TopTop
Begin typing your search above and press return to search.

വെറും പി ആര്‍ അഭ്യാസം മാത്രമാകുന്ന ഇന്ത്യന്‍ ജനാധിപത്യം

വെറും പി ആര്‍ അഭ്യാസം മാത്രമാകുന്ന ഇന്ത്യന്‍ ജനാധിപത്യം
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയൊരു റോഡ് ഷോ നടത്തി. സ്വാഭാവികമായും ദൃശ്യമാധ്യമങ്ങള്‍ക്കായി ആസൂത്രണം ചെയ്ത റോഡ് ഷോ - ഡല്‍ഹി - മീററ്റ് എക്‌സ്പ്രസ് വേ 1ന്റെ ആദ്യ ഫേസ് ഉദ്ഘാടനം. ഒരു ആഡംബര കാറിന്റെ തുറന്ന ഭാഗത്ത് കയറി നിന്ന്, മോദി കടുത്ത ചൂടില്‍ റോഡിനിരുവശവും കൂടിയിരുന്ന ജനങ്ങളെ നോക്കി കൈ വീശി. പിന്നെ ഒരു ഹെലികോപ്റ്ററില്‍ ബാഗ്പടിലേയ്ക്ക് പോയി. അവിടെ ഒരു രാഷ്ട്രീയ പ്രസംഗം. കൈരാന ലോക്‌സഭ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ഇത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതാണ് മോദിക്ക് മുമ്പുള്ള പ്രധാനമന്ത്രിമാരെല്ലാം പിന്തുടര്‍ന്നിരുന്ന രീതി. അത് മോദി ഏറ്റവും വൃത്തികെട്ട രീതിയില്‍ ലംഘിച്ചു.

മോദി ശരിക്കും ഉദ്ഘാടനം ചെയ്തത് എന്താണ്?

82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയുടെ 8.36 കിലോമീറ്റര്‍ ഭാഗമാണ് മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. 90 ശതമാനവും പണി ബാക്കിയുള്ള ഒരു പദ്ധതിയുടെ ഉദ്ഘാടനം. ഇത്തരം വസ്തുതകളെ അവഗണിക്കാന്‍ മോദിക്ക് എങ്ങനെ കഴിയുന്നു എന്ന ചോദ്യമുണ്ട്. മിടുക്കനായ പിആര്‍ മാനേജര്‍ എന്ന് രാഷ്ട്രീയ ഗുരു എല്‍കെ അദ്വാനിയുടെ പ്രശംസ പിടിച്ചുപറ്റിയ മോദിയുടെ മാത്രം കുഴപ്പമല്ല ഈ പറഞ്ഞതൊന്നും. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖമായിരിക്കുന്നു. അതേസമയം പൊതുജന ക്ഷേമം, പുരോഗമന മൂല്യങ്ങള്‍, രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിന്ന് ഭരണഘടന പിന്‍വലിയുന്നത് - ഇതെല്ലാം സംഭവിക്കുമ്പോള്‍  മനോഹരമായി കോറിയോഗ്രാഫ് ചെയ്യപ്പെട്ട പിആര്‍ അഭ്യാസങ്ങള്‍ അരങ്ങ് തകര്‍ക്കുന്നു. ഈ പിആര്‍ മാനേജര്‍മാരില്‍ ഏറ്റവും വലിയ ആളാണ് മോദി.

കേരള സര്‍ക്കാരിന്റെ വാര്‍ഷികത്തിന് അല്ലെങ്കില്‍ സര്‍ക്കാരിന് എന്തെങ്കിലും പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ ദേശീയ തലസ്ഥാനത്തെ പത്രങ്ങളില്‍ പോലും അത് ഫുള്‍ പേജ് പരസ്യമാണ്. ഒരു ശരാശരി ഡല്‍ഹി പത്ര വായനക്കാരനെ സംബന്ധിച്ച് പിണറായി വിജയന്റെ സര്‍ക്കാര്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുണ്ടാക്കിയ നേട്ടങ്ങളും ചെയ്ത പ്രവര്‍ത്തനങ്ങളും എത്രത്തോളം പ്രധാനപ്പെട്ടതായിരിക്കും. ഡല്‍ഹിയില്‍ തന്റെ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ അവകാശപ്പെടുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ചെന്നൈയിലെ പത്രങ്ങളില്‍ കാണാം. ദിനംപ്രതി ഇത്തരത്തില്‍ ഉപയോഗശൂന്യമായ, പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന, അവകാശവാദങ്ങളാല്‍ ശബ്ദമുഖരിതമായ പരസ്യങ്ങള്‍ - സംസ്ഥാന സര്‍ക്കാരുകളുടേയും പൊതുമേഖല സ്ഥാപനങ്ങളുടേയുമെല്ലാം പരസ്യങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.ഈ സര്‍ക്കാര്‍ പരസ്യങ്ങള്‍ വഴി നേട്ടമുണ്ടാക്കുന്നത് സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും നേരിടുന്ന മുഖ്യധാര മാധ്യമ സ്ഥാപനങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇതില്‍ നഷ്ടം സംഭവിക്കുന്നവരുമുണ്ട്. നമുക്കിടയിലെ ഏറ്റവും പാവപ്പെട്ട മനുഷ്യര്‍. അനാവശ്യമായി ചിലവാക്കുന്ന ഈ പണം, ആവശ്യമായ ക്ഷേമ പദ്ധതികള്‍ക്ക് വിനിയോഗിച്ചിരുന്നെങ്കില്‍ സത്യാനന്തര (പോസ്റ്റ് ട്രൂത്ത്) കാലത്ത് ഒരു നേതാവ് ഇത്തരത്തില്‍ അവകാശപ്പെടുന്നതൊക്കെയാണ് സത്യം എന്ന് കരുതുന്ന ഒരു തലമുറ വളര്‍ന്നുവരുന്നുണ്ട് - ഇവരും ഇതില്‍ തോല്‍ക്കുന്നവരാണ്. അവര്‍ ഗുജറാത്ത് മോഡലില്‍ ഗവേഷണം നടത്തുന്നു. കേരള മോഡല്‍ ആഘോഷിക്കുന്നു. യോഗി ആദിത്യനാഥ് വന്‍ തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത് കണ്ട് ആശ്ചര്യപ്പെടുന്നു. എന്നാല്‍ ഗുജറാത്ത് മോഡല്‍ എന്ന ഒന്നില്ലെന്ന വസ്തുത, കേരള മോഡല്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും ആക്രമണങ്ങളും നേരിടുന്നതായുള്ള വസ്തുത, ഉത്തര്‍പ്രദേശില്‍ എഫ്ഡിഐ എന്നറിയപ്പെടുന്ന വിദേശ നിക്ഷേപം വെറും മരീചിക മാത്രമാണ് എന്ന യാഥാര്‍ത്ഥ്യം - ഇതൊന്നും ഇവര്‍ നിങ്ങളോട് പറയുന്നില്ല.

ഈ പൊതുവിഭവങ്ങളുടെ ധൂര്‍ത്ത്, ഈ രാഷ്ട്രീയ പ്രൊപ്പഗാണ്ട, നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന ഈ നേതൃത്വങ്ങള്‍ - ഇവയെല്ലാം ഇല്ലാതാകുന്നത് വരെ നമ്മള്‍ ഈ ഭ്രാന്ത് അനുഭവിക്കേണ്ടതായി വരും. ഡല്‍ഹി - മീററ്റ് ഹൈവേ പൂര്‍ത്തിയായി എന്ന് കാണിക്കാന്‍ റോഡിന്റെ ഒരു ചെറിയ ഭാഗം ഉദ്ഘാടനം ചെയ്ത് നമ്മുടെ പ്രധാനമന്ത്രി ഇത്തരം ഷോ നടത്തും.മീററ്റ് ഹൈവേ സംബന്ധിച്ച വസ്തുത എന്താണ്?

841 കോടി രൂപ ചിലവ് വരുന്ന ഭാഗമാണ് ഫേസ് വണ്‍ എന്ന നിലയില്‍ മോദി ഉദ്ഘാടനം ചെയ്തത്. 7500 കോടി രൂപയുടെ പദ്ധതിയാണ് ഡല്‍ഹി - മീററ്റ് എക്‌സ്പ്രസ് ഹൈവേ. നിസാമുദ്ദീന്‍ ബ്രിഡ്ജില്‍ നിന്ന് ഡല്‍ഹി - യുപി അതിര്‍ത്തിയിലേക്കുള്ള 8.36 കിലോമീറ്റര്‍ സ്‌ട്രെച്ച് ആഹ്ണ് ഇത്. ഇതിനപ്പുറം തിരക്കേറിയ, വാഹനക്കുരുക്ക് നിറഞ്ഞ, എന്‍എച്ച് 34നെ തന്നെയാണ് യാത്രക്കാര്‍ ഇപ്പോളും ആശ്രയിക്കുന്നത്. 18 മാസത്തില്‍, റെക്കോഡ് വേഗതയില്‍ ആദ്യ ഫേസിന്റെ പണി പൂര്‍ത്തിയാക്കി എന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. 2015 ഡിസംബറില്‍ - അതായത് 30 മാസം മുമ്പാണ് മോദി ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. ആറ് വരി പാതയുടെ ബാക്കിയുള്ള മൂന്ന് ഫേസുകള്‍ - യുപി അതിര്‍ത്തിയില്‍ നിന്ന് ദസാനയിലേയ്ക്ക്, ദസാനയില്‍ നിന്ന് ഹാപൂരിലേയ്ക്ക്, ദസാനയിലെ ഗ്രീന്‍ഫീല്‍ഡ് ഫേസില്‍ നിന്ന് മീററ്റിലേയ്ക്ക് - ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.
Next Story

Related Stories