TopTop
Begin typing your search above and press return to search.

ലോകം ഭയക്കുന്ന റഷ്യന്‍ മിസൈല്‍ സംവിധാനം

ലോകം ഭയക്കുന്ന റഷ്യന്‍ മിസൈല്‍ സംവിധാനം
റഷ്യയില്‍ നിന്നും S-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയാല്‍ ഖത്തറിനെതിരെ സൈനിക നടപടി എടുക്കുമെന്ന് സൗദി അറേബ്യ ഭീഷണിപ്പെടുത്തിയതായി ഫ്രഞ്ച് ദിനപ്പത്രം Le Monde പറയുന്നു. റഷ്യയില്‍ നിന്നും S-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നതിനെതിരെ കഴിഞ്ഞയാഴ്ച്ച ന്യൂഡല്‍ഹിയില്‍ ഒരു സംഘം യു എസ് ജനപ്രതിനിധികള്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ S-400 സംവിധാനം വാങ്ങുകയാണെങ്കില്‍ യുഎസും ഇന്ത്യയുമായി നടക്കാന്‍ സാധ്യതയുള്ള സായുധ Predator Drone വില്‍പ്പന നടക്കില്ലെന്ന്, സായുധ സേന സമിതിയുടെ അദ്ധ്യക്ഷന്‍ വില്ല്യം തോണ്‍ബെറി പറഞ്ഞു.

യുഎസിന്‍റെ അടുത്ത സഖ്യകക്ഷികളായി അറിയപ്പെടുന്ന സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ പല രാജ്യങ്ങളും S-400ല്‍ വലിയ താല്‍പര്യം കാണിക്കുന്നുണ്ട്. ഇന്ത്യയുടെ വാങ്ങല്‍ വിലപേശലിലാണ്. ഇറാഖും ഈയിടെ വാങ്ങാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയും അള്‍ജീരിയയും വിലകൂടിയ, സങ്കീര്‍ണമായ മിസൈല്‍ സംവിധാനം ഉള്‍പ്പെടുത്താന്‍ ആരംഭിച്ചുകഴിഞ്ഞു.

എന്താണ് S-400?

വളരെ ശക്തമായ റഡാര്‍ സംവിധാനങ്ങള്‍, കേന്ദ്ര നിയന്ത്രണ സംവിധാനം, മറ്റ് നിരവധി തരത്തിലുള്ള മിസൈലുകള്‍ എന്നിവ ഒന്നിച്ചു കൊണ്ടുവരുന്ന സങ്കീര്‍ണമായ സാങ്കേതിക സംവിധാനമാണ് S-400. റഡാര്‍ സംവിധാനം, റോക്കറ്റ്, മിസൈല്‍ സാങ്കേതിക വിദ്യ എന്നിവയിലെ തങ്ങളുടെ അസാമാന്യമായ അറിവിനെ സംയോജിപ്പിച്ചാണ് കഴിഞ്ഞ പതിറ്റാണ്ടുകളിലായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ S-400-നു രൂപം കൊടുത്തത്.

ഏതാണ്ട് 1200 കിലോമീറ്റര്‍ അകലെയെത്തുമ്പോള്‍ തന്നെ തങ്ങള്‍ക്ക് നേരെ വരുന്ന വസ്തുക്കളെ തിരിച്ചറിയാന്‍ ഇതിന്‍റെ മൊബൈല്‍ റഡാര്‍ കേന്ദ്രങ്ങള്‍ക്ക് കഴിയും. ഇതൊരു റഡാര്‍ മാത്രമല്ല, അതികണിശമായ കൃത്യതയോടെ വിവിധ തരം ആഗമന വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുന്ന റഡാര്‍ സംവിധാനങ്ങളുടെ ഒരു ശൃംഖലയാണത്.

ഒരേ സമയം നിരവധി ആഗമന വസ്തുക്കളെ തിരിച്ചറിയാന്‍ ഇതിന് സാധിയ്ക്കും-മിസൈലുകള്‍ മുതല്‍ ബോംബര്‍ വിമാനങ്ങളെ വരെ. ആഗമന, ആക്രമണ വസ്തുക്കളെ തിരിച്ചറിഞ്ഞാല്‍, സംവിധാനം വളരെ വേഗത്തില്‍ കണക്കുകൂട്ടലുകള്‍ നടത്തുകയും ആക്രമണഭീഷണിയെ നിര്‍വീര്യമാക്കാന്‍ മിസൈലുകള്‍ തൊടുക്കുകയും ചെയ്യുന്നു. ഈ പ്രതികരണത്തിന് കേവലം 10 സെക്കന്റുകള്‍ മാത്രമാണ് എടുക്കുക. ആക്രമണ ഭീഷണി ഒരു ബാലിസ്റ്റിക് മിസൈല്‍ ആണെങ്കില്‍ 230 കിലോമീറ്റര്‍ അകലെവെച്ചുതന്നെ S-400ന് അതിനെ വെടി വച്ച് വീഴ്ത്താന്‍ കഴിയും. ഒരു ബോംബര്‍ വിമാനമാണെങ്കില്‍ 570 കിലോമീറ്റര്‍ അകലെ വച്ച് അതിനെ വെടി വച്ച് വീഴ്ത്താനാകും.

S-400-ല്‍ വാസ്തവത്തില്‍ 4 വ്യത്യസ്ത തരം മിസൈലുകളുണ്ട്. ദീര്‍ഘദൂര പരിധിയുള്ള -400 കിലോമീറ്റര്‍- 40N6 ; 250 കിലോമീറ്റര്‍ പരിധിയുള്ള 48N6; 120 കിലോമീറ്ററിന്റെ മധ്യദൂര പരിധിയുള്ള 9M96E2; ഹ്രസ്വദൂര പരിധിയുള്ള 40 കിലോമീറ്ററിന്റെ 9M96E. തന്ത്ര ബോംബറുകള്‍ പോലുള്ളവയെ-ഇലക്ട്രോണിക യുദ്ധതന്ത്ര, മുന്നറിയിപ്പ്, ചാര വിമാനങ്ങള്‍- കണ്ടുപിടിക്കാനും നശിപ്പിക്കാനും പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് ഈ സംവിധാനം; F-16, F-22 പോലുള്ള യൂദ്ധ വിമാനങ്ങളും ടോംഹ്വാക് പോലുള്ള മിസൈലുകളും. റഷ്യന്‍ സായുധ സേനകള്‍ ഇതിനകം ഏതാണ്ട് അര ഡസന്‍ S-400 റെജിമെന്റുകള്‍ വിന്യസിച്ചിട്ടുണ്ട്: മോസ്കോവിനെ സംരക്ഷിക്കാന്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും - ഒന്നു പസിഫിക് മുന്നണിയില്‍, ഒന്നു ബാള്‍ടിക് മുന്നണിയില്‍. പിന്നെ മറ്റിടങ്ങളിലും.

കുറഞ്ഞത് രണ്ട് S-400 സംവിധാനങ്ങള്‍ സിറിയയിലും റഷ്യ വിന്യസിച്ചിട്ടുണ്ട്. സിറിയയില്‍ പൊട്ടിപ്പുറപ്പെടുന്ന ആഗോള സംഘര്‍ഷത്തില്‍ ഈ സംവിധാനത്തിന്റെ ശേഷി, അതിന്നാക്കം കൂട്ടൂന്ന ഒരു ഘടകമാകും എന്ന് പാശ്ചാത്യ സേനകളും നിരീക്ഷകരും ഭയക്കുന്നു. 8 വിക്ഷേപണികള്‍, 112 മിസൈലുകള്‍, മറ്റ് സഹായക വാഹനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന S-400ന്‍റെ ഒരൊറ്റ വിഭാഗത്തിന് ചുരുങ്ങിയത് 400 ദശലക്ഷം കോടി ഡോളര്‍ (2500 കോടി രൂപ) വില വരും.

S-400 ജനിപ്പിക്കുന്ന ഭയം
Le Monde യുടെ റിപ്പോര്‍ട് അനുസരിച്ച് മേഖലയില്‍ സ്ഥിരത നില നിര്‍ത്തുന്നതിന് ഈ S-400 ഇടപാട് തടയാനായി ഇടപെടണമെന്ന് സൌദി അറേബ്യ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മാക്രോണിന് എഴുതി.
തുടര്‍ന്ന് അവര്‍ ഖത്തറിന് മേല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആരോപണങ്ങള്‍ ഖത്തര്‍ തള്ളിക്കളയുന്നുണ്ട്. തങ്ങളെ ഒറ്റപ്പെടുത്തുന്നത് ചെറുക്കാന്‍ റഷ്യയടക്കമുള്ള പുതിയ സുഹൃത്തുക്കളെ ഖത്തര്‍ തേടുകയാണ്. S-400 സംവിധാനം വാങ്ങുന്നതിനു മോസ്കോയുമായുള്ള ചര്‍ച്ചകള്‍ ‘പുരോഗമിച്ച അവസ്ഥയിലാണ്’ എന്നു ജനുവരിയില്‍ അവര്‍ പ്രഖ്യാപിച്ചിരുന്നു.

Next Story

Related Stories