UPDATES

സ്മൃതി ഇറാനിയുടെ അസംബന്ധങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുമ്പോള്‍

സ്വതന്ത്ര മാധ്യമങ്ങളെ ഭയക്കുന്നത് ജനാധിപത്യത്തിന് അപകടകരം

രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നീക്കങ്ങളാണ് വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി നടത്തുന്നത്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൌരസമൂഹവും ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ ഒരു നീക്കം പിന്‍വലിച്ചിട്ട് ഏറെനേരം കഴിഞ്ഞിട്ടില്ല. പക്ഷേ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം അടുത്ത ആക്രമണവുമായി ഇറങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ വാര്‍ത്തകളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനാണ് നീക്കം. ഓണ്‍ലൈനില്‍ വരുന്ന മിക്ക വാര്‍ത്തകളും അച്ചടി മാധ്യമങ്ങളിലോ ടെലിവിഷനിലോ വരുന്നതും ഇവയുടെ നിയന്ത്രണ സംവിധാനങ്ങളായി പ്രസ് കൌണ്‍സിലും നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും ഉള്ളതുമാണ്. ഇതിലെ തൊഴില്‍ മര്യാദ ലംഘനങ്ങള്‍ പരിശോധിക്കാന്‍ നിരവധി നിയമങ്ങളുമുണ്ട്.

ഈ വിഷയത്തിലുള്ള അബദ്ധധാരണകള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ടി വി ചാനല്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഐ&ബി മന്ത്രി സ്മൃതി ഇറാനി പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള ഒരു സമിതിയെക്കുറിച്ചു അവിടെ ആദ്യം പറഞ്ഞപ്പോള്‍ത്തന്നെ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് പിടികിട്ടിയിട്ടില്ല. വ്യാജ വാര്‍ത്തകളെക്കുറിച്ചാണ് അവരവിടെ സംസാരിച്ചത്. ആ വിഷയത്തിലാണ് ഈയാഴ്ച്ച മാധ്യമ പ്രവര്‍ത്തകരെ ശിക്ഷിക്കാനുള്ള ഒരു വിജ്ഞാപനം കടുത്ത ആശയക്കുഴപ്പങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നത്. ഇന്റര്‍നെറ്റ് വാര്‍ത്തകളും അഭിപ്രായങ്ങളും വളരെ താഴ്ന്ന പ്രവേശനകടമ്പകളോടുകൂടിയ വൈവിധ്യമാര്‍ന്ന മേഖലകളാണ്.

അതുകൊണ്ടാണ് അത് വ്യാജ വാര്‍ത്തകള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമൊക്കെ ഇടം നല്‍കുന്നത്. പക്ഷേ അത് കടുത്ത ഇടതുപക്ഷം മുതല്‍ തീവ്ര വലതുപക്ഷം വരെയുള്ള, വിവിധ സാമൂഹ്യ തലങ്ങളിലുള്ള, മറ്റൊരുതരത്തില്‍ കേള്‍ക്കാതെ പോകുമായിരുന്ന അല്ലെങ്കില്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളിലൂടെ മാത്രം അവതരിപ്പിക്കപ്പെടുമായിരുന്ന ഒരു ബഹുസ്വരരാജിയുടെ അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് നിസാരമെന്ന് തോന്നിക്കാവുന്ന, എന്നാല്‍ ഊഹിക്കാനാകാത്ത നാളെയുടെ വിത്തുകള്‍ പേറുന്ന പല വിഭാഗങ്ങളുടെയും ശാക്തീകരണ സ്രോതസ് കൂടിയാണത്. അത്തരത്തിലൊരു ഇടത്തെ, അമിതാധികാരവും നിയന്ത്രണവും ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിലൂടെ നിയന്ത്രിക്കാന്‍ ശ്രമിക്കുക എന്നത്- നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കും അപ്പുറം- കടുത്ത ജനാധിപത്യ വിരുദ്ധതയാണ്.

ഓണ്‍ലൈന്‍ വാര്‍ത്തയില്‍ നിയന്ത്രണ നീക്കം; സ്മൃതി ഇറാനി സൂചിപ്പിക്കുന്നത് മോദി സര്‍ക്കാരിന്റെ മാധ്യമ പേടി

ഈ സമിതിയുടെ ഘടനതന്നെ അതെവിടെ നിന്നാണ് വരുന്നതെന്നും എങ്ങോട്ടാണ് പോകുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. അഞ്ചു സെക്രട്ടറിമാരാണ് അതിന്റെ തലപ്പത്ത്- വാര്‍ത്താവിതരണ പ്രക്ഷേപണം, ഇലക്ട്രോണിക്സ് വിവര സാങ്കേതിക വിദ്യ, ആഭ്യന്തരം, നിയമകാര്യം, വ്യവസായ നയവും പ്രോത്സാഹനവും- പിന്നെ MyGov.in CEOയും. ഇവരെ കൂടാതെ, Press Council of India, News Broadcasters Association, Indian Broadcasters Federation എന്നിവയുടെ പ്രതിനിധികളും ഇതിലുണ്ടാകും. എന്നാല്‍ ഈ സമിതികളൊന്നും ഈ വിഷയത്തിലെ തത്പരകക്ഷികളെ, പ്രത്യേകിച്ചും ഡിജിറ്റല്‍, സാമ്പ്രദായിക മാധ്യമങ്ങള്‍ തങ്ങളുടെ വാര്‍ത്തകള്‍ എത്തിക്കുന്ന പൊതുജനങ്ങളുടെ ആശങ്കകളെ ന്യായമായ രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ പോന്നവയല്ല.

സര്‍ക്കാരും ഭരണ കക്ഷികളും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണമുള്ളപ്പോള്‍, നടപടി എടുക്കേണ്ടത് സര്‍ക്കാരോ?

ഇതിലെ ദുര്‍വ്യയം അസാമാന്യമാണ്. കാരണം ഈ സമിതിയോ അല്ലെങ്കില്‍ അതുണ്ടാക്കുന്ന വിവാദമോ ഒന്നുംതന്നെ ആവശ്യമുള്ള ഒന്നായിരുന്നില്ല. നേരത്തെ വാദിച്ച പോലെ ഓണ്‍ലൈന്‍ വാര്‍ത്തയുടെ ഏറിയ പങ്കും മാധ്യമ പ്രവര്‍ത്തകര്‍ തൊഴില്‍പരമായി കൈകാര്യം ചെയ്യുന്നതാണ്. മൂന്നുവര്‍ഷം മുമ്പ് വിവര സാങ്കേതിക വിദ്യ നിയമത്തിന്റെ 66A വകുപ്പ് റദ്ദാക്കിയ സുപ്രീ കോടതി, ഓണ്‍ലൈനിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി വ്യാപിപ്പിച്ചിരുന്നു. അത് “ഏകപക്ഷീയമായി, അമിതമായി, ആനുപാതികരഹിതമായി” അഭിപ്രായ സ്വാതന്ത്ര്യത്തിനും വിയോജിക്കാനുള്ള അവകാശത്തിനും, അറിയാനുള്ള അവകാശത്തിനും മേല്‍ കടന്നുകയറ്റം നടത്തുന്നു എന്നും ഭരണഘടന അനുശാസങ്ങള്‍ക്കുമേലെ ‘ഭയജനകമായ സ്വാധീനം’ ഉണ്ടാക്കും എന്നും കോടതി പറഞ്ഞു. സമിതിയുടെ ആദ്യ യോഗത്തിന് മുമ്പ് ഈ വിധി നിര്‍ബന്ധമായും അവര്‍ വായിക്കണമെന്നുകൂടി മന്ത്രാലയം ആവശ്യപ്പെടണം. അന്തിമമായി സ്വതന്ത്ര മാധ്യമങ്ങള്‍ ജനാധിപത്യത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്.

സ്മൃതി ഇറാനി എന്തുകൊണ്ട് മോദി മന്ത്രിസഭയിലെ ഏറ്റവുമധികം ട്രോളപ്പെട്ട മന്ത്രിയായി?

പൈങ്കിളി നായികയില്‍ നിന്ന് കേന്ദ്രമന്ത്രി പദത്തില്‍ വരെ എത്തിയ സ്മൃതി ഇറാനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍