കണ്ണൂര്‍ സര്‍വകലാശാലയുടെ വിവിധ ക്യാംപസുകളില്‍ കൗണ്‍സിലിങ് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നതിന്റെ ഭാഗമായി താവക്കര ആസ്ഥാനത്ത് വെച്ച് കൗണ്‍സിലിങ് സെന്ററുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ജനുവരി മുതല്‍ ക്യാംപസിലെ ജീവനകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമേ പൊതുജനങ്ങള്‍ക്കും കൂടി ലഭ്യമാകുന്ന രീതിയില്‍ സൗജന്യ മനശാസ്ത്ര സേവന പരിപാടി നടപ്പിലാക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ 4 മണി വരെയാണ് കൗണ്‍സലിങ് സെന്റ്റിറിന്റെ പ്രവര്‍ത്തന സമയം.
ആത്മവിശ്വാസക്കുറവ്, പരീക്ഷാപ്പേടി, അകാരണഭയം, അലട്ടുന്ന ചിന്ത, കോവിഡു ഭീതിയുമായി ബന്ധപ്പെട്ടു കണ്ടുവരുന്ന മാനസിക വെല്ലുവിളികള്‍ അരക്ഷിതത്വ ബോധം തുടങ്ങിയ ഒട്ടനവധി മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് സര്‍വകലാശാല അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മനശാസ്ത്ര സേവനം ലഭിക്കുന്നതിനായി തവക്കര ക്യാമ്പസ് കൗണ്‍സലിങ് സെന്റ്റിറിന്റുമായി ബന്ധപ്പെടുക. കൗണ്‍സിലിങ് സെന്റ്റര്‍ പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. എ. സാബു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് കെ.വി ശ്രുതി, നീലേശ്വരം ക്യാമ്പസ് ഡയറക്ടര്‍ ഡോ. സൂരജ് എം. ബഷീര്‍ ബിഹേവിയറല്‍ സയന്‍സ് മേധാവി ഡോ. എസ്. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സുമായി ബന്ധപ്പെടുക. ഫോണ്‍: 0497-2782441.