TopTop
Begin typing your search above and press return to search.

'നമുക്കുയരാം' സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം

നമുക്കുയരാം സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം

എന്‍ട്രന്‍സ് പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിന്റെ ആഭിമുഖ്യത്തില്‍ 2018ല്‍ ആരംഭിച്ച 'നമുക്കുയരാം'ഹയര്‍സെക്കണ്ടറി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ സീസണ്‍ നാലിലേക്ക്, സംസ്ഥാന സിലബസില്‍ പഠിച്ച് ഈ വര്‍ഷം പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടി സര്‍ക്കാര്‍ / എയിഡഡ സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്തെ നിര്‍ദ്ധനരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയെന്ന് സ്ഥാപന അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പഠന സാമഗ്രികള്‍, ഓണ്‍ലൈന്‍ കോച്ചിംഗ്, ഫീസ്, ടാബ്, ഓണ്‍ലൈന്‍ ട്യൂഷന്‍, യൂണിഫോം തുടങ്ങിയവ നല്‍കി അവരെ ഉപരിപഠനത്തിന് പ്രാപ്തരാക്കുന്നതാണ് നമുക്കുയരാം സ്‌കോളര്‍ഷിപ്പ് പദ്ധതി. കൊവിഡ് സാഹചര്യം മൂലം തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് അവരവരുടെ വീടുകളില്‍ താമസിച്ച് പഠിക്കാം.

ബീഹാറില്‍ ആനന്ദ് കുമാര്‍ നടപ്പിലാക്കിയ 'ബീഹാര്‍ തേര്‍ട്ടി' മോഡലില്‍ നിന്നാണ് 'സൂപ്പര്‍ ഫോര്‍ട്ടി' എന്ന തരത്തില്‍ 'നമുക്കുയരാം' പദ്ധതിയ്ക്ക് തുടക്കം കുറിച്ചതെന്ന് റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസ് മാനേജിംഗ് ഡയറക്ടര്‍ വി. അനില്‍കുമാര്‍ അറിയിച്ചു. യോഗ്യരായ കുട്ടികള്‍ക്ക് റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ്, ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ പത്താം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിലെ പ്രസക്ത ഭാഗങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ രണ്ട്. ഏപ്രില്‍ മൂന്നിന് ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rijuandpskclasses.com. ടോള്‍ ഫ്രീ നമ്പര്‍: 1800-270-3005


Next Story

Related Stories