മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി ദിലീഷ് പോത്തന് ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്നു. ജോജി എന്നാണ് ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര്. ഫഹദ് ഫാസിലാണ് പ്രഖ്യാപനം നടത്തിയത്.
ശ്യാം പുഷ്കരനാണ് ഇത്തവണയും ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷേക്സ്പിയറിന്റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം.
ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീിവയുടെ ബാനറില്‍ ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.