UPDATES

ട്രെന്‍ഡിങ്ങ്

EDITORIAL: മോദിയുടെ ഔദ്ധത്യത്തിന് സമ്മതിദായകർ പാഠം പഠിപ്പിക്കും എന്നെങ്കിലും നമുക്ക് പ്രതീക്ഷിക്കാം; എന്നാല്‍ സുപ്രീം കോടതിയോ? സിവിസി? സിബിഐ?

അധഃപതിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറ്റൊരു നാഴികക്കല്ല്

ആധുനിക ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ എക്കാലത്തെയും ഹീനമായ നിമിഷങ്ങൾ എന്ന് തോന്നിക്കുന്നവണ്ണം ഏകപക്ഷീയവും തിടുക്കപ്പെട്ടതുമായ ഒരു തീരുമാനമായിരുന്നു സി ബി ഐ മേധാവി അലോക് വർമയെ പുറത്താക്കാനുള്ളത് എന്ന് കടന്നുപോകുന്ന ഓരോ നിമിഷവും കൂടുതൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിച്ഛായക്ക് മുകളിൽ കനത്ത പ്രഹരമേറ്റ മറ്റൊരു സ്ഥാപനം സുപ്രീം കോടതിയാണ്.

ഈ ദിവസങ്ങളുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ സി ബി ഐക്ക് ചുറ്റുമുള്ള ഈ നിഗൂഢ നാടകം നാം അതിശക്തമായ തിരിച്ചുവരവ് നടത്തിയ, ആധുനിക ഇന്ത്യയുടെ ഏറ്റവും മോശമായ ഒരു തലമായി കണക്കാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അധഃപതിക്കുന്ന ഈ ജനാധിപത്യത്തിന്റെ മറ്റൊരു നാഴികക്കല്ലായി ഇതവസാനിക്കില്ലെന്നും പ്രതീക്ഷിക്കാം.

അലോക് വർമക്കെതിരായ സി വി സി അന്വേഷണത്തിൽ മേൽനോട്ടം വഹിക്കാൻ കോടതി നിയോഗിച്ച വിരമിച്ച ന്യായാധിപൻ ജസ്റ്റിസ് എ കെ പട്നായിക്കിന്റെ നിരീക്ഷണങ്ങൾ സുപ്രീം കോടതി പരിഗണിച്ചില്ല എന്നതിപ്പോൾ വ്യക്തമായിരിക്കുകയാണ്.

“അഴിമതി സംബന്ധിച്ച് വർമ്മക്കെതിരായി തെളിവൊന്നും ഉണ്ടായിരുന്നില്ല. അസ്താനയുടെ (സി ബി ഐ സ്‌പെഷൽ ഡയറക്ടർ രാകേഷ് അസ്താന) പരാതിയിലാണ് അന്വേഷണം മുഴുവനും നടത്തിയത്. സി വി സി റിപ്പോർട്ടിലെ കണ്ടെത്തലുകളൊന്നും എന്റേതല്ല എന്ന് ഞാൻ എന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു,” എന്ന് ജസ്റ്റിസ് പട്നായിക് ഇപ്പോൾ പരസ്യമായി പറഞ്ഞിരിക്കുന്നു.

അലോക് വര്‍മയെ വീണ്ടും പുറത്താക്കുമ്പോള്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍

സി വി സി കെ വി ചൗധരി അസ്താനയ്ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും ഒരു നിഷ്പക്ഷ അന്വേഷകൻ ആയിരുന്നില്ലെന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. സി വി സി തന്നെ തന്റെ ഔദ്യോഗിക വസതിയിൽ വന്നു കണ്ടെന്നും അസ്താനയുടെ ACR -ലുള്ള എല്ലാ പ്രതികൂല പരാമർശങ്ങളും നീക്കണമെന്ന് ആവശ്യപ്പെട്ടതായും വർമ്മ ജസ്റ്റിസ് പട്നായിക്കിന് എഴുതി നൽകിയിട്ടുണ്ട്. വർമ്മ ഈ ആവശ്യം നിരസിച്ചു, ഒരു ദിവസം കഴിഞ്ഞപ്പോൾ അയാളെ ആദ്യം പുറത്താക്കുകയും ചെയ്തു. ആ കേസ് സുപ്രീം കോടതിയിലെത്തി.

സുപ്രീം കോടതിയിൽ വീണ്ടും ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ കൂടി ചോദ്യം ചെയ്യപ്പെടുന്ന വിധിയുണ്ടായിരിക്കുന്നു. റാഫേൽ വിധിക്ക് ദിവസങ്ങൾക്ക് ശേഷമാണ് ഇത് വന്നത്. വർമയെ നീക്കം ചെയ്യുന്നതിൽ ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചില്ല എന്ന് കോടതി പറഞ്ഞു. പക്ഷെ അത് ജസ്റ്റിസ് പട്നായിക്കിന്റെ പരാമർശങ്ങൾ വളരെ സൗകര്യപൂർവം ഒഴിവാക്കി. പകരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിക്ക് അന്തിമതീരുമാനം എടുക്കാൻ വിട്ടുകൊണ്ട് അത് സി വി സി റിപ്പോർട്ടിന് കൂടുതൽ ആധികാരികത നൽകി.

റാഫേല്‍ മുതല്‍ മെഡിക്കല്‍ കോഴ വരെ: മോദി സര്‍ക്കാര്‍ നീക്കിയ സിബിഐ ഡയറക്ടറുടെ മേശപ്പുറത്തുണ്ടായിരുന്നത് ഏഴ് കേസുകള്‍

നീതിവിചാരത്തിന്റെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കോടതി പറയേണ്ടിയിരുന്നത് സി വി സി റിപ്പോര്‍ട്ട് എന്നാൽ അസ്താനയുടെ ആരോപണങ്ങളുടെ ഒരു പകർപ്പ് മാത്രമാണ് എന്നാണ്. അത് പട്നായിക്കിന്റെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാണിക്കുകയും സി ബി ഐ മേധാവിക്ക് സ്വയംഭരണാധികാരം നൽകുകയുമായിരുന്നു വേണ്ടത്. പകരം ഒരു അയഞ്ഞ വിധിയിലൂടെ അത് വാസ്തവത്തിൽ പ്രധാനമന്ത്രിക്ക് ശക്തി നൽകുകയാണ് ചെയ്തത്, അതും പ്രധാനമന്ത്രി കാര്യാലയത്തിന്റെ പ്രവർത്തനത്തിൽ സി ബി ഐ ഉദ്യോഗസ്‌ഥർ ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുമ്പോൾ.

വർമ്മയെ കൂടാതെ മറ്റ് സി ബി ഐ ഉദ്യോഗസ്ഥർ കോടതിയിൽ നൽകിയ ഹർജികളിൽ അവർ അജിത് ഡോവലിന് നേരെയും അസ്താനയ്ക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പത്തിന്റെ നേരെയുമൊക്കെ വിരൽ ചൂണ്ടുന്നുണ്ട്. പുതിയ ഇടക്കാല മേധാവി ആദ്യം റദ്ദാക്കിയ വർമയുടെ തീരുമാനങ്ങളിൽ ഒന്ന് ഒരു മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെതിരെ വർമ്മ നൽകിയ കുറ്റവിചാരണ അനുമതിയാണ്. അയാൾ മോദിയുടെ സെക്രട്ടറിയാണെന്നത് കൂട്ടിവായിക്കണം.

മോദിയുടെ ഔദ്ധത്യത്തിനും സ്ഥാപനങ്ങൾക്കു നേരെ അയാൾ നടത്തുന്ന ആക്രമണങ്ങൾക്കും സമ്മതിദായകർ അയാളെ ഒരു പാഠം പഠിപ്പിക്കും എന്നെങ്കിലും കുറഞ്ഞത് നമുക്ക് പ്രതീക്ഷിക്കാം. പരമോന്നത കോടതിയോ? സി വി സി? സി ബി ഐ? അധികാരത്തിലിരിക്കുന്നവരുടെ ക്രിമിനൽ കുറ്റങ്ങളെക്കുറിച്ചോ?

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍