in-poll-bounded-gujrath/

മോദി കാണിക്കുന്ന ഏതെങ്കിലും വിധത്തിലുള്ള ധാര്‍മികതയല്ല, മറിച്ച്, എന്തുകാണിച്ചാലും ഫലമുണ്ടാക്കിയാല്‍ മതിയെന്ന് പറയുന്ന ഇത്തരം ആക്രോശങ്ങള്‍ സ്വന്തം പാര്‍ട്ടി അണികളെ പ്രചോദിപ്പിക്കും, അവര്‍ നടത്തുന്ന വിഷലിപ്ത പ്രചരണങ്ങളും ആക്രമണങ്ങളും പുതിയ തലത്തിലെത്തിക്കാനും അത് കാരണമാകും.

http://www.azhimukham.com/nationalwrap-india-modi-slams-nehru-somnathtemple/

തിങ്കളാഴ്ച ഇറക്കിയ ഒരു പോസ്റ്ററില്‍ ആ പാര്‍ട്ടി പറയുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പ് HAJ-ഉം RAM-ഉം തമ്മിലാണ് എന്നാണ്. HAJ എന്തിനെ സൂചിപ്പിക്കുന്നു? പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. RAM സൂചിപ്പിക്കുന്നതാകട്ടെ, മുഖ്യമന്ത്രി രൂപാണി, അമിത് ഷാ, നരേന്ദ്ര മോദി എന്നിവരും.

നിലവില്‍ CSDS സര്‍വെ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ അതിലെ പ്രവചനങ്ങളില്‍ നമ്മള്‍ പേടിക്കേണ്ടിയിരിക്കുന്നു, കാരണം, ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ എന്തും സംഭവിക്കാം എന്നതു തന്നെയാണ് അതിന്റെ കാരണം. എത്രയും വേഗം ഡിസംബര്‍ ഒമ്പതും 14-ഉം കഴിഞ്ഞു പോയിരുന്നെങ്കില്‍ എന്ന് ആശിക്കാന്‍ മാത്രമേ കഴിയൂ.

http://www.azhimukham.com/nationalwrap-infantdeath-gujarat-20-infants-die/

http://www.azhimukham.com/video-gujarat-election-vicious-anti-muslim-video-become-viral/

http://www.azhimukham.com/india-why-bjp-fear-vikas-gando-thayo-chhe-campaign/

http://www.azhimukham.com/national-family-raises-questions-over-suspicious-death-of-judge-presiding-over-sohrabuddin-case-in-amitshah-accused/

Next Story

Related Stories