TopTop
Begin typing your search above and press return to search.

പുതിയ കാമ്പസുകള്‍ ആരംഭിക്കാന്‍ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍

പുതിയ കാമ്പസുകള്‍ ആരംഭിക്കാന്‍ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍

പ്രമുഖ അക്കാദമിക്, ഗവേഷണ സ്ഥാപനമായ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ദേശീയ വിദ്യാഭ്യാസനയം 2020ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള കോഴ്‌സുകളും പാഠ്യപദ്ധതികളും ഒരുക്കുന്നതിനും രാജ്യത്തിനകത്തും പുറത്തും പുതിയ കാമ്പസുകള്‍ ആരംഭിക്കുന്നതിനും പദ്ധതിയിടുന്നു. മണിപ്പാല്‍ അക്കാദമി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് അടുത്ത രണ്ടു വര്‍ഷത്തേക്ക് നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ വൈസ് ചാന്‍സലര്‍ ലഫ്റ്റനന്റ് ജനറല്‍ ഡോ. വെങ്കിടേഷ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്റെ പ്രോ ചാന്‍സലര്‍ ഡോ. എച്ച്.എസ്. ബല്ലാല്‍, രജിസ്ട്രാര്‍ ഡോ. നാരായണ സഭാഹിത് എന്നിവരുമായി ചര്‍ച്ച ചെയ്തു.

ശ്രേഷ്ഠ സ്ഥാപനമായി മാറുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയവുമായി മണിപ്പാല്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട് . ഇതനുസരിച്ച് ഭാവിയില്‍ പുതിയ സ്ഥാപനങ്ങള്‍, പുതിയ വകുപ്പുകള്‍, പുതിയ പ്രോഗ്രാമുകള്‍ എന്നിവ കൂട്ടി ചേര്‍ക്കാനും പദ്ധതിയുണ്ട്. പുതിയ എന്‍ഇപി -2020 പ്രകാരം, ഭാവിയില്‍ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പുതിയ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതും ആലോചിക്കുന്നുണ്ട് . തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പുതിയ കാമ്പസുകള്‍ ആരംഭിക്കുന്നതും പരിശോധിക്കും. ഗവേഷണം, ഇന്നൊവേഷന്‍, സംരംഭകത്വം, എന്നിവ ആയിരിക്കും കൂടുതലായി ഊന്നല്‍ കൊടുക്കുന്ന മേഖലകള്‍. നവംബര്‍ 20, 21, 22 തീയതികളില്‍ വെര്‍ച്വല്‍ ബിരുദ ദാനം നടക്കും.


Next Story

Related Stories