ഫെബ്രുവരി 13ന് കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസില്‍ നടക്കുന്ന 'നവകേരളം യുവകേരളം' സിഎം അറ്റ് ക്യാംപസ് പരിപാടിയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ഫെബ്രുവരി മൂന്നിന് വൈകുന്നേരം അഞ്ചു മണിവരെ ദീര്‍ഘിപ്പിച്ചു. സര്‍വകലാശാലാ വെബ്സൈറ്റില്‍ 'നവകേരളം യുവകേരളം' സിഎം അറ്റ് ക്യാംപസ് എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. പരിപാടിയില്‍ നേരിട്ടു പങ്കെടുക്കാന്‍ കോളജ് തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ പേരുവിവരം നിശ്ചിത ഫോര്‍മാറ്റില്‍ സര്‍വകലാശാലയില്‍ എത്തിക്കാന്‍ പ്രിന്‍സിപ്പല്‍മാരും വകുപ്പുതലവന്മാരും ശ്രദ്ധിക്കണമെന്നും സര്‍വകലാശാല അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഡയറക്ടര്‍, വിദ്യാര്‍ഥിക്ഷേമവിഭാഗം, താവക്കര ക്യാംപസ്, കണ്ണൂര്‍ സര്‍വകലാശാല, കണ്ണൂര്‍2 എന്ന വിലാസത്തിലോ, dss@kannuruniv.ac.in എന്ന ഇമെയില്‍ വിലാസത്തിലോ വേണം വിവരങ്ങള്‍ നല്‍കേണ്ടത്.
നവകേരളം യുവകേരളം സമയപരിധി നീട്ടി

Next Story