TopTop
Begin typing your search above and press return to search.

എന്‍എസ്ഡിസിയും സിബിഎസ്ഇയും ചേര്‍ന്ന് ജൂനിയര്‍ സ്‌കില്‍സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു

എന്‍എസ്ഡിസിയും   സിബിഎസ്ഇയും  ചേര്‍ന്ന് ജൂനിയര്‍ സ്‌കില്‍സ് ചാമ്പ്യന്‍ഷിപ്പ്  സംഘടിപ്പിക്കുന്നു

സ്‌കൂള്‍തലത്തില്‍ സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ ഉയര്‍ത്തിപിടിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സെന്റര്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷനുമായി സഹകരിച്ച് ജൂനിയര്‍ സ്‌കില്‍സ് ചാമ്പ്യന്‍ഷിപ്പ് 2021 സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 വരെ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ സാധ്യമാണെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വേള്‍ഡ് സ്‌കില്‍സ് ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ 2011 മുതലുള്ള മുന്‍നിര പങ്കാളിത്തവും അനുഭവവും മികവും ഉപയോഗപ്പെടുത്തി എന്‍ സി ഡി സി ജൂനിയര്‍ സ്‌കില്‍സ് ചാമ്പ്യന്‍ഷിപ്പ് വഴി യുവത്വത്തിന് ഇടയില്‍ ചെറു പ്രായത്തില്‍ തന്നെ വിദഗ്ദ്ധ തൊഴില്‍ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്.

ഇന്ത്യയില്‍ സി ബി എസ് ഇയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന 21000ല്‍ അധികം വരുന്ന സ്‌കൂളുകള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകും. ആറാംക്ലാസ് മുതല്‍ പ്‌സ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് മത്സരങ്ങള്‍. ക്യാഷ് റിവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, ടെക്-എയ്ഡ് ഉപകരണങ്ങള്‍ തുടങ്ങിയവ സമ്മാനമായി ലഭിക്കും. മികവ് പുലര്‍ത്തുന്ന 21 വിദ്യാര്‍ത്ഥികള്‍ക്ക് വേള്‍ഡ് സ്‌കില്‍സ് ഇന്റര്‍നാഷണലില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. വേള്‍ഡ് സ്‌കില്‍സ് കോംപറ്റീഷന്‍ പിന്തുടരുന്ന അന്തര്‍ദേശീയ മാനദണ്ഡങ്ങളും മൂല്യനിര്‍ണ്ണയ വ്യവസ്ഥകളുമാണ് ചാമ്പ്യന്‍ഷിപ്പില്‍ പാലിക്കുക. സ്‌കൂളുകളിലെ സ്‌കില്‍ കോംപറ്റീഷനുകള്‍, കരിയര്‍ കൗണ്‍സിലിങ്ങുകള്‍, വെബിനാറുകള്‍, ഡിജിറ്റല്‍ സെമിനാറുകള്‍, പാനല്‍ ഡിസ്‌കഷനുകള്‍, ഓണ്‍ലൈന്‍ ബൂട്ട് ക്യാംപുകള്‍, അക്കാദമിക് വ്യക്തികളുടെയും കോര്‍പറേറ്റുകളുടെയും റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കും. ഏപ്രില്‍ 2021ല്‍ ദേശീയതല ഫൈനല്‍ മത്സരങ്ങളും അരങ്ങേറും. വിദ്യാര്‍ത്ഥികള്‍ https://worldskillsindia.co.in/JuniorSkills2021 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.


Next Story

Related Stories