TopTop
Begin typing your search above and press return to search.

2019 റെയില്‍വേ' റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഗ്രൂപ്പ് ഡി' പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് മുമ്പ് ഇവ ശ്രദ്ധിക്കാം

2019 റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഗ്രൂപ്പ് ഡി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് മുമ്പ് ഇവ ശ്രദ്ധിക്കാം

ഏതൊരു മത്സര പരീക്ഷയ്ക്കും തയാറാകുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, അതിന്റെ ഏറ്റവും ചെറിയ തുടക്കത്തില്‍ നിന്നുതന്നെ ആരംഭിക്കുക എന്നതാണ്. കൂടാതെ, ഏതൊരു മത്സരാത്ഥിയും ശരിയായ തന്ത്രം കഠിനാധ്വാനം, അറിവ് എന്നിവ സ്വീകരിക്കേണ്ടതുണ്ട്.ഇതിനു പുറമെ പൂര്‍ണ്ണ ഘടനയോടുകൂടിയുള്ള പരിശിലനം കൊണ്ട് മാത്രമെ ആര്‍ആര്‍ബി ഗ്രൂപ്പ് ഡി പരിക്ഷയ്ക്ക് മികച്ച വിജയം കൈവരിക്കാന്‍ സാധിക്കു.

2019 ജൂണിനും സെപ്തംബറിനും ഇടയില്‍ തന്നെ ആദ്യ ഘട്ട റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷ നടക്കും. ഓരോ വിഷയത്തിനും ഒരു പഠനപദ്ധതി തയ്യാറാക്കുകയും അതുപോലെ തന്നെ കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളും പഠിക്കാന്‍ മറക്കരുത്.ശരിയായ സമീപനവും മാര്‍ഗ്ഗനിര്‍ദ്ദേശവും പാലിച്ചാല്‍ ആര്‍ആര്‍ബി ഗ്രൂപ്പ് ഡി പരിക്ഷ സുഗമമായി വിജയിക്കാം.

2019 ആര്‍ആര്‍ബി ഗ്രൂപ്പ് ഡി പരീക്ഷയ്ക്കുള്ള മികച്ച തയ്യാറെടുപ്പുകള്‍

ശക്തമായ മത്സരമാണ് ഈ വര്‍ഷം മത്സരാത്ഥികള്‍ നേരിടുന്നത്. 1,03,769 ലധികം ഒഴിവുകളാണ് ആര്‍ആര്‍ബി ഗ്രൂപ്പ് ഡി പരീക്ഷയ്ക്കുള്ളത്. മികച്ച പരിശ്രമങ്ങളും, ഫോക്കസും ഉണ്ടെങ്കില്‍ ഈ പരിക്ഷയില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിക്കും.

ആര്‍ ആര്‍ ബി ഗ്രൂപ്പ് ഡി വേണ്ടി തയ്യാറെടുക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

അറിയാം ആര്‍ആര്‍ബി ഗ്രൂപ്പ് ഡി പരിക്ഷ പാറ്റോണ്‍

തയ്യാറെടുപ്പ് തുടങ്ങുന്നതിനു മുമ്പ് പരീക്ഷാ പാറ്റേണ്‍, സിലബസ് എന്നിവ മനസ്സിലാക്കണം.ആര്‍ആര്‍ബി ഗ്രൂപ്പ് ഡി പരീക്ഷയുടെ പൂര്‍ണ പരീക്ഷാ മാതൃക താഴെ പറയുന്നു:

 • ആര്‍ആര്‍ബി ഗ്രൂപ്പ് ഡി പരീക്ഷ മൂന്നു ഘട്ടങ്ങളിലാണ് നടക്കുന്നത്.കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റ്, (Computer Based Test;)ശരീരിക ഘടന പരിക്ഷ, (PhysicalEfficiency Tset,) .പ്രമാണ പരിശോധന(document verification) എന്നിവ.
 • നെഗറ്റീവ് മാര്‍ക്കുകള്‍ ആര്‍ആര്‍ബി ഗ്രൂപ്പ് ഡി പരീക്ഷയില്‍ അടയാളപ്പെടുത്തുന്നുണ്ട്. ഓരോ തെറ്റ് ഉത്തരങ്ങള്‍ക്കും 0.25 മാര്‍ക്ക്ുകള്‍ കുറയ്ക്കുന്നതാണ്.
 • ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റാണ് നടത്തുന്നത്.
 • ഒന്നാം ഭാഗം കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് അടുത്തഘട്ടം പരിക്ഷ എഴുതാന്‍ സാധിക്കു.

3. അറിയാം പ്രധാന വിഷയങ്ങള്‍

ആര്‍ആര്‍ബി ഗ്രൂപ്പ് ഡി പരീക്ഷയുടെ പാഠ്യപദ്ധതി മനസിലാക്കിയതിനുശേഷം, കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ ഏതെന്ന് മനസിലാക്കണം.കൂടുതല്‍ മാര്‍ക്ക് നേടാന്‍ സാധിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പരീശിലനം നേടണം.

പ്രധാനവിഷയങ്ങളും ഇതിന്റെ പരീശിലനവും എങ്ങനെയാണെന്ന് അറിയാം

കണക്ക് ; ഈ വിഷയം മനേജ്‌ചെയ്യുന്നതിന് ക്യത്യമായ തന്ത്രവും നൈപുണ്യം സ്വീകരിക്കേണ്ടതുണ്ട്. ഗ്രാഫിക്കല്‍ ഡാറ്റയെ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും ഉള്ള നിങ്ങളുടെ ശേഷി ഈ വിഭാഗത്തില്‍ പരിശോധിച്ചിരിക്കുന്നു. പരീക്ഷയില്‍ ചോദിക്കുന്ന എല്ലാവിഭാഗത്തിലുമുള്ള ചോദ്യങ്ങളും നിങ്ങള്‍ ്പരീശിലിച്ചിരിക്കണം ഈ വിഭാഗത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചിലത് ഇതാ:

 • അനുപാതം
 • ബോഡമാസ്
 • ശതമാനം
 • ടൈം& വര്‍ക്ക്
 • ജ്യാമിതി
 • കോമ്പൗണ്ട് ഇന്‍ട്രസ്റ്റ് സിപിള്‍ ഇന്‍ട്രസ്റ്റ്
 • ആള്‍ജിബ്ര
 • ത്രികോണമിതി

റീസണിങ് എബിലിറ്റി ; വളരെ വിശാലമായ പാഠ്യപദ്ധതികളാണ് ഇതിനുള്ളത്. വളരെ രസകരവും വെല്ലുവിളി നിറഞ്ഞതുമാണ് ഈ വിഭാഗം. ഈ വിഷയത്തിനായി തയ്യാറാക്കാനുള്ള മികച്ച മാര്‍ഗം, യുക്തിയുടെ ഒരു ആഴത്തിലുള്ള മനസ്സിലാക്കലാണ്. ഈ വിഭാഗത്തിനുള്ള പ്രധാന വിഷയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

 • അനലോഗ്
 • ബ്ലഡ് റിലേഷന്‍
 • സ്റ്റെമെന്റ്‌റ് അര്‍ഗുമെന്റ്
 • സിലോജിയം
 • അനാലിറ്റിക്കല്‍
 • ക്ലാസ്സിഫിക്കേഷന്‍
 • റീസണിങ്
 • ഡയറക്ഷന്‍

ജനറല്‍ സയന്‍സ് ;ലൈഫ് സയന്‍സ്, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഇതിലുള്ളത്.ഈ വിഭാഗത്തിന്റെ പ്രധാന വിഷയങ്ങള്‍ പരിശോധിക്കാം:

 • ലൈഫ് പ്രോസസസ്
 • ആസിഡ് ബേസിനുകള്‍
 • സോഴ്സ്സ് ഓഫ് എനര്‍ജി
 • ഇക്കോളജി
 • റീപ്രൊഡക്ഷന്‍
 • ഗ്രാവിറ്റേഷന്‍
 • യൂണിറ്റുകളും അളവുകളും
 • മെറ്റല്‍സ്, നോണ്‍-മെറ്റല്‍സ്
 • ഫോഴ്‌സ്
 • വൈദ്യുതിയും കാന്തികതയും
 • രാസ പ്രവര്‍ത്തനങ്ങള്‍
 • ഹീറ്റ്

ജനറല്‍ അവെര്‍നസ് ;പത്രം വയിക്കുക, ലോകത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി ക്യത്യമായ ബോധ്യമുണ്ടാവുക .ഈ വിഭാഗത്തിലെ ഏറ്റവും കൂടിയ ചോദ്യങ്ങള്‍ സാധാരണയായി ചോദിക്കുന്നത് ഈ ഭാഗങ്ങളില്‍ നിന്നാണ്.

 • സ്‌പോര്‍ട്‌സ്

 • സംസ്‌കാരം
 • പ്രധാന വ്യക്തിത്വങ്ങള്‍,
 • സാമ്പത്തികശാസ്ത്രം,
 • രാഷ്ട്രീയം

4. കൂടുതല്‍ കൂടുതല്‍ പരിശീലിക്കൂ ;

കൃത്യതയോടെയും, സൂക്ഷ്മതയോടെയും, ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നിങ്ങളുടെ തെറ്റുകള്‍ വേഗം മനസിലാക്കാന്‍ സാധിക്കും. അതുപോലെ കൂടുതല്‍ പരിശീലനം ലഭിക്കുന്നത് അനുസരിച്ച്നിങ്ങള്‍ തെറ്റ് വരുത്തുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കും.മോക്ക് ടെസറ്റുകളും, പഴയ ചോദ്യപേപ്പറുകളും പരീശിലിക്കുന്നതുവഴി നിങ്ങളുടെ ദുര്‍ബലമായ അറിവുകള്‍ മനസിലാക്കാനും അതില്‍ കൂടുതല്‍ ശ്രദ്ധിക്കാനും സാധിക്കും.

5.വേഗതയും കൃത്യതയും തുലനം ചെയ്യാന്‍ പഠിക്കുക;

ഏറ്റവും അവസാനവും നിര്‍ണ്ണായകവുമായ ഒരു കാര്യമാണ് .വേഗതയും കൃത്യതയും തുലനം ചെയ്യാന്‍ പഠിക്കുക എന്നത്. അതിനായി നിങ്ങള്‍ പരിശിലിക്കുമ്പോള്‍ തന്നെ , അറിയാവുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആദ്യം തന്നെചെയ്ത് ശീലിക്കുക.മാത്രമല്ല, കൂടുതല്‍ മാര്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം ചെയ്യാന്‍ പരിശീലിക്കുക.

6. ആര്‍ആര്‍ബി ഗ്രൂപ്പ് ഡി പരീക്ഷ അഭിമുഖികരിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം

സ്വയം വിലയിരുത്തല്‍ ഒരു പ്രധാന ഘടകമാണ്.പരിക്ഷയ്ക്ക് എത്ര ചോദ്യങ്ങള്‍ ചോദിച്ചതില്‍, നിങ്ങള്‍ എത്ര ചോദ്യത്തിന് ശരിയായ ഉത്തരം എഴുതിയെന്നും, കട്ട് ഓഫ് മാര്‍ക്ക് എത്രയാണെന്നും വിലയിരുത്തണം. ഇത് പരിക്ഷയില്‍ നിങ്ങളുടെ പ്രകടനം കൂട്ടാന്‍ സഹായിക്കുന്നു.കൂടാതെ ഏതൊക്കെ വിഷയങ്ങള്‍ക്ക് ആദ്യം ഉത്തരം നല്‍കണം എന്നും. ഏത് ഭാഗത്തുനിന്നാണ് കൂടുതല്‍ മാര്‍ക്ക് നേടാന്‍ സാധിക്കുമെന്നും പൂര്‍ണ്ണബോധ്യം ഉണ്ടായിരിക്കണം.

അതുപോലെ പ്രധാനപ്പെട്ട ഒന്നാണ്,ഓരോ ചോദ്യങ്ങള്‍ക്കും നിങ്ങള്‍ എടുക്കുന്ന സമയം. ഓരോ ചോദ്യങ്ങള്‍ക്കും എടുക്കുന്ന സമയം ക്യത്യമായി കണക്കുകൂട്ടിയാല്‍ മാത്രമാണ് സമയം മാനേജ്‌മെന്റ് ചെയ്ത് ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിക്കുകയുള്ളു.മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്‍ന്തുടരുകയാണെങ്കില്‍ 2019 ആര്‍ആര്‍ബി ഗ്രൂപ്പ് ഡി പരീക്ഷയില്‍ വിജയം ഉറപ്പിക്കാം.


Next Story

Related Stories