TopTop
Begin typing your search above and press return to search.

വേദിക് ഐ.എ.എസ്. അക്കാദമി കാട്ടാക്കടയില്‍ ഓഫ് കാമ്പസ് തുടങ്ങി

വേദിക് ഐ.എ.എസ്. അക്കാദമി കാട്ടാക്കടയില്‍ ഓഫ് കാമ്പസ് തുടങ്ങി

ഗ്രാമപ്രദേശത്തു നിന്ന് പ്രതിഭകളെ കണ്ടെത്തി അവരെ സിവില്‍ സര്‍വീസ് മേഖലയിലെ മികച്ച സാന്നിധ്യങ്ങളായി വളര്‍ത്തിയെടുക്കാന്‍ വേദിക് ഐ.എ.എസ്. അക്കാദമിക്ക് സാധിക്കുമെന്ന് ഐ.ബി.സതീഷ് എം.എല്‍.എ പറഞ്ഞു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനമായ വേദിക് ഐ.എ.എസ്. അക്കാദമിയുടെ കാട്ടാക്കട ഓഫ് കാമ്പസിന്റെ ഉദ്ഘാടനം കാട്ടാക്കട ചര്‍ച്ച് റോഡിലെ മാനസ ബില്‍ഡിംഗില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡൈ്വസ് പ്രസിഡന്റും വിഷന്‍ റസ്‌ക്യൂ ഫൗണ്ടറുമായ റവ.ബിജു തമ്പി അനുഗ്രഹ പ്രഭാഷണം നടത്തി. വേദിക് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സൈമണ്‍ തരകന്‍, വാര്‍ഡ് മെമ്പര്‍ സതീന്ദ്രന്‍ കാട്ടാക്കട, ക്വയറിഥം എല്‍.ജി.ബി.ടി.ക്യു. കമ്മ്യൂണിറ്റി ഫൗണ്ടര്‍ സെക്രട്ടറി പി.കെ.പ്രജിത്ത്, കാട്ടാക്കട വിശ്വദീപ്തി ഇ.എം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.യേശുദാസന്‍, കാട്ടാക്കട സി.എസ്.ഐ. സ്‌കൂള്‍ മാനേജര്‍ സത്യജോസ്, സെന്റര്‍ ഡയറക്ടര്‍ മനോജ് ടി.കുര്യന്‍, അസോസിയേറ്റ് ഡയറക്ടര്‍ റോബിന്‍ ജൂലിയസ് എന്നിവര്‍ സംസാരിച്ചു.

വേദിക് ഐ.എ.എസ്. അക്കാദമി കാട്ടാക്കട ഓഫ് കാമ്പസിലെ ആദ്യ വിദ്യാര്‍ഥിയായി ട്രാന്‍സ്‌ജെന്‍ഡര്‍ അക്കു പ്രവേശനം നേടി. സംസ്ഥാനത്തെ എല്ലാവിദ്യാഭ്യാസ ജില്ലകളിലും ഓഫ് കാമ്പസ് ഉള്ള വേദിക് ഐ.എ.എസ്. അക്കാദമിയുടെ തിരുവനന്തപുരം ജില്ലയിലെ മൂന്നാമത്തെ കാമ്പസാണ് കാട്ടാക്കടയിലേത്. നിലവില്‍ നെയ്യാറ്റിന്‍കരയിലും തിരുവനന്തപുരത്തും കാമ്പസുകളുണ്ട്. 14 രാജ്യങ്ങളില്‍ ഐ.എ.എസ്. പരിശീലന സ്ഥാപനങ്ങളുള്ള വേദിക് അക്കാദമിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 124 ഓഫ് കാമ്പസുകളുണ്ട്.


Next Story

Related Stories