TopTop
Begin typing your search above and press return to search.

ജനാധിപത്യത്തിന്റെ അവസാന തുരുത്താണ്; വിശ്വാസ്യത തിരിച്ചുപിടിച്ചേ തീരൂ

ജനാധിപത്യത്തിന്റെ അവസാന തുരുത്താണ്; വിശ്വാസ്യത തിരിച്ചുപിടിച്ചേ തീരൂ
ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരില്‍ നാല് പേര്‍ വാര്‍ത്താസമ്മേളനം നടത്തി. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെഴുതിയ കത്തിനെ സംബന്ധിച്ച വിവരം അവര്‍ പുറത്തുവിട്ടു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ജുഡീഷ്യല്‍ സംവിധാനത്തിന്റെ വിശ്വാസ്യതയും ശരിയായ പ്രവര്‍ത്തനവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇത് അടിയന്തര പ്രാധാന്യമുള്ള പ്രശ്‌നമാണെന്നും ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ഭീമറാവു ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളേയും ആശങ്കകളേയും അവഗണിച്ച ചീഫ് ജസ്റ്റിസിനെ രൂക്ഷമായി വിമര്‍ശിച്ച അവര്‍ സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന് മാധ്യമങ്ങളിലൂടെ ജനങ്ങളോട് തുറന്നുപറഞ്ഞു. അസാധാരണമായ ഈ നടപടിക്ക് തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യ ഇതുവരെ നേരിട്ട ഏറ്റവും ഗുരുതരമായ ജുഡീഷ്യല്‍ പ്രതിസന്ധി

ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയുടെ സര്‍വാധിപതിയാണോ അതോ നാല്  ജഡ്ജിമാര്‍ പറയുന്നത് പോലെ തുല്യരില്‍ ഒന്നാമന്‍ മാത്രമാണോ എന്ന മൗലികമായ പ്രശ്‌നമുണ്ട്. അതീവ ഗൗരവ സ്വഭാവമുള്ള കേസുകള്‍ അലോക്കേറ്റ് ചെയ്യുമ്പോള്‍, അതിനായി ബഞ്ചുകള്‍ നിര്‍ണയിക്കുമ്പോള്‍ മുതിര്‍ന്ന ജഡ്ജിമാരെ അവഗണിക്കുന്നു എന്ന പരാതി നാല് ജഡ്ജിമാര്‍ ഉയര്‍ത്തുന്നു. ഈ പരാതി ചീഫ് ജസ്റ്റിസ് അവഗണിക്കുന്നു. ഏറ്റവും ഒടുവില്‍ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദമായ, രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കേസ് താരതമ്യേന ജൂനിയര്‍ ആയ ഒരു ജഡ്ജിയുടെ ബഞ്ചില്‍ അലോക്കേറ്റ് ചെയ്ത വിഷയും ഉയര്‍ന്നു വന്നു എന്നാണ് മനസിലാകുന്നത്, അക്കാര്യം ജസ്റ്റിസ് ഗോഗോയി തന്നെ പിന്നീട് പത്രസമ്മേളനത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു.

http://www.azhimukham.com/india-supremecourt-judges-raised-protest-against-chiefjustice/

തുടര്‍ന്ന്, പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. അത് ആഭ്യന്തര പ്രശ്‌നമാണെന്ന് വിലയിരുത്തല്‍ വന്നു. അതുപോലെ ഇത് മോദി അനുകൂലികളും എതിരാളികളും തമ്മിലുള്ള സംഘര്‍ഷമാണെന്ന വ്യാഖ്യാനവും വന്നു. ചീഫ് ജസ്റ്റിസിന്റെ കേസ് അലോക്കേഷന്‍ സംബന്ധിച്ച് പരിശോധനയുണ്ടാകുന്നു. ചീഫ് ജസ്റ്റിസ്, കേസുകള്‍ അസൈന്‍ ചെയ്ത ജഡ്ജിമാരുടെ പ്രാപ്തിയെക്കുറിച്ച് അധിക്ഷേപങ്ങളുണ്ടായി. എന്നാല്‍ ഇതെല്ലാം പുറമേ കാണുന്ന കാര്യങ്ങളാണ്. അടിയില്‍ വളരെ ഗൗരവമുള്ള ചോദ്യങ്ങളും പ്രശ്‌നങ്ങളുമാണുള്ളത്. കൂടുതല്‍ ആഭ്യന്തരമായ താല്‍പര്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍. ഇതൊരു രാഷ്ട്രീയ പ്രശ്‌നം മാത്രല്ലെന്ന കാര്യം എല്ലാ രാഷ്ട്രീയ കക്ഷികളും മനസിലാക്കേണ്ടതാണ്. ഇത് രാജ്യത്തെ ഏറ്റവും ആദരണീയമായ ഒരു സ്ഥാപനത്തെ, രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും വലിയ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന സ്ഥാപനത്തെ ബാധിക്കുന്ന പ്രശ്‌നമാണ്.

ചീഫ് ജസ്റ്റിസ് തന്റെ സഹപ്രവര്‍ത്തകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് ഏറ്റവും ഉചിതമായിരിക്കും. അദ്ദേഹം അതിന് തയ്യാറാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ചീഫ് ജസ്റ്റിസും അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ യോജിച്ച ഒരു വ്യക്തിയെ നിയോഗിക്കണം. ഭാഗ്യവശാല്‍ രാജ്യത്ത് പ്രാഗല്‍ഭ്യം തെളിയിച്ച നിയമ വിദഗ്ധര്‍ക്ക് കുറവില്ല. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമാര്‍ അടക്കമുള്ളവരുടെ സഹായം തേടാം. ഒരു കമ്മിറ്റി രൂപീകരിക്കുന്നതായിരിക്കും ഉചിതം.

http://www.azhimukham.com/update-loyacase-mainreason-supremecourt-mutiny/

സ്വതന്ത്രവും ശക്തവുമായ ജുഡീഷ്യറി, ഭരണഘടന മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന കാര്യമാണ്. ജുഡീഷ്യറി സ്വയം പാര്‍ശ്വവത്കരിക്കുന്ന അസാധാരണമായ സാഹചര്യമാണ് നമ്മള്‍ നേരിടുന്നത്. പുറത്തുനിന്നല്ല ഇത് സംഭവിക്കുന്നത്. എക്‌സിക്യൂട്ടീവിന്റെ അല്ലെങ്കില്‍ ഭരണകൂടത്തിന്റെ താത്പര്യാനുസൃതമായാണ് ജുഡീഷ്യറി കേസുകള്‍ കൈകാര്യം ചെയ്യുന്നത് എന്നൊരു തോന്നല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാതെ നോക്കണം. സുപ്രീംകോടതിക്ക് മുന്നിലെ ഏറ്റവും വലിയ ഹര്‍ജി ദാതാവ് ഗവണ്‍മെന്റ് തന്നെയാണ്. സ്വതന്ത്രവും നീതിപൂര്‍വവുമായ നീതി നിര്‍വഹണം പൗരന്മാരുടെ അവകാശമാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ചീഫ് ജസ്റ്റിസിനുണ്ട്. അദ്ദേഹം അത് നിറവേറ്റുന്നില്ലെങ്കില്‍ മറ്റ് ന്യായാധിപര്‍ ഇടപെടണം.

മറ്റ് മാര്‍ഗങ്ങള്‍ എല്ലാം അടഞ്ഞപ്പോഴാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് തങ്ങള്‍ക്ക് വരേണ്ടി വന്നത് എന്നാണ് നാല് ജഡ്ജിമാരും ഇന്നലെ പറഞ്ഞത്. അവര്‍ ഊന്നിപ്പറഞ്ഞതും ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഇപ്പോഴത്തെ പ്രവര്‍ത്തനരീതികള്‍ സഹായകമല്ല എന്നു തന്നെയാണ്. അപ്പോള്‍, പ്രശ്നം അതിലേറെ ഗുരുതരമാണ് എന്നത് തന്നെയാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നത് മുഴുവന്‍ ജഡ്ജിമാരുടേയും കൂട്ടുത്തരവാദിത്തമാണ് എന്നു മനസിലാകാത്തവരല്ല ആ നാലു ജഡ്ജിമാരും. അതുകൊണ്ടു തന്നെ അവര്‍ക്ക് പുറത്തേക്ക് ഇറങ്ങി വന്ന് കാര്യങ്ങള്‍ പറയേണ്ടി വന്ന സാഹചര്യം എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നത് പരിശോധിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. അതുവഴി ഈ സ്ഥാപനത്തെ സംരക്ഷിക്കുന്നതില്‍ നമ്മുടെ മറ്റ് ഭരണഘടനാസ്ഥാപനങ്ങള്‍ പരാജയപ്പെടില്ലെന്ന് പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യാം.

http://www.azhimukham.com/update-let-india-decide-if-chiefjustice-be-impeached/

http://www.azhimukham.com/national-family-raises-questions-over-suspicious-death-of-judge-presiding-over-sohrabuddin-case-in-amitshah-accused/

http://www.azhimukham.com/trending-death-of-judge-loya-possible-manipulation-of-records-and-inconsistent-new-testimonies-raise-further-questions/

http://www.azhimukham.com/india-who-killed-sohrabuddin-debate-around-judges-death-puts-focus-back-on-murders-by-gujarat-police/

Next Story

Related Stories