TopTop
Begin typing your search above and press return to search.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി റോബോട്ടിക്‌സ് ശില്‍പ്പശാല

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി റോബോട്ടിക്‌സ് ശില്‍പ്പശാല

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി റോബോട്ടിക്ക്സില്‍ ജനുവരി 13 മുതല്‍ മൂന്നു ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുന്നു . കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സെഷനുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മൂന്നു ദിവസത്തേക്ക് ആകെ 72 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജനുവരി 11 വരെ രജിസ്റ്റര്‍ ചെയ്യാം. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അപേക്ഷിക്കാനാവുമെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വ്യവസായിക ഓട്ടോമേഷനില്‍ പ്രമുഖരായ മുംബൈ കേന്ദ്രീകരിച്ചുള്ള അബ്സല്യൂട്ട് മോഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യവസായിക ഓട്ടോമേഷനില്‍ പരിചയ സമ്പന്നരായ അലിസ്റ്റര്‍ ഡിസില്‍വയും ടീമുമായിരിക്കും സെഷനുകള്‍ നയിക്കുക. എംഎസ്എംഇ ജോയിന്റ് ഡയറക്ടര്‍ ജി.എസ്.പ്രകാശ്, ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയക്കര എന്നിവര്‍ യഥാക്രമം 13നും 14നും സെഷനുകള്‍ ഉദ്ഘാടനം ചെയ്യും.

ഓരോ ദിവസവും നാലു മണിക്കൂര്‍ നീണ്ട സെഷനില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെട്ട 24 പേര്‍ക്ക് വീതം വ്യവസായിക വിദഗ്ധരില്‍ നിന്നും പരിശീലനം ലഭിക്കും.. താല്‍പര്യമുള്ളവര്‍ക്ക് http://bit.ly/inekriawa സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് +91 7356333471 നമ്പറില്‍ വിളിക്കുകയോ info@inkerrobotics.com ഇ മെയിലിലോ ബന്ധപ്പെടണം.കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സെഷനുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മൂന്നു ദിവസത്തേക്ക് ആകെ 72 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.


Next Story

Related Stories