TopTop
Begin typing your search above and press return to search.

ആധുനിക ഇന്ത്യ എന്ന അധാര്‍മികതയുടെ ആഘോഷത്തിലെ പങ്കുപറ്റുകാര്‍

ആധുനിക ഇന്ത്യ എന്ന അധാര്‍മികതയുടെ ആഘോഷത്തിലെ പങ്കുപറ്റുകാര്‍
ഒരു ലോജിസ്റ്റിക്സ് സ്ഥാപനത്തിന്റെ സിഇഒ ആയ ഞങ്ങളുടെ സുഹൃത്തുക്കളിലൊരാള്‍ ഒരു ദീര്‍ഘകാല കരാര്‍ ഉറപ്പിക്കുന്നതിനായി, ഒരു പ്രമുഖ സ്വകാര്യ ഇന്ത്യന്‍ കമ്പനിയുടെ മേധാവിയുമായി അന്തിമ ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍, കമ്പനി മേധാവി ഞങ്ങളുടെ സുഹൃത്തിനോട് പറഞ്ഞു, “എന്റെ വിഹിതം 3% ആണ്. ഞാനൊരു സിംഗപ്പൂര്‍ ബാങ്ക് എക്കൌണ്ട് വിശദാംശങ്ങള്‍ തരാം. നിങ്ങളതിലിട്ടാല്‍ മതി.”

നമ്മുടെ അഴിമതി തടയാനുള്ള, കാര്യക്ഷമതയില്ലാത്ത പൊതുമേഖല സ്ഥാപനങ്ങളെ ശരിയാക്കാനുള്ള ഏക മാര്‍ഗം സ്വകാര്യവത്കരണമാണെന്ന് വിശ്വസിക്കുന്നവര്‍, എയര്‍ ഇന്ത്യ വില്‍ക്കാനുള്ള നീക്കത്തെ പുകഴ്ത്തുന്നവര്‍, കിട്ടാക്കടങ്ങളുടെ ഭാരത്തില്‍ ഞെരുങ്ങുന്ന പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കണം എന്നാവശ്യപ്പെടുന്ന പംക്തിയെഴുത്തുകാര്‍, ഇവരെല്ലാം ഐസിഐസിഐ ബാങ്കിന്റെ കഥ പഠിക്കണം.

നമ്മുടെ സമൂഹത്തെ ആഴത്തില്‍ ബാധിച്ച അധാര്‍മികത ആരെയും ഒഴിവാക്കുന്നില്ല. കൂട്ടത്തിലെ സത്യസന്ധന്‍മാര്‍ നിശബ്ദരാണ്. മറ്റുള്ളവര്‍ ഒന്നുകില്‍ സജീവമായോ അല്ലെങ്കില്‍ പതുങ്ങിക്കിടന്നോ ആധുനിക ഇന്ത്യ എന്നു വിളിക്കുന്ന ഈ അധാര്‍മികതയുടെ ആഘോഷത്തില്‍ പങ്കുപറ്റുകയാണ്. നമ്മുടെ വ്യക്തിപരവും കൂട്ടായതുമായ പ്രവര്‍ത്തികള്‍ ദരിദ്രരായ ഈ ജനതയുടെ അവസാനത്തെ അപ്പക്കഷ്ണവും മോഷ്ടിക്കുന്നു. തിന്നുകൊഴുക്കുന്നത് നമ്മുടെ വൃത്തികെട്ട രാഷ്ട്രീയ സംവിധാനമാണ്.

ഐസിഐസിഐ വായ്പയും അതിന്റെ ബോര്‍ഡും

കഴിഞ്ഞ ആഴ്ച്ച പൊതുജനത്തിനു മുന്നില്‍ പരസ്യമായത് 2016-ല്‍ തന്നെ ഐസിഐസിഐ ബോര്‍ഡിന് അറിയാമായിരുന്നു.

കഥ വളരെ ലളിതമാണ്;

ഡിസംബര്‍ 2008-ല്‍ വീഡിയോകോണ്‍ ഗ്രൂപ്പിന്റെ മേധാവി വേണുഗോപാല്‍ ധൂത്, ഐസിഐസിഐ ബാങ്ക് എം ഡിയും സി ഇ ഒയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും അവരുടെ രണ്ടു ബന്ധുക്കളുമായി ചേര്‍ന്ന് ഒരു കമ്പനിയുണ്ടാക്കുന്നു. തുടര്‍ന്ന് തന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തില്‍ നിന്നും ഈ കമ്പനിക്കു 64 കോടി രൂപ വായ്പ നല്കുന്നു. അതിനു ശേഷം ഈ കമ്പനിയുടെ ഉടമസ്ഥത ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റിന് വെറും 9 ലക്ഷം രൂപയ്ക്ക് കൈമാറുന്നു.

http://www.azhimukham.com/trending-india-financesecretary-received-goldbiscuits-gift/

കമ്പനി ദീപക് കൊച്ചാറിന് കൈമാറുന്നത്, ഐസിഐസിഐ ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ച് ആറ് മാസത്തിനു ശേഷമാണ്. ആ വായ്പയുടെ ഏതാണ്ട് 86%-വും (2810 കോടി രൂപ) തിരിച്ചടച്ചിട്ടില്ല. വീഡിയോകോണ്‍ എക്കൌണ്ട് 2017-ല്‍ നിഷ്ക്രിയ ആസ്തിയായി (NPA) പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച്ച ഇത് മാധ്യമങ്ങളില്‍ വന്നപ്പോള്‍, ഐസിഐസിഐ ബോര്‍ഡ് എന്താണ് ചെയ്തത്? അത് സിഇഒയുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന സാക്ഷ്യപത്രം നല്കി. ബാങ്കിന്റെ non-executive അദ്ധ്യക്ഷന്‍ എം. കെ ശര്‍മ പറഞ്ഞു, “അവര്‍ രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയോ, ബോര്‍ഡ് അവരോടതിന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഈ വിഷയം ചര്‍ച്ച ചെയ്ത സ്വതന്ത്ര ഡയറക്ടര്‍മാരുടെ ആദ്യ യോഗത്തില്‍ നിന്നും അവര്‍ വിട്ടുനിന്നു.”

http://www.azhimukham.com/india-promoter-of-company-in-default-of-rs-650-crore-has-ties-to-piyush-goyal-family/

ഈ വിഷയം ബോര്‍ഡിന്റെ ശ്രദ്ധയില്‍ 2016-ല്‍ വന്നുവെന്നും എല്ലാ നിയന്ത്രണ സംവിധാനങ്ങള്‍ക്കും ഇതിനെക്കുറിച്ച് വിവരമുണ്ടായിരുന്നെന്നും ശര്‍മ പറഞ്ഞു. “നീരവ് മോദി, ഗീതാഞ്ജലി ജെംസ് പോലുള്ള മറ്റ് വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു ശ്രമമാണോ എന്നെനിക്കറിയില്ല.”

അത് സത്യസന്ധത ഇല്ലായ്മയുടെ ഇന്ത്യന്‍ രീതിയാണ്. വീഡിയോകോണ്‍ വായ്പയെക്കുറിച്ച് ചോദിക്കുമ്പോള്‍ അയാള്‍ നീരവ് മോദിയെക്കുറിച്ചും ഗീതാഞ്ജലി ജെംസിനെക്കുറിച്ചും സംസാരിക്കുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ച് ചോദിച്ചാല്‍ 1984-ലെ കലാപത്തെക്കുറിച്ച് ചോദിക്കുന്നതു പോലെ. ദളിത് അവകാശങ്ങളെക്കുറിച്ച് സംസാരിച്ചാല്‍, മറ്റെവിടെയെങ്കിലും ഒരു സവര്‍ണ്ണന്‍റെ അവകാശലംഘനത്തെക്കുറിച്ച് സംസാരിക്കും. പോത്തിറച്ചി കഴിക്കാനുള്ള നമ്മുടെ അവകാശത്തെക്കുറിച്ച് പറഞ്ഞാല്‍, പശുവിനെ പൂജിക്കാനുള്ള അവകാശത്തെപ്പറ്റിയാകും വാദം.

http://www.azhimukham.com/india-icici-bank-and-its-head-chanda-kochhar-in-trouble-on-npa/

ഉത്തരം പറയുന്നതിന് പകരം മറ്റാരുടെയെങ്കിലും പിഴവുകള്‍ അവര്‍ ഉത്തരമായി തരും. നീതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നാല്‍കേണ്ടുന്നതിന് പകരം മറ്റൊരു അന്യായത്തെക്കുറിച്ചാകും അവര്‍ സംസാരിക്കുക. ഇത് നമ്മളെ ആശയക്കുഴപ്പത്തിലേക്ക് മാത്രമാണു എത്തിക്കുക. അവിടെ നമ്മള്‍ ഇപ്പോള്‍ത്തന്നെ എത്തിക്കഴിഞ്ഞതുമാണ്.

നാം മാറേണ്ടിയിരിക്കുന്നു. ആ മാറ്റം ഉള്ളില്‍ നിന്നും ഉണ്ടാകാനിടയില്ല. ആ മാറ്റം ബാങ്കുകളെ സ്വകാര്യവത്കരിക്കലല്ല. അത് നമ്മുടെ വായ്പ പ്രശ്നങ്ങളെ പരിഹരിക്കില്ല.

നമുക്ക് വേണ്ടത് എഴുതിവെച്ച നിയമങ്ങള്‍ക്കപ്പുറത്തുള്ള ശക്തമായ ധാര്‍മികതയും, സത്യസന്ധതയുമാണ്. നമ്മുടെ സ്ഥാപനങ്ങള്‍ തകര്‍ന്നു വീഴുന്നില്ലെന്നും, നാട്ടിലെ നിയമങ്ങള്‍ നടപ്പാക്കുന്നു എന്നുമാണ് നാം ഉറപ്പാക്കേണ്ടത്. നിയമം മുറുകെപ്പിടിക്കണം. അതിന്റെ നടത്തിപ്പ് തലപ്പത്തുനിന്നും തുടങ്ങുകയും വേണം. കുളിത്തൊട്ടിയില്‍ നാമെല്ലാം നഗ്നരാണ് എന്നു ഇനിയുമേറെക്കാലം ലളിതമായ ഈ ഐസിഐസിഐ കഥ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും.

http://www.azhimukham.com/inner-truths-about-bank-bad-debt-t-narendran/

http://www.azhimukham.com/trending-pnb-scam-vipul-ambani-arrest-nirav-modi-ambani-family-relationship/

https://www.azhimukham.com/india-pnb-fraud-expands-rs-3000-crore-more-from-17-banks-money-laundering-evidence/


Next Story

Related Stories