TopTop
Begin typing your search above and press return to search.

സാങ്കേതിക സര്‍വകലാശാല: അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സാങ്കേതിക സര്‍വകലാശാല: അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സാങ്കേതിക സര്‍വകലാശാല സെപ്റ്റംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം സര്‍വകലാശാല വെബ്‌സൈറ്റിലും പോര്‍ട്ടലിലും ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരകടലാസിന്റെ പകര്‍പ്പുകള്‍ എടുക്കാനുള്ള അപേക്ഷകള്‍, നിശ്ചിത ഫീസിനോടൊപ്പം ഓണ്‍ലൈന്‍ ആയി നേരിട്ടോ കോളേജുകള്‍ മുഖാന്തിരമോ ഫെബ്രുവരി 15 വരെ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ നിശ്ചിത ഫീസിനോടൊപ്പം ഓണ്‍ലൈന്‍ ആയി നേരിട്ടോ കോളേജുകള്‍ മുഖാന്തിരമോ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 23 ആണ്. ഉത്തരകടലാസിന്റെ പകര്‍പ്പുകള്‍ക്കുള്ള ഫീസ് 500 രൂപയും പുനര്‍മൂല്യനിര്‍ണയത്തിനുള്ള ഫീസ് 600 രൂപയുമാണ്.

ഇതോടൊപ്പം എംസിഎ അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഫലങ്ങളും, എംസിഎ (സെക്കന്‍ഡ് ഇയര്‍ ഡയറക്റ്റ്) മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഫലങ്ങളും, പാലക്കാട്, എറണാകുളം-2 ക്ലസ്റ്ററുകളിലെ എം ടെക് (ഫുള്‍-ടൈം) ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഫലങ്ങളും എം ടെക് (പാര്‍ട്ട്-ടൈം) മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.ktu.edu.in) സന്ദര്‍ശിക്കുക.


Next Story

Related Stories