TopTop
Begin typing your search above and press return to search.

'നികുതി അടയ്ക്കുന്ന ഒരു പൗരന്‍, നാട്ടിലെ കാര്യങ്ങളില്‍ ഉത്കണ്ഠയുള്ള ഒരാള്‍', അതാണ് തന്നെ സംസാരിപ്പിക്കുന്നതെന്ന് സിദ്ധാർത്ഥ്

നികുതി അടയ്ക്കുന്ന ഒരു പൗരന്‍, നാട്ടിലെ കാര്യങ്ങളില്‍ ഉത്കണ്ഠയുള്ള ഒരാള്‍, അതാണ് തന്നെ സംസാരിപ്പിക്കുന്നതെന്ന് സിദ്ധാർത്ഥ്

നികുതി അടയ്ക്കുന്ന ഒരു പൗരൻ എന്ന നിലയിലാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളോട് താൻ പ്രതികരിക്കുന്നതെന്ന് പ്രശസ്ത തമിഴ് താരം സിദ്ധാർത്ഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കുകയും അറസ്റ്റിലാവുകയും ചെയ്തതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്നത് രക്തം തിളയ്പ്പിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം തുറന്നടിക്കുന്നുണ്ട്. സിദ്ധാർത്ഥിന്റെ വാക്കുകൾ ഇങ്ങനെ- നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത് ഒരു ഇരുണ്ട കാലത്തിലൂടെയാണ്. നമ്മൾ വളർന്ന് വന്ന ഒരു രാജ്യത്താണ് ഇപ്പോഴത്തെ ഈ സംഭവങ്ങളും അരങ്ങേറുന്നത്. ഇത് തീർത്തും അവിശ്വസനീയമാണ്.

നികുതി അടയ്ക്കുന്ന ഒരു പൗരന്‍ എന്ന നിലയ്ക്ക് മാത്രമാണ് ഇതിനെല്ലാം എതിരെ സംസാരിക്കുന്നത്. തന്റെ സംസ്ഥാനത്തും രാജ്യത്തും നടക്കുന്ന കാര്യങ്ങളില്‍ സത്യസന്ധമായി ഉത്കണ്ഠയുള്ള ഒരാളെന്നത് മാത്രമാണ് ഇതിന് പിന്നിൽ. എന്നെപ്പോലെ പ്രിവിലേജുകള്‍ അനുഭവിക്കുന്ന ഒരാള്‍ നിശബ്ദനായിരുന്നാല്‍ ഈ രാജ്യത്തിന്റെ ഭാവി എന്താവും? ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്.'

അതസമയം, നിലപാടുകൾ വ്യക്തമാക്കുന്നതിന് ഇന്നുവരെ തന്നോട് പിന്തിരിയാൻ ഇന്നുവരെ ആരും ഉപദേശിച്ചിട്ടില്ലെന്നും സിദ്ധാര്‍ഥ് പറയുന്നു. 'അഞ്ച് ഭാഷകളില്‍ മുപ്പതിലധികം സിനിമകള്‍ ഒരു നടന്‍ എന്ന നിലയില്‍ ഇതുവരെ ചെയ്തിട്ടുണ്ട്. സിനിമകള്‍ നിര്‍മ്മിച്ചു. ഇതിനൊന്നും സിനിമാലോകത്തിന്റെ അനുമതിയെ ഞാന്‍ ഒരിക്കലും ആശ്രയിച്ചിട്ടില്ല. ഇപ്പോള്‍ നിശബ്ദത പാലിച്ചാല്‍ പിന്നീടെനിക്ക് കുറ്റബോധം തോന്നും. മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കില്‍ എനിക്കത് ആവശ്യമില്ലെന്നും സിദ്ധാര്‍ഥ് പറയുന്നു.

Next Story

Related Stories