TopTop
Begin typing your search above and press return to search.

പ്രഫഷണല്‍ പഠനത്തില്‍ സ്വന്തം കൈയൊപ്പുമായി ഐഎഎം

പ്രഫഷണല്‍ പഠനത്തില്‍ സ്വന്തം കൈയൊപ്പുമായി ഐഎഎം

രാജ്യാന്തര നിലവാരമുള്ള മികച്ച പഠനവും പരിശീലനവും ഉറപ്പാക്കി പ്രഫഷണല്‍ പഠനമേഖലയില്‍ സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്(ഐഎഎം). കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐഎഎം ഉന്നതനിലവാരം പുലര്‍ത്തുന്ന അധ്യാപനവും മികച്ച പഠനസൗകര്യങ്ങളും ഏറ്റവും പുതിയ അറിവിന്റെ വ്യാപനവും സാധ്യമാക്കി കഴിഞ്ഞ പത്തുവര്‍ഷങ്ങളായി ഒന്നാംനിര പ്രഫഷണലുകളെ സമൂഹത്തിന് സംഭാവന ചെയ്തുവരുന്നു. പ്രഫഷണല്‍ പഠനത്തിനും പരിശീലനത്തിനും ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി ഇതിനകം ഖ്യാതി നേടിയിട്ടുള്ള ഐഎഎം വിദ്യാര്‍ത്ഥികളുടെ അക്കാദമിക മികവിനും വ്യക്തിത്വ വികസനത്തിനും ഒരു പോലെ ഊന്നല്‍ നല്‍കുന്നതില്‍ ബദ്ധത്തശ്രദ്ധരാണ്. ഇതിനാവശ്യമായ നിരന്തര വിലയിരുത്തലുകളും അറിവിന്റെ പുതുക്കലുകളും നടത്തുന്നതില്‍ മുന്തിയ പരിഗണനയാണ് നല്‍കി വരുന്നത്.

സിഎ, എസിസിഎ, സിഎംഎ (യുഎസ് ആന്‍ഡ് ഇന്ത്യ), പ്രഫഷണല്‍ ബികോം വിത്ത് സിഎസ് തുടങ്ങിയ കോഴ്‌സുകള്‍ കൂടാതെ സിവില്‍ സര്‍വീസ്, യുജിസി-നെറ്റ്, ഐഐടി-ജെഇഇ, നീറ്റ് തുടങ്ങിയവയ്ക്കുള്ള പരിശീലനം, പ്ലസ് വണ്‍, പ്ലസ് ടു പഠനപരിശീലനം അടക്കമുള്ള അവസരങ്ങളാണ് ഐഎഎം ഒരുക്കുന്നത്. പാഠപുസ്തകത്തിലൂന്നിയുള്ള അക്കാദമിക പഠനങ്ങള്‍ക്കെന്നപോലെ തന്നെ പ്രായോഗിക പരിശീലനത്തിലും ഒരേ സമയം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നുവെന്നതാണ് ഐഎഎമ്മിന്റെ പ്രധാന സവിശേഷത. അക്കാദമിക മികവും പ്രാഗത്ഭ്യവും അനുഭവ പരിചയവും ഒത്തിണങ്ങിയ അധ്യാപകരുടെ സാന്നിധ്യം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ കൈത്താങ്ങാണ്. പരമ്പരാഗത പഠന രീതികളെ കൈവിടാതെ ഇ ലേണിംഗിന്റേയും വെബ് അധിഷ്ടിത പഠനങ്ങളുടേയും എല്ലാ സാധ്യതകളേയും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പഠനവും പരിശീലനവും നടത്തുന്നത്.

വിജയകരമായ പഠനത്തിനും പരിശീലനത്തിനും വിപുലമായ സൗകര്യങ്ങള്‍ നല്‍കുന്ന ഐഎഎം ഭാവിയിലെ പ്രഫഷണലുകള്‍ എപ്രകാരമായിരിക്കണമെന്നത് നേരത്തെ കൂട്ടി തന്നെ മനസ്സിലാക്കി പരിശീലനം നല്‍കുന്നതിനാണ് ശ്രദ്ധയൂന്നുന്നത്. അഖിലേന്ത്യാ തലത്തില്‍ തന്നെ മികച്ച റാങ്കുകളോടെ ഒന്നാം നിരക്കാരായാണ് ഐഎഎമ്മില്‍ പരിശീലനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ സിഎ, എസിസിഎ, സിഎംഎ അടക്കമുള്ള എല്ലാ കോഴ്‌സുകളും പൂര്‍ത്തിയാക്കുന്നത്.

മികച്ച പഠന അന്തരീക്ഷം

ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ് ഐഎഎം മുന്നോട്ട് വെയ്ക്കുന്ന പഠനാന്തരീക്ഷം. വിപുലമായ അനുഭവപരിചയവും പരിശീലനവും സിദ്ധിച്ച പ്രഫഷണലുകളാണ് ക്ലാസുകള്‍ക്കും പരിശീലനത്തിനുമായി എത്തുന്നത്. ഒരു വിദ്യാര്‍ത്ഥി ഐഎഎമ്മിന്റെ ഭാഗമാകുമ്പോള്‍ വലിയ പ്രഫഷണല്‍ സമൂഹത്തിലേക്ക് തന്നെയാണ് അവര്‍ എത്തിപ്പെടുന്നത്. സാധ്യതകളുടെ വലിയ വാതായനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള ഇടമാകുന്നു ഐഎഎം.

ക്ലാസ് മുറിയ്ക്കു പുറത്തുള്ള വലുതും അതിവിപുലവുമായ ലോകം നല്‍കുന്ന സാധ്യതകളെ ഓരോ ദിവസവും ഓര്‍മ്മിപ്പിച്ചുകൊണ്ടും അവ എങ്ങനെ കരഗതമാക്കണമെന്ന് പരിശീലിപ്പിച്ചുകൊണ്ടുമാണ് ഓരോ പഠനശാഖയുടേയും ക്ലാസുകള്‍ പുരോഗമിക്കുന്നത്. ഇതിനു പ്രാപ്തരായ, അനുഭവപരിചയവും അറിവും നേടിയിട്ടുള്ള അധ്യാപകര്‍, ഏതൊരു പ്രഫഷണല്‍ സ്ഥാപനത്തോടും കിടപിടിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച പാഠ്യ വസ്തുക്കള്‍, ഓണ്‍ലൈനായും അല്ലാതേയും ലഭിക്കുന്ന അതിവിപുലമായ പരിശീലനം, പതിവായും ചിട്ടയായും നടത്തുന്ന പരീക്ഷകളും മറ്റ് വിലയിരുത്തലുകളും, ഓരോ ഘട്ടത്തിലും തികഞ്ഞ അര്‍പ്പണബോധത്തോടെ നടത്തുന്ന ഇടപെടലുകള്‍ എന്നുതുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണിവിടത്തെ പഠനം.

മാറുന്ന ലോകക്രമം ആവശ്യപ്പെടുന്ന എല്ലാത്തരത്തിലുമുള്ള മുന്തിയ മാനേജ്മെന്റ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്‌സേഷന്‍, എന്‍ജിനീയറിങ്, മെഡിക്കല്‍, സിവില്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ മൂല്യാധിഷ്ടിത പ്രഫഷണലുകളെ സൃഷ്ടിക്കുക എന്നതാണ് ഐഎഎം ലക്ഷ്യമിടുന്നത്. മത്സരാധിഷ്ടിതമായ സമൂഹത്തിന് ഏറ്റവും മികച്ചതും ഉന്നതവുമായ സേവനം നല്‍കുന്നതിന് ഓരോരുത്തരേയും പ്രാപ്തരാക്കുകയെന്നതിലാണ് ഊന്നുന്നത്. അതിനു പറ്റുന്ന പഠനാന്തരീക്ഷവും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുമാണിവിടെ ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ് മുറി പഠനം കൂടാതെ വ്യവസായ സ്ഥാപനങ്ങളിലെ സന്ദര്‍ശനങ്ങള്‍, പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാലകള്‍ തുടങ്ങിയവയും നിരന്തരം നടന്നുവരുന്നു. പഠിതാക്കളുടെ പ്രതിഭാവിശേഷത്തെ തേച്ചുമിനുക്കി കൂടുതല്‍ പ്രകാശപൂര്‍ണമായ ജീവിതം അവര്‍ക്ക് നല്‍കുന്നതിനുള്ള ശ്രമത്തിലാണ് ഐഎഎം ഏര്‍പ്പെട്ടിരിക്കുന്നത്.

കോഴ്‌സുകളും പരിശീലനങ്ങളും

ലോകമെങ്ങും വിലമതിക്കുന്ന, വിപുലമായ തൊഴില്‍ സാധ്യതകളുള്ള കോഴ്‌സുകള്‍ക്കുള്ള പരിശീലനങ്ങളാണ് ഐഎഎം നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏറെപ്പേര്‍ രാജ്യത്തിനകത്തും പുറത്തമുള്ള ഉന്നത സര്‍ക്കാര്‍-കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ പ്രമുഖ സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഏറെ തൊഴില്‍ സാധ്യതയുള്ളതാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പഠനം. സവിശേഷവും ശ്രദ്ധാപൂര്‍വവുമായ പഠനവും പരിശീലനവും ആവശ്യപ്പെടുന്ന ഒന്ന്. സിഎ പഠനത്തിന് അതിവിപുലമായ സൗകര്യങ്ങളാണ് ഐഎഎം ഒരുക്കിയിരിക്കുന്നത്. സിഎയ്ക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്കും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഓള്‍ ഇന്ത്യാ റാങ്കുകളും ഐഎഎമ്മിലെ വിദ്യാര്‍ത്ഥികളെ തേടിയെത്തിയിട്ടുണ്ട്. മികച്ച ഫാക്കല്‍ട്ടികളെ ഉള്‍പ്പെടുത്തി വിപുലമായ തയാറെടുപ്പുകളോടെയാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം റെഗുലറും വീക്കെന്‍ഡ് ക്ലാസുകളും നല്‍കിവരുന്നു. പ്ലസ് വണ്‍ കാര്‍ക്കും പ്ലസ് ടുകാര്‍ക്കും പ്രത്യേകം അവധി ദിന പഠനങ്ങളിലൂന്നിയുള്ള പരിശീലനം, സിഎ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയേറ്റ്, ഫൈനല്‍, തുടങ്ങിയ കോഴ്‌സുകള്‍ക്കുള്ള റെഗുലര്‍, വീക്കെന്‍ഡ് ക്ലാസുകള്‍ തുടങ്ങിയവയാണ് സിഎ പഠനത്തിന്റെ ഭാഗമായി നടക്കുന്നത്. സിഎ ആര്‍ട്ടിക്കിള്‍ഷിപ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാത ക്ലാസ്സുകളും ക്രമീകരിച്ചിട്ടുണ്ട്.

ഐഎഎം മികച്ച പ്രഫഷണലുകളെ വാര്‍ത്തെടുക്കുന്ന മറ്റൊരു പ്രഫഷണല്‍ കോഴ്‌സാണ് എസിസിഎ. വിപുലമായ അംഗീകാരം നേടിയിട്ടുള്ള അന്താരാഷ്ട്ര ഏജന്‍സിയായ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ് ആണ് ഈ കോഴ്‌സ് നടത്തുന്നത്. കേരളത്തില്‍ എസിസിഎ പരീശീലനം നല്‍കുന്ന സ്ഥാപനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു ഐഎഎം ബിസിനസ് സ്‌കൂള്‍. പ്ലസ് ടുവാണ് യോഗ്യത. ഉന്നത സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയവര്‍ക്ക് എസിസിഎയുടെ ചില പരീക്ഷകളില്‍ ഇളവുകളും നല്‍കിയിട്ടുണ്ട്. റെഗുലര്‍, വീക്കെന്‍ഡ് ക്ലാസുകള്‍ എസിസിഎ പരിശീലനത്തിന്റെ ഭാഗമായി ഐഎഎമ്മില്‍ നടന്നുവരുന്നു. എസിസിഎയ്‌ക്കൊപ്പം ബികോം/ എംബിഎ പഠനം നടത്തുന്നതിനും ഇരട്ട പഠന സൗകര്യങ്ങളും ഐഎഎം ഒരുക്കിയിട്ടുണ്ട്്. സിഎ പോലെ തന്നെ എസിസിഎയുടെ കാര്യത്തിലും ഐഎഎമ്മിലെ വിദ്യാര്‍ത്ഥികള്‍ ദേശീയതലത്തില്‍ തന്നെ മുന്‍നിര റാങ്കുകളില്‍ എത്തുകയും മികച്ച കരിയറുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ഐഎഎം പരിശീലനം നല്‍കുന്ന മറ്റൊരു പ്രധാന കോഴ്‌സാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎംഎ). പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി പഠനം ഒക്കെ പൂര്‍ത്തിയാക്കിയവര്‍ക്കും കോസ്റ്റ് അക്കൗണ്ടന്റ് പരീക്ഷയുടെ വിവിധ തലങ്ങളില്‍ പരിശീലനം തേടാവുന്നതാണ്. റെഗുലര്‍, വീക്കെന്‍ഡ്, ക്രാഷ് കോഴ്‌സുകള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. കോല്‍ക്കൊത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയ്ക്ക് രാജ്യത്തിന്റെ വിവിധ മെട്രോ നഗരങ്ങളില്‍ റീജിണല്‍ കേന്ദ്രങ്ങളും ചാപ്റ്ററുകളും ഉണ്ട്. സി എം എ ഇന്ത്യ കോഴ്‌സിലും ഐ എ എമ്മിലെ വിദ്യാര്‍ഥികള്‍ ഓള്‍ ഇന്ത്യ തലത്തില്‍ ഉന്നത റാങ്കുകളും കേരള ചരിത്രത്തില്‍ ആദ്യമായി ഗോള്‍ഡ് മെഡലും നേടിയിട്ടുണ്ട്. ഐ എ എമ്മില്‍ നിന്നും സി എം എ കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലും വിദേശത്തും മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഉയര്‍ന്ന മാനേജ്‌മെന്റ് തല ജോലികളില്‍പ്രവേശിച്ചിട്ടുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (ഐഎംഎ) നടത്തുന്ന സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎംഎ യുഎസ്എ) കോഴ്‌സിനുള്ള പരിശീലനവും ഇവിടെ നടത്തിവരുന്നു. മാനേജ്‌മെന്റ് അക്കൗണ്ടിംഗിലും ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിലും ലോകവ്യാപകമായി അംഗീകൃതമായ ഈ പ്രിസ്റ്റീജിയസ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മള്‍ട്ടിനാഷണല്‍ കമ്പനികളിലും മറ്റും മുന്തിയ തൊഴില്‍ സാധ്യതകളാണുള്ളത്. പ്ലസ് ടുവാണ് യോഗ്യത. ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ്, പ്ലാനിംഗ്, പെര്‍ഫോര്‍മെന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ എന്നിവ അടങ്ങിയ പാര്‍ട് വണ്‍ പരീക്ഷയും ഫിനാന്‍ഷ്യല്‍ ഡിസിഷന്‍ മേക്കിംഗ് അടങ്ങിയ പാര്‍ട് ടു പരീക്ഷയും ചേരുന്നതാണ് സിഎംഎ പരീക്ഷ. 900-1200 മണിക്കൂര്‍ വരെ പഠനം നടത്തണം. ആറു മാസത്തിലൊരിക്കല്‍ ഓണ്‍ലൈനായിട്ടാണ് പരീക്ഷകള്‍ നടത്തുന്നത്. ആഗോളതലത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടു കൂടി ഏറെ വിദ്യാര്‍ത്ഥികളെ സിഎംഎ പാസ്സാക്കാന്‍ ഐഎഎമ്മിനു സാധിച്ചിട്ടുണ്ട്.

മറ്റൊരു മികച്ച സ്ട്രീമാണ് കമ്പനി സെക്രട്ടറിഷിപ്പ്. ഏറെ തൊഴില്‍ സാധ്യതകള്‍ ഉള്ളത്. സിഎ പോലെ തന്നെ എക്കാലത്തേയും മികച്ച വിദ്യാര്‍ത്ഥികള്‍ ലക്ഷ്യം വെയ്ക്കുന്ന കോഴ്‌സുകളില്‍ ഒന്നാണിത്. ഐഎഎം വിപുലമായ പഠനക്രമങ്ങളും സൗകര്യങ്ങളുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ കമ്പനി സെക്രട്ടറിഷിപ്പ് പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു അല്ലെങ്കില്‍ ബിരുദം കഴിഞ്ഞവര്‍ക്ക് കമ്പനി സെക്രട്ടറിഷിപ് കോഴ്‌സിന് ചേരാവുന്നതാണ്. ഇതിനായി കമ്പനി സെക്രട്ടറി എക്‌സിക്യുട്ടീവ് എന്‍ട്രന്‍സ് എക്‌സാം പാസാകേണ്ടതുണ്ട്. ഓരോ മൂന്നു മാസങ്ങള്‍ കൂടുമ്പോഴും പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. നേരിട്ടുള്ളതും ഓണ്‍ലൈന്‍ സ്ട്രീമുകളിലും കമ്പനി സെക്രട്ടറിഷിപ്പ് പരിശീലനം നടത്തുന്നു. പ്ലസ് ടു ഹ്യൂമാനിറ്റീസ് കഴിഞ്ഞവര്‍ക്കായി കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സും കൂടെ സിവില്‍ സര്‍വീസ് പരിശീലനവും ഒരുമിച്ച് നല്‍കുന്ന ഇന്റഗ്രേറ്റഡ് പ്രഫഷണല്‍ കോഴ്‌സ് ഈ വര്‍ഷം ഐഎഎമ്മില്‍ ആരംഭിക്കുന്നുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുമായി ഐഎഎം ഓഫീസുമായി ബന്ധപ്പെടണം.

ഇതുകൂടാതെയാണ് സിവില്‍ സര്‍വീസ്, യുജിസി-നെറ്റ്, ഐഐടി-ജെഇഇ, നീറ്റ് തുടങ്ങിയവയ്ക്കുള്ള പരിശീലനം, സാപ്, ടാലി, ഐഇഎല്‍ടിഎസ്, പ്ലസ് വണ്‍, പ്ലസ് ടു പഠനപരിശീലനം തുടങ്ങിയവ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തിവരുന്നത്. സിഎ, എസിസിഎ, സിഎംഎ, കമ്പനി സെക്രട്ടറി കോഴ്‌സുകളുടെ പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള ബാച്ചുകള്‍ ജൂലൈ രണ്ടാം വാരത്തിലും ഡിഗ്രി പഠനം കഴിഞ്ഞവര്‍ക്കുള്ള ക്ലാസുകള്‍ ജൂലൈ ആദ്യവാരത്തിലും ആരംഭിക്കും. ഓണ്‍ ലൈനിലൂടെയും നേരിട്ടും അപ്ലൈ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉണ്ട്.

കോഴിക്കോട്ടെ ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലാണ് കോര്‍പ്പറേറ്റ് ഓഫീസ്. കൊച്ചിയിലെ മാര്‍ക്കെറ്റ് റോഡിലുള്ള പുത്തരിക്കല്‍ ബില്‍ഡിംഗിലെ മൂന്നാം നിലയില്‍ റീജിണല്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, വയനാട്, എടപ്പാള്‍, പെരിന്തല്‍മണ്ണ, നാദാപുരം, താമരശ്ശേരി, തൃശൂര്‍, കൊച്ചി, തൊടുപുഴ, മാംഗളൂര്‍, ബംഗളൂരു, ഖത്തര്‍ എന്നി സ്ഥലങ്ങളില്‍ ഐഎഎമ്മിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ 9947616666, 9061606666, 9745706666 എന്നി മൊബൈല്‍ നമ്പരുകളില്‍ നിന്നും info@iamstudies.com എന്ന ഈ മെയില്‍ വഴിയും ബന്ധപ്പെട്ടാല്‍ ലഭിക്കും. https://iamstudies.com/ എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ ഐഎഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സമഗ്ര ചിത്രം ലഭിക്കും.

(അഡ്വട്ടോറിയല്‍)


Next Story

Related Stories