Top

ഇനി ആം ആദ്മികളുടെ പാര്‍ട്ടിയില്ല

ഇനി ആം ആദ്മികളുടെ പാര്‍ട്ടിയില്ല
എല്ലായ്‌പ്പോഴും സംഭവിക്കുന്ന ഒന്നല്ല അത്. വിശ്വാസ്യതയും സത്യസന്ധതയും ലിബറല്‍ മൂല്യങ്ങളും മുന്‍നിര്‍ത്തിയുള്ള മുന്നേറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നത് വല്ലപ്പോഴുമാണ്. ആം ആദ്മി പാര്‍ട്ടി അത്തരത്തിലൊന്നായിരുന്നു; എന്നായിരുന്നു പലരും കരുതിയത്.

എന്നാല്‍ 2018 ജനുവരി മൂന്നിന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ആ സ്വപ്നത്തിന് അന്ത്യം കുറിച്ചിരിക്കുന്നു. രാജ്യസഭയിലേക്കുള്ള തങ്ങളുടെ മൂന്ന് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് വഴി മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയും പോലെ ഏതു വിധത്തിലും അധികാരം പിടിക്കുക എന്നതാണ് പ്രധാനമെന്നും അതിന് ആ സംവിധാനം മുന്നോട്ടു കൊണ്ടുപോകാനുള്ള പണച്ചാക്കുകള്‍ വേണമെന്നുമുള്ള 'യാഥാര്‍ത്ഥ്യം' ആ പാര്‍ട്ടിയും തെളിയിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടിയെന്നത് ഇനിയൊരിക്കലും ധാര്‍മികതയുടേയോ സത്യസന്ധതയുടേയോ ഭാഗമല്ല. മധ്യവര്‍ഗ പ്രൊഫഷണലുകളെ പ്രചോദിപ്പിച്ച ഒരു സ്റ്റാര്‍ട്ട്-അപ്പിന്റെയോ നിരവധി ചെറുപ്പക്കാരെ ഉത്തേജിപ്പിച്ച മുന്നേറ്റത്തിന്റേയോ ഭാഗമല്ല അതിനി. കള്ളപ്പണക്കാരും അഴിമതിക്കാരായ കോര്‍പറേറ്റുകളും അധികാരദുര മൂത്ത രാഷ്ട്രീയക്കാരും അട്ടിമറിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും വലിയ വിപത്തുകളിലൊന്നായ പൊളിറ്റിക്കല്‍ ഫണ്ടിംഗിനെതിരെ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയുമല്ല ഇനിയൊരിക്കലും ആം ആദ്മി പാര്‍ട്ടി.

http://www.azhimukham.com/india-kejriwal-should-introspect-and-india-need-another-progressive-movement/

ഡല്‍ഹി നിയമസഭയിലെ കനത്ത ഭൂരിപക്ഷമുപയോഗിച്ച് ആം ആദ്മി പാര്‍ട്ടിക്ക് തങ്ങളുടെ മൂന്ന് സ്ഥാനാര്‍ഥികളെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാന്‍ കഴിയും. പാര്‍ട്ടി സ്ഥാപകരിലൊരാളായ സഞ്ജയ് സിംഗ്, കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ട്ടിയുടെ കണക്കുകള്‍ നോക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നാരായന്‍ ദാസ് ഗുപ്ത, മുന്‍ കോണ്‍ഗ്രസുകാരനും ബിസിനസുകാരനുമായ സുശീല്‍ ഗുപ്ത എന്നിവരെയാണ് പാര്‍ട്ടി രാജ്യസഭയിലേക്ക് അയയ്ക്കുന്നത്.

ഇക്കൂട്ടത്തില്‍ സഞ്ജയ് സിംഗ് ഒരു സീറ്റ് അര്‍ഹിക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പില്ല. എന്നാല്‍ മറ്റ് രണ്ടു പേരെ തെരഞ്ഞെടുത്ത കാര്യത്തില്‍ അരവിന്ദ് കെജ്‌രിവാളിന്റെ മന:സാക്ഷി ഏതു വിധത്തിലാണ്, അങ്ങനെയൊന്നുണ്ടെങ്കില്‍, പ്രവര്‍ത്തിച്ചത് എന്നത് പരിശോധിക്കുന്നത് നന്നാവും.

ജി.എസ്.ടിയുടെ അടിയുറച്ച വക്താക്കളാണ് എന്‍.ഡി ഗുപ്തയും മകനും. ഏതാനും മാസം മുമ്പ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത് ഗുപ്തയാണ്. അവിടെ വച്ചാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രൊഫഷന്‍ എന്നത് അഴിമതിക്കാരുടെ കേന്ദ്രമാണ് എന്ന് വിശേഷിപ്പിക്കുകയും തങ്ങളുടെ ക്ലൈന്റുകളെ നികുതി വെട്ടിക്കാന്‍ സഹായിക്കരുതെന്നും മോദി പ്രസംഗിച്ചത്.

http://www.azhimukham.com/arvindh-kejriwal-narendra-modi-aap-fractionalism/

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും രണ്ടു വര്‍ഷത്തോളം ഡല്‍ഹി സ്‌റ്റേറ്റ് ട്രേഡേഴ്‌സ് കോണ്‍ഗ്രസിന്റെ അധ്യക്ഷനുമായിരുന്ന ആളാണ് സുശീല്‍ ഗുപ്ത. കഴിഞ്ഞ നവംബര്‍ 28-നു മാത്രമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും കണ്‍സ്ട്രക്ഷന്‍ ബിസിനസും നടത്തുന്ന ഗുപ്തയുടെ പുറത്തു പറഞ്ഞിട്ടുള്ള ആസ്തി 164 കോടി രൂപയാണ്. രണ്ടും കള്ളപ്പണം കൊഴുക്കുന്ന മേഖലകള്‍.

പാര്‍ട്ടി സ്ഥാപകരിലൊരാള്‍ കൂടിയായ കുമാര്‍ ബിശ്വാസാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ട് മുന്നോട്ടു വന്നിട്ടുള്ള ഒരാള്‍. കുറെക്കാലമായി രാജ്യസഭാ മോഹം കൊണ്ടു നടക്കുന്നയാളാണ് ബിശ്വാസ്. 'Great Revolutionaries' നെ രാജ്യസഭയിലേക്ക് അയയ്ക്കുന്നതില്‍ ബിശ്വാസ്, കെജ്‌രിവാളിനെ അഭിനന്ദിക്കുകയും ചെയ്തു.

http://www.azhimukham.com/nurses-life-memory-prabha-zakhariyas/

രാജ്യസഭയില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നാള്‍ക്കു നാള്‍ ശക്തി പ്രാപിച്ചു വരികയാണ്. ലോക്‌സഭയിലെ മഹാഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കി വരുന്ന, ജനദ്രോഹകരമായ പല ബില്ലുകളിലും ചര്‍ച്ചയെങ്കിലും നടക്കുന്നത് പ്രതിപക്ഷത്തിന് ഇപ്പോഴും കുറച്ചെങ്കിലും മേല്‍ക്കൈയുള്ള രാജ്യസഭയിലാണ്. ആ പ്രതിപക്ഷ നിരയിലേക്കാണ് രണ്ടു ഗുപ്തമാരെ ആം ആദ്മി പാര്‍ട്ടി അയച്ചിരിക്കുന്നത്. രണ്ടു ഗുപ്തമാര്‍ക്കും പൊതുവായുള്ള ഏക കാര്യം ഇരുവര്‍ക്കും പണവുമായി അഭേദ്യമായ ബന്ധമുണ്ട് എന്നതു മാത്രമാണ്.

http://www.azhimukham.com/kejriwal-delhi-government-aap-autocracy-panjab/

ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ എന്തൊക്കെ ന്യായം പറഞ്ഞാലും ഒരുകാര്യം അദ്ദേഹവും അടിവരയിട്ടിരിക്കുന്നു: ഒരു ടിപ്പിക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ കള്ളപ്പണത്തിന്റേയും അതിന്മേലുള്ള തട്ടിപ്പുകളുടേയും സഹായം അത്യാവശ്യമാണ് എന്ന കാര്യം.

ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്നതിനെ കുറിച്ച് കെജ്‌രിവാള്‍ ഇനിയെങ്കിലും പ്രസംഗിക്കാതിരിക്കുന്നതാണ് നല്ലത്. ഒപ്പം, ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും ഒരു പരിധി വരെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചും മാറ്റങ്ങള്‍ ഉണ്ടാവേണ്ടതിനെക്കുറിച്ചുമൊക്കെ സ്വപ്നങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍ ഇനി മറ്റേതെങ്കിലും വഴി തേടുന്നതാവും നല്ലത്.

http://www.azhimukham.com/arvindh-kejriwal-speech-ramlila-maidan-delhi-narendra-modi/

http://www.azhimukham.com/arvind-kejriwal-delhi-cm-complaints-media-against-government-defamation/

http://www.azhimukham.com/gandhi-modi-kejriwal-broom-clean-india-aap-gujarat-riot-hindutwa/

http://www.azhimukham.com/aap-delhi-arvind-kejriwal/http://www.azhimukham.com/aam-admi-party-inter-politics-crisis-aravind-kejriwal-yogendra-yadav-prashanth-bhooshan-apolitcal-rajeeve/

http://www.azhimukham.com/arvindh-kejriwal-aap-ngo-democracy-yogendra-yadav-prasant-bhushan-fractionalism/

http://www.azhimukham.com/aap-kejriwal-prashantbhushan-yogendrayadav-khetan-modi-congress-delhielection-npashley/

Next Story

Related Stories