TopTop
Begin typing your search above and press return to search.

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഫാം ഇന്‍ എ ബോക്‌സ് പദ്ധതി

കണ്ണൂര്‍ സര്‍വകലാശാലയില്‍  ഫാം ഇന്‍ എ ബോക്‌സ് പദ്ധതി

നൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ കണ്ണൂര്‍ സര്‍വകലാശാലയുടെ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്റ്റാര്‍ട്പ്പ് സംരംഭമായ ആയ ടെക് ടേണ്‍ വികസിപ്പിച്ച ഫാം ഇന്‍ എ ബോക്‌സ് കാര്‍ഷിക പദ്ധതി മാങ്ങാട്പറമ്പ് ക്യാമ്പസ്സില്‍ പ്രൊ വൈസ് ചാന്‍സലര്‍ പ്രഫ. എ. സാബു ഉദ്ഘാടനം ചെയ്തു. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്നു എന്ന സന്ദേശം നല്‍കിക്കൊണ്ട് വൃക്ഷത്തണലില്‍ ചേര്‍ന്ന യോഗത്തില്‍ ക്യാമ്പസ് ഡയറക്ടര്‍ ഡോ. വി. എ വില്‍സണ്‍ അധ്യക്ഷനായിരുന്നു.

മുന്‍ പരീക്ഷ കണ്‍ട്രോളര്‍ ഡോ. ബാബു ആന്റോ പിയുടെ നേതൃത്വത്തിലുള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ടെക്ടേണ്‍ ഡയറക്ടര്‍ ഡോ. രാജി സുകുമാര്‍ വിശദീകരിച്ചു. അധ്വാനഭാരം ലഘൂകരിച്ച് ശാസ്ത്രീയ രീതിയില്‍ മികച്ച ഉത്പാദനം എങ്ങനെ സാധ്യമാക്കാം എന്ന മാതൃകയാണ് ഫാം ഇന്‍ എ ബോക്‌സ് പദ്ധതി മുന്നോട്ടുവെക്കുന്നത്. ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ എ. സാവിത്രി കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ആത്മ ജോയിന്റ് ഡയറക്ടര്‍ ഷൈലജ സാധ്യതകള്‍ വിശദീകരിച്ചു. തളിപ്പറമ്പ എ.ഡി.എ സുരേന്ദ്രന്‍, കല്യാശ്ശേരി കൃഷി ഓഫീസര്‍ എ. പ്രമോദ്, ടെക്ടേണ്‍ ഇംപ്ലിമെന്റേഷന്‍ വിദഗ്ധന്‍ ഷാജി കോട്ടിയൂര്‍, സെനറ്റംഗം ഡോ. കെ. ജോബി എന്നിവര്‍ സംസാരിച്ചു.


Next Story

Related Stories