TopTop
Begin typing your search above and press return to search.

'മറ്റൊരു യാത്ര തുടങ്ങുന്നു'; കമലഹാസന്റെ പുതിയ ചിത്രം, സംവിധാനം ലോകേഷ് കനകരാജ്

മറ്റൊരു യാത്ര തുടങ്ങുന്നു; കമലഹാസന്റെ പുതിയ ചിത്രം, സംവിധാനം ലോകേഷ് കനകരാജ്

കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ കമലഹാസന്‍ നായകന്‍. ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം മാസ്റ്റര്‍ പുറത്തിറങ്ങാനിരിക്കവെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

കമല ഹാസന്റെ 232ാം ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ പ്രഖ്യാപനം കമലഹാസന്‍ തന്നെയാണ് നടത്തിയത്. 'മറ്റൊരു യാത്ര തുടങ്ങുന്നു'വെന്ന് പറഞ്ഞാണ് കമലഹാസന്‍ ചിത്രം പ്രഖ്യാപിച്ചത്.

ഗ്യാംഗ്സ്റ്റര്‍ സിനിമയാണ് ലോകേഷിന്റെ മനസ്സിലുള്ളതെന്നാണ് സൂചന. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന.

അതേസമയം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയ് നായകനായ മാസ്റ്റര്‍. കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോവിഡ് മൂലം മാറ്റി വച്ചിരിക്കുകയാണ്.

Next Story

Related Stories