അമൃത വിശ്വ വിദ്യാപീഠം, പുതിയ വിദ്യാഭ്യാസ നയത്തോട് അനുകൂലമായ ഓണ്‍ലൈന്‍ ഫുള്‍-ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. ബിബിഎ, എംബിഎ, ബിസിഎ, എംസിഎ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എംസിഎ, സൈബര്‍ സുരക്ഷയില്‍ എംസിഎ എന്നിവയാണ് വിദ്യാപീഠം വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകള്‍. മഹാഭാരതത്തെക്കുറിച്ചുള്ള ആറ് ആഴ്ചയുടെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമും ഇവിടെ നടത്തുന്നുണ്ട്. അമൃത AHEAD എന്ന ബ്രാന്‍ഡ് നാമത്തിലറിയപ്പെടുന്ന ഈ പ്രോഗ്രാമുകള്‍ യുജിസിയുടെ പൂര്‍ണ അംഗീകാരമുള്ളതും ഒപ്പം സര്‍വകലാശാലയുടെ കാമ്പസ് ഡിഗ്രികള്‍ക്ക് തത്തുല്യവുമാണെന്നും അമൃത വിശ്വ വിദ്യാപീഠം അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
''ഉന്നതവിദ്യാഭ്യാസത്തിലെ തുല്യതയുടെയും പ്രാപ്യതയുടെയും പ്രശ്നം പരിഹരിക്കാന്‍ അമൃത AHEAD ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ സഹായകരമാണ്. അമൃവിശ്വവിദ്യാപീഠത്തില് നിന്ന് എവിടെയിരുന്നു കൊണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ മുഴുവന്‍ ബിരുദവും നേടാം. ഞങ്ങളുടെ ഫിസിക്കല്‍ കാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന അതേ അക്കാദമിക്, തൊഴില്‍ അവസരങ്ങള്‍ ഞങ്ങളുടെ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നതാണ്. ' അമൃത വിശ്വ വിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ. പി. വെങ്കട്ട് രംഗന് പറഞ്ഞു.
അമൃത AHEAഉ ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് മെന്റര്‍മാര്‍, വ്യവസായ പ്രോജക്ടുകള്‍, വ്യവസായ വിദഗ്ധരുമായുള്ള ഇന്ററാക്ടീവ് സെഷനുകള്‍, മള്‍ട്ടിപ്പിള്‍ ഇന്‍ഡസ്ട്രി സര്‍ട്ടിഫിക്കേഷനുകള്‍, 95 ശതമാനത്തിലധികം പ്ലെയ്സ്മെന്റ് റെക്കോര്‍ഡുള്ള യൂണിവേഴ്സിറ്റിയുടെ കരിയര്‍ സഹായ പ്രോഗ്രാം എന്നിവയില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്നും അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി, പരിചയസമ്പന്നരായ ഫാക്കല്‍റ്റികളില്‍ നിന്നും ഉപദേശകരില്‍ നിന്നും സംശയങ്ങള്‍ പരിഹരിക്കുന്നതിന് റെക്കോര്‍ഡുചെയ്ത ലക്ചറുകള്‍, ഡിസ്കഷന് ഫോറങ്ങള്‍, തത്സമയ സംവേദനാത്മക സെഷനുകള്‍ എന്നിവ പഠിതാക്കള്‍ക്ക് പ്രയോജനപ്പെടുത്താം. നൂതന അധ്യാപന രീതികള്‍ പരീക്ഷണാത്മക പഠനം സാധ്യമാക്കുന്നു. അതു മാത്രമല്ല, ഫ്രെഷറുകള്ക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും 'എപ്പോള്‍ വേണമെങ്കിലും ആക്സസ്സുചെയ്യാനും'ഒപ്പം വ്യക്തിഗത മെന്റര്‍ഷിപ്പിനും ഇന്ററാക്റ്റിവിറ്റിക്കും ഉള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.amrita.edu/ahead സന്ദര്‍ശിക്കുക അല്ലെങ്കില്‍ ahead@amrita.edu എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യുക.