TopTop
Begin typing your search above and press return to search.

ആലീസിന്റെ അത്ഭുതലോകം പോലൊരു രാജ്യം; റിലയന്‍സിന്റെ സാങ്കല്‍പിക ജിയോ യൂണിവേഴ്സിറ്റിയും ജെഎന്‍യുവുമാണ് കഥാപാത്രങ്ങള്‍

ആലീസിന്റെ അത്ഭുതലോകം പോലൊരു രാജ്യം; റിലയന്‍സിന്റെ സാങ്കല്‍പിക ജിയോ യൂണിവേഴ്സിറ്റിയും ജെഎന്‍യുവുമാണ് കഥാപാത്രങ്ങള്‍

"ദയവ് ചെയ്ത് എന്നോട് പറയൂ, ഇവിടെനിന്നും ഏതു വഴിക്കാണ് ഞാൻ പോകേണ്ടത്?"

"അത് നിനക്ക് എവിടെപ്പോകണം എന്നതിനെ ആശ്രയിച്ചിരിക്കും".

"എവിടെപ്പോയാലും എനിക്ക് കുഴപ്പമില്ല"-

"അപ്പോൾപ്പിന്നെ നീ ഏതുവഴിക്ക് പോയാലും കുഴപ്പമില്ല.”

(അത്ഭുതലോകത്തെ ആലീസ്)

അത്ഭുത പുസ്തകത്തിലെ ആലീസും ചെഷയർ പൂച്ചയും തമ്മിലുള്ള സംഭാഷണം നാം ജീവിക്കുന്ന വിചിത്ര ലോകത്തിനെ ചുരുക്കിപറയാനുള്ള മികച്ച വഴിയാണ് എന്ന് കരുതാം.

യുക്തിയെ അട്ടിമറിക്കുന്ന, സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന, സ്തുതിപാടൽ ഒരു സ്വാഭാവികതയായി മാറി എന്ന് കാണിക്കുന്ന ഏറ്റവും പുതിയ സംഭവവികാസം, മികവിന്റെ സ്ഥാപനം (Institute of Eminence ) തെരഞ്ഞെടുക്കുന്ന അടുത്ത വട്ടത്തിലേക്കു നാലംഗ സമിതി നൽകിയ പുതിയ ശുപാർശകളാണ് . മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ ഗോപാലസ്വാമി നൽകിയ ശുപാർശകൾക്ക് യുക്തിസഹമായ വിശദീകരണമൊന്നുമില്ല. ഒരുപക്ഷേ പുതിയ ഇന്ത്യയുടെ, ഏറെ ശുഷ്‌ക്കാന്തിയോടെ, യുക്തിയേയും ന്യായത്തെയും ഭരണഘടനയെയും തകർത്തുകൊണ്ട് നരേന്ദ്ര മോദി സർക്കാർ സൃഷ്ടിക്കുന്ന പുതിയ ഇന്ത്യയിലേക്ക് അവരും ഉൾച്ചേർന്നിരിക്കാം.

ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തിനു നേരെ, പ്രത്യേകിച്ചും ഉദാര മാനവിക വിദ്യാഭ്യാസധാരയ്ക്കു നേരെ, നടത്തുന്ന ആക്രമണത്തിന്റെ ഭാഗമാണ് തങ്ങളെന്ന് ഈ സമിതി വീണ്ടും തെളിയിക്കുന്നു.

അവരുടെ ഈ പുതിയ ശുപാർശയോടെ മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ National Institutional Ranking Framework (NIRF)-ലെ മുന്തിയ 10-ൽ 9 സർവകലാശാലകൾക്കും Institute of Eminence (IoE) പദവി ലഭിക്കുകയോ അല്ലെങ്കിൽ അതിനു ശുപാർശ ചെയ്യപ്പെടുകയോ ചെയ്തിരിക്കുന്നു. എന്നാൽ അതിൽ ഒന്ന് മാത്രം ഒഴിവായി. 2018-ലെ NIRF പട്ടികയിൽ Indian Institute of Science (IISc) ബംഗളൂരുവിന് മാത്രം പിറകിലുള്ള ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു). ജെഎൻയുവിന്റെ ആഗോള പ്രശസ്തിയും അതിലെ പ്രഗത്ഭരായ അധ്യാപകരും പൂര്‍വവിദ്യാർത്ഥികളൊന്നും തന്നെ സമിതിയുടെ മതിപ്പ് പിടിച്ചുപറ്റാൻ മതിയായില്ല.

2018-ൽ NIRF സർവ്വകലാശാലകളുടെയും മൊത്തം പട്ടികയിലും ഒന്നാം സ്ഥാനത്തെത്തിയ IISc-ക്കാണ് ജൂലായിൽ സമിതി ആദ്യപട്ടിക പുറത്തെത്തിയപ്പോൾ ആദ്യസ്ഥാനം ഉണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിൽ NIRF ആഗോള മാനദണ്ഡങ്ങളാണ് പാലിക്കുന്നത്.

പക്ഷെ ജെഎൻയുവിനുള്ള എല്ലാ മികവും കാണിച്ചിട്ടും അതിന്റെ ആഗോള നിലവാരം ഉയർത്തുന്നതിന് കൂടുതൽ സഹായം നൽകുന്നതിന് നാലംഗ സമിതിയെയും മോദി സർക്കാരിനെയും പ്രേരിപ്പിക്കാന്‍ ഇതിനൊന്നിനും കഴിഞ്ഞില്ല.

പക്ഷെ നമ്മൾ ജീവിക്കുന്നത് സാധാരണ കാലത്തല്ല. ഭരണകർത്താക്കൾ നിയമത്തെ മാനിക്കാതിരിക്കുകയും സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരേക്കാൾ അക്രമാസക്തരായ ആൾക്കൂട്ടത്തെ, ഭരിക്കുന്നവർ താത്പര്യപ്പെടുകയും ചെയ്യുന്ന, നോട്ടുനിരോധനത്തെ പുകഴ്ത്തുകയും ദരിദ്രരെ അവഹേളിക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക വിദഗ്ധൻ രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷടാവുകയും ചെയ്യുന്ന കാലം. അപ്പോൾ ജെഎൻയു മികവിന്റെ പട്ടികയിൽ കണ്ടെത്താത്തിൽ അത്ഭുതമില്ല.

പക്ഷെ, സാങ്കല്പികമായ, ഇതുവരെ കെട്ടിടം പണി പോലും തുടങ്ങിയിട്ടില്ലാത്ത റിലയന്‍സിന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സലന്‍സിനെ പട്ടികയിൽ പെടുത്തിയപ്പോഴേ IoE പട്ടിക ആദ്യം മുതലേ ഒരു തമാശയായി മാറിയിരുന്നു.

എന്തുകൊണ്ടാണ് ജെഎൻയു IoE പട്ടികയിൽ ഉൾപ്പെടാത്തത്?

വിദ്യാഭ്യാസ യോഗ്യതകൾ വ്യാജമായ, സർവ്വകലാശാലകളെക്കുറിച്ച് പരിമിതമായ ധാരണകൾ മാത്രമുള്ള, ആർഎസ്എസ് ശാഖയിലേക്ക് മാത്രം നോക്കുന്ന, സർവകലാശാലകളുടെ വിമതസ്വരത്തെക്കുറിച്ച് സങ്കല്പങ്ങളില്ലാത്ത, ഭരണാധികാരികൾ ഉള്ളപ്പോൾ ജെഎൻയു അവർക്ക് സ്വീകാര്യമാകില്ല.

അതുകൊണ്ട്, അഫ്സൽ ഗുരു വിഷയത്തിൽ 2016-ൽ നടന്ന പ്രതിഷേധവും, ജെഎൻയുവിലെ ഇടതുപക്ഷ അനുഭാവികളും അവര്‍ക്ക് സ്വീകാര്യമാകില്ല.

ശാസ്ത്രത്തെക്കുറിച്ച് വികല ധാരണകളുള്ള, വിമതസ്വരങ്ങളോട് കടുത്ത അസഹിഷ്ണുതയുള്ള, തങ്ങളെക്കുറിച്ച് അരക്ഷിതാവസ്ഥയുള്ള ആളുകളെയാണ് സർക്കാരിനും ഭരണകക്ഷിക്കും ഈ പുതിയ ഇന്ത്യക്കായി വേണ്ടത്.

നമ്മുടേത് പോലെ അപൂർണമായ ഒരു ജനാധിപത്യത്തിൽ പൊലീസിന്റെ പിഴവുകളും, നീതിന്യായ സംവിധാനത്തിലെ കാലതാമസവും, തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലെ കുഴപ്പങ്ങളും മൂലം തികച്ചും അനാശാസ്യരായ മനുഷ്യർ അധികാരത്തിലെത്തിയേക്കും. പക്ഷെ എങ്ങനെയാണ് മികച്ച ആധുനിക വിദ്യാഭ്യാസവും ലോകവീക്ഷണവുമുള്ള നാല് പേര് ഇത്രയും അസംബന്ധ തീരുമാനം എടുക്കുന്നതെന്നു നമുക്ക് മനസിലാകുന്നില്ല. ഒരുപക്ഷെ അവരെല്ലാം തങ്ങൾ പുതിയ ഇന്ത്യയിലാണ് എന്ന വസ്തുതയെ അംഗീകരിച്ചുകാണും.

ആലീസ് പറഞ്ഞ പോലെ, “ഇന്നലെയിലേക്ക് മടങ്ങിപ്പോയിട്ട് ഒരുപയോഗവുമില്ല, കാരണം അന്ന് ഞാനൊരു വ്യത്യസ്ത മനുഷ്യനായിരുന്നു.”

https://www.azhimukham.com/india-no-iits-jnu-in-institute-of-eminence-2nd-list/

https://www.azhimukham.com/edit-when-india-is-becoming-a-banana-republic-where-ambani-rule-education-sector/

https://www.azhimukham.com/trending-reliance-jio-offer-and-the-loot/

https://www.azhimukham.com/opinion-bulandshahr-up-yogi-adityanath-bjp-policeman-killed-harish-khare-writes/

https://www.azhimukham.com/narendra-modis-educational-qualification-fake-degree-allegations-azhimukham/

https://www.azhimukham.com/modi-educational-qualification-delhi-university-aap-kejriwal-rti/


Next Story

Related Stories