TopTop
Begin typing your search above and press return to search.

കരിയർ 'കോവിഡ്' കൊണ്ടുപോവുമെന്ന് ആശങ്കയുണ്ടോ, മറികടക്കാൻ ചില വഴികളുണ്ട്

കരിയർ

ഈ കോവിഡ് കാലഘട്ടത്തിൽ സ്‌കൂൾ കുട്ടികളുടെ ഓൺലൈൻ ക്‌ളാസ്സുകളെ പറ്റിയും, ജോലി നഷ്ടപ്പെടുന്നവരെ പറ്റിയും, ബിസിനസുകാരെ പറ്റിയും എല്ലാം എല്ലാവരും സംസാരിക്കുന്നുണ്ട്. ഇതിനെല്ലാം പുറത്ത് അന്ധാളിച്ചിരിക്കുന്ന ഒരു കൂട്ടംചെറുപ്പക്കാരുണ്ട്. ഇതിലൊന്നിലുംപെടാത്ത അവസ്‌ഥയിൽ ഈവർഷം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന ഒരുകൂട്ടം. ഇവർക്കിടയിൽ സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്

ലോകമെങ്ങും ജോലി സാദ്ധ്യതകൾ കുറവ്, റിക്രൂട്ട്മെന്റ് നടക്കുന്നില്ല, ജോലി ഉള്ളവരുടെ നഷ്ടപ്പെടുന്നു.ഈ ഒരു സാഹചര്യത്തിൽ എന്തുചെയ്യാൻ കഴിയും? പഠിച്ചിറങ്ങി മാസങ്ങളോ, വർഷമോ അതിലധികമോ ജോലികിട്ടാതെ കാത്തിരിക്കേണ്ടി വന്നാൽ കരിയറിൽ എന്ത് സംഭവിക്കും?

ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടി വന്നാൽ അപ്പൊഅടുത്ത ബാച്ച്പഠിച്ചിറങ്ങും. സ്വാഭാവികമായും എക്സ്പീരിയൻസ് ഇല്ലാത്ത നമ്മളെ ഒഴിവാക്കി ഉടൻപഠിച്ചിറങ്ങിയവരെ ആവില്ലേ കമ്പനികൾ മുൻഗണന നൽകി റിക്രൂട്ട് ചെയ്യുക?

ഇനി ഒരുജോലികിട്ടിയാൽ തന്നെ കമ്പനികൾ ശമ്പളം നെഗോഷ്യേറ്റ് ചെയ്ത് കുറവ് വരുത്തുമോ?

ഇങ്ങനെ പല സംശയങ്ങളും ഭൂരിഭാഗം ഉദ്യോഗാർഥികൾക്കും ഉണ്ടാവും. ഉറപ്പായും ഒരുജോലി നേടാൻ സഹായിക്കുക എന്നതല്ല, തൊഴിലവസരങ്ങൾ കൂടുതലായി എങ്ങനെ കണ്ടെത്താമെന്നും, അതിൽ അപേക്ഷിച്ചാൽ ആ ജോലി നേടാനുള്ള സാധ്യത എങ്ങനെയൊക്കെ വർദ്ധിപ്പിക്കാമെന്നും മനസ്സിലാക്കാൻ സഹായിക്കുന്ന ചില ടിപ്സാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ‌

ലോകമെങ്ങും - റിക്രൂട്ട്മെന്റ് നടക്കുന്നില്ല, ലക്ഷക്കണക്കിന് ആളുകളുടെ ജോലികൾ നഷ്ടപ്പെടുന്നു എന്നിങ്ങനെയുള്ള വാർത്തകൾ കണ്ട് പേടിച്ച് ഇരിക്കുന്നവരാണ് നിങ്ങളെങ്കിൽ ആദ്യമേ ഒരുകാര്യംപറയട്ടെ - സംഗതി ഒക്കെ ശെരിയാണ്, പക്ഷെ അതൊരു ഭൂരിപക്ഷ അവസ്‌ഥ മാത്രമാണ്. ഒരു കമ്പനിയിലും ഒരാളെയും എടുക്കാത്ത സ്‌ഥിതി അല്ല നിലവിൽ. ദിവസേന സോഷ്യൽ മീഡിയയിൽ എത്രയോ ജോബ് വേക്കൻസികൾ കാണുന്നുണ്ട്.

നമ്മുടെ നാട്ടിൽ തന്നെ വ്യത്യസ്ത മേഖലകളിൽ ചെറുതും ഇടത്തരവുമായ സ്‌ഥാപനങ്ങളിൽ റിക്രൂട്ട്മെന്റ്നടക്കുന്നുണ്ട്. ഞങ്ങളുടെ മറ്റൊരു സ്‌ഥാപനമായ The Bridge എന്ന ബ്രാൻഡിംഗ് ഏജൻസിയിൽ കഴിഞ്ഞമാസം പുതിയ ജോയിനിങ്ങ് ഉണ്ട്. തന്നെയല്ല, HCL, PhonePe, TCS, Nielsen, Amazon, Accenture, IBM, RealMe, Wildcraft, തുടങ്ങിയ പല വലിയ കമ്പനികളും നൂറ്മുതൽ നാല്പതിനായിരം വരെ ആളുകളെ ഈ സമയത്ത് ജോലിക്കെടുക്കുന്നുണ്ട്. ഇതിന് പുറമെ Hindustan Unilever, Asian Paints, Flipkart തുടങ്ങിയ കമ്പനികൾ ജീവനക്കാർക്ക് പ്രമോഷനും സാലറി വർധനവും നൽകിയിട്ടുണ്ടെന്നും LinkedIn എഡിറ്റർ ദീപ്തിജെയിന്റെ ഒരാഴ്ചമുൻപുള്ള റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് വാർത്തകൾ കണ്ട് ആശങ്കപ്പെടാതെ ചുറ്റുംനോക്കുക എന്നത തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്.

ഈസമയം കാര്യക്ഷമമായി വിനിയോഗിച്ച് ജോലി അന്വേഷിക്കുവാനും, ജോലി സാധ്യത വർധിപ്പിക്കുവാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. വൃത്തിയായി, കൃത്യമായി ഒരു റെസ്യുമെ തയ്യാറാക്കുക:

ഭൂരിഭാഗം ഉദ്യോഗാർഥികളും, പ്രത്യേകിച്ച് ഫ്രഷേഴ്‌സ്, ഒരുറെസ്യുമെ തയ്യാറാക്കുന്നത് ഒന്നുകിൽ ഓൺലൈനിൽ നിന്നൊരു ടെംപ്ലേറ്റ് എടുത്തോ, അല്ലെങ്കിൽ പരിചയക്കാരുടെ ആരുടെയെങ്കിലും ഒരു റെസ്യുമെയിൽ സ്വന്തം വിവരങ്ങൾ മാത്രം തിരുത്തിയെഴുതിയോ ആണ്. അതിന്റെ സ്ട്രക്ച്ചറോ, ഡിസൈനോ, എന്തിന് കരിയർ ഒബ്ജക്റ്റീവോ, പലപ്പോഴും സ്‌കിൽസ് പോലും മാറ്റമില്ലാതെയാവും സ്വന്തമാക്കുക

ചിലപ്പോൾ ഒന്നിലധികം സുഹൃത്തുക്കൾ ഒന്നിച്ച്ചെയ്ത അതേ റെസ്യുമെ മാതൃകയാക്കുകയും അതുപയോഗിച്ച് ഒരിടത്തേക്ക് അപേക്ഷിക്കുകയും ചെയ്യും. റിക്രൂട്ട്മെന്റ്ൽ ഉള്ളവർക്ക് ഇത് കാണുമ്പോഴേ മനസ്സിലാവും കോപ്പിയടി തന്നെ എന്ന്. പക്ഷെ, പ്രശ്നം എന്തെന്ന് വച്ചാൽ, നിങ്ങൾക്ക് എന്തൊക്കെ കഴിവും കാര്യങ്ങളും ഉണ്ടെങ്കിലും കാര്യമില്ല - ആ റെസ്യുമെ കണ്ട് അതിൽ നിന്ന് നിങ്ങളുടെ കഴിവുകളൊക്കെ മനസ്സിലായാൽ മാത്രമേ അടുത്ത ഘട്ടമായ ആയ ഇന്റർവ്യൂവിന് നിങ്ങളെ വിളിക്കൂ.

നിങ്ങളെ തന്നെ മാർക്കറ്റ്ചെയ്യാൻ ഉപയോഗിക്കുന്ന ടൂൾ ആണ് റെസ്യുമെ - നിങ്ങളുടെ തന്നെ ബ്രോഷർ. അതിന് അർഹിക്കുന്ന പ്രാധാന്യം കൊടുത്തെ മതിയാവൂ. എത്രയോ ജോലിക്ക് അപേക്ഷ അയച്ചു, എല്ലാ യോഗ്യതയും എക്സ്പീരിയൻസും ഉണ്ടായിട്ടും എവിടെ നിന്നും വിളിച്ചില്ല എന്ന് പരിഭവം പറയുന്നവർ അതിനു കാരണം ചിന്തിച്ചിട്ടുണ്ടോ?

നിങ്ങളെ വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സ്‌ഥാപനത്തിന് മുന്നിലുള്ള കിട്ടുന്ന ഏക സംഗതിയായ റസ്യുമെ നന്നായിട്ടില്ലെങ്കിൽ അവർവിളിക്കുമോ?

അതു കൊണ്ട്, എല്ലാ കാര്യങ്ങളും സ്വന്തമായി എഴുതി, തെറ്റുകളൊന്നും വരുത്താതെ ഒരു റെസ്യുമെ വൃത്തിയായി തയ്യാറാക്കിവെക്കുക തന്നെയാണ് ആദ്യപടി.

2. Linkedin പ്രൊഫൈൽതയ്യാറാക്കുക:

സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലാത്തവർ തീരെ കുറവായിരിക്കുമല്ലോ. കോളേജ് വിദ്യാർഥികളെ സംബന്ധിച്ച് ഭുരിഭാഗവും ഫേസ്ബുക്കിലോ, ഇൻസ്റാഗ്രാമിലോ അക്കൗണ്ട് ഉള്ളവരാവും - പലപ്പോഴും മണിക്കൂറുകൾ അവയിൽ ചിലവഴിക്കുന്നവരും ഉണ്ട്. എന്നാൽ, കോളേജ് പഠനം കഴിഞ്ഞിറങ്ങുമ്പോൾ മുതൽ നിങ്ങളുടെ പ്രൊഫഷണൽ ലൈഫ് ആരംഭിക്കുകയാണ്. മാറ്റം സോഷ്യൽമീഡിയ ഉപയോഗത്തിലും ഉണ്ടാവണം.

മറ്റുള്ള പ്ലാറ്റുഫോമുകളിൽ ചിലവഴിക്കുന്ന സമയത്തിൽ കൂടുതലും Linkedin ലേക്ക് മാറ്റേണ്ടത് അത്യാവശ്യം തന്നെയാണ്. മറ്റൊന്നുമല്ല, അതൊരു പ്രൊഫഷണൽ പ്ലാറ്റഫോം ആയതിനാലാണ്. Linkedin ൽ ജോബ്സ്, എന്നൊരു വിഭാഗമുണ്ട്, പേരിനെ പോലെ തന്നെ ജോബ് വേക്കൻസിൾ ഇവിടെ പോസ്റ്റ് ചെയ്യപ്പെടുന്നു. ഇപ്പോൾ കേരളത്തിലും യൂസേർഴ്സ കൂടുന്നതുകൊണ്ടും, ഫ്രീ സർവീസ് ആയതുകൊണ്ടും, ഉദ്യോഗാർഥികളുടെ കൂടുതൽവിവരങ്ങൾ വ്യക്തമായി അറിയാമെന്നതിനാലും ജോബ് വേക്കന്സികള്‍ Linkedin വഴിതന്നെ അപേക്ഷകൾ സ്വീകരിക്കുന്ന രീതി കൂടുന്നുണ്ട്. അതുകൊണ്ട് തൊഴിലവസരങ്ങൾ കണ്ടെത്താൻ Linkedin പറ്റിയ സ്‌ഥലമാണ്.

കൂടാതെ, നമ്മുടെ അതെ ഫീൽഡിലോ ഇന്ഡസ്ട്രിയിലോ, അതുപോലെ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റിൽ ജോലിചെയ്യുന്നവരോ Linkedinൽ ഒരുപാടുണ്ടാവും. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്ഥമായി പരിചയക്കാരെ മാത്രം ഫ്രണ്ടാക്കുന്ന രീതിയല്ല ഇതിൽ.

നേരത്തെ പറഞ്ഞ വിഭാഗങ്ങളിൽ ഉള്ളവരെ കണ്ടെത്തിയാൽ നിങ്ങൾക്ക് തന്നെ കണക്ട്ചെയ്യാം. അവരിൽ നിന്ന് അതാത് മേഖലയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളോ തൊഴിലവസരങ്ങളോ എല്ലാം കണ്ടെത്താനും സാധിക്കും.

പലസ്‌ഥാപനങ്ങളും ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ പോലെ ഉദ്യോഗാർഥികളുടെ സോഷ്യൽമീഡിയ പ്രൊഫൈലുകളും പരിശോധിക്കാറുണ്ട്. അതിൽ Linkedin അക്കൗണ്ട് ഉള്ളവരെ സ്‌ഥാപനങ്ങൾ ശ്രദ്ധിക്കുകയും, പ്രൊഫൈൽ കാര്യമായിപരിശോധിക്കുകയും ചെയ്യും. ഇവിടെ

ഫേസ്ബുക്ക് പ്രൊഫൈൽ പോലെയാണ് നിങ്ങളുടെ Linkedin പ്രൊഫൈൽ എങ്കിൽ അതുവരെ കിട്ടിയ വില അവിടെ നഷ്ടപ്പെടും. അതുകൊണ്ട്, പ്രൊഫഷണൽ ആയി, വൃത്തിയായി തന്നെ പ്രൊഫൈൽ മാനേജ്ചെയ്യുക.

3. തൊഴിൽപരസ്യങ്ങൾ ശേഖരിക്കുക:

തെറ്റിദ്ധരിക്കണ്ട, കാര്യമായി തന്നെ പറഞ്ഞതാണ്. അതിനി പഴയ പരസ്യമാണെങ്കിലും. എന്തിനാണെന്നല്ലേ? ഒരു ബിരുദമോ, ബിരുദാനന്തര ബിരുദമോ, അങ്ങനെ എന്ത് കോഴ്സ് ചെയ്തവർക്കും പൊതുവെ ഒന്നിലധികം മേഖലകളിൽ, ഒന്നിലധികം ഇന്ഡസ്ട്രികളിൽ, ഒന്നിലധികം റോളുകളിൽ ജോലിചെയ്യാനുള്ള സാധ്യതഉണ്ടായേക്കാം.

ഉദാഹരണത്തിന് ബി.കോം കഴിഞ്ഞയാൾക്ക് അക്കൗണ്ടന്റ് ആവാം, സെയിൽസ്, മാർക്കറ്റിങ്, എച്ച്ആർ എക്സിക്യൂട്ടീവ് മേഖലകളും തിരഞ്ഞെടുക്കാം. അപ്പോൾ അങ്ങനെയുള്ള വ്യത്യസ്ത അവസരങ്ങൾ മനസ്സിലാക്കാൻ ഈ ഒരു ചെറിയ റിസർച്ച് നമ്മളെ സഹായിക്കും. ഓരോ പരസ്യത്തിലുമുള്ള ജോബ് ഡിസ്‌ക്രിപ്‌ഷൻ വ്യക്തമായി വായിക്കുക. അതിൽ കൃത്യമായി വേണ്ടകാര്യങ്ങളൊക്കെ എഴുതിയിട്ടുണ്ടാവും. വിദ്യാഭ്യാസ യോഗ്യത എന്നതിനപ്പുറത്തേക്ക് എന്തൊക്കെ സ്‌കിൽസ് ആണ് ആവശ്യം എന്നെല്ലാം മനസ്സിലാക്കാം.

ഇവയിൽ നിന്നും നമുക്ക് അനുയോജ്യമായ റോൾസ് ഏതൊക്കെ എന്ന് മനസ്സിലാക്കാൻ സാധിക്കും - തന്നെയല്ല, ആ പോസ്റ്റിലേക്കുള്ള തൊഴിലവസരങ്ങൽ വ്യക്തമായ സെർച്ച്ചെയ്യാനും - കൃത്യമായ റിസൾട്ട് ലഭിക്കാനും അത് സഹായിക്കും.

തൊഴിൽ മേഖലയിലെ റോളുകളിൽ വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ പൊതുവിൽ വേണ്ട മറ്റ് യോഗ്യതകൾ എന്തൊക്കെ എന്ന് മനസ്സിലാക്കിയാൽ അതുകൂടി നേടാനും സാധിക്കും. പൊതുവിൽ അക്കൗണ്ടന്റുമാർക്ക് GST ഫയലിംഗ് അറിഞ്ഞിരിക്കണമെന്ന് പലപരസ്യങ്ങളിൽ നിന്ന് മനസ്സിലായാൽ നിങ്ങൾക്ക് അതി പഠിക്കാനും ഇതിവുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാനും സാധിക്കും.

4. Linkedin Learning ഉപയോഗപ്പെടുത്തുക.

ഒരു ചെറിയടിപ്പ് ആണ്. ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾക്ക് പൊതുമെ ഒരുമാസം വരെ അവരുടെ പ്രീമിയം സൗകര്യം ട്രയൽ ആയി കൊടുക്കാറുണ്ട്. ഒരു ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ മതി, പണമൊന്നും പോകില്ല. ഒരു മാസത്തോടടുക്കുമ്പോൾ അവർ റിമൈൻഡർ മെയിൽ അയക്കും. അതിലുണ്ടാവും എന്നുവരെ ഫ്രീസൗകര്യമുണ്ടെന്ന് - അതനുസരിച്ച് നിങ്ങൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ ക്യാൻസൽ ചെയ്യാവുന്നതാണ്. പ്രീമിയം എടുത്തുകഴിഞ്ഞാൽ ലിങ്ക്ഡ് ഇൻജോബ്സ് പോലെ തന്നെ ലേർണിംഗ് എന്ന വിഭാഗത്തിൽ ആക്‌സ് ലഭിക്കും.

ഒരുവിധമെല്ലാ വിഷയങ്ങളെ പറ്റിയും എട്ടോ പത്തോ മിനിറ്റ് മുതൽ രണ്ടും മൂന്നും മണിക്കൂർ വരെ നീളുന്ന ഓൺലൈൻ വീഡിയോ കോഴ്‌സുകൾ ലഭ്യമാണ്. പത്ത്മിനിറ്റ് വരെ ദൈർഘ്യമുള്ള ചെറിയ വീഡിയോ ക്ലിപ്പുകളായാണ് ക്സാസ്സുകൾ. സൗകര്യം പോലെ കാണാം, വീഡിയോകൾ പകുതിയിൽ നിർത്തി ബാക്കിപിന്നീട് കാണുകയും ചെയ്യാം. ഫോണിൽ ആപ്പ് ഡൗലോഡ് ചെയ്തും സൗകര്യം പ്രയോജനപ്പെടുത്താം. ഓരോ കോഴ്‌സിനും സർട്ടിഫിക്കറ്റ് ലഭിക്കും, കൂടാതെ ആ കോഴ്‌സിൽ നിന്ന് പഠിച്ച സ്‌കിൽസ് നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ആഡ് ആവും. തന്നെയല്ല, ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ സർട്ടിഫിക്കേഷൻ വിഭാഗത്തിൽ ഇവയെല്ലാം കാണുകയും ചെയ്യും. പണച്ചിലവില്ലാതെ, സൗകര്യപൂർവം, പല വിഷയങ്ങളിൽ നല്ല ക്വാളിറ്റിഉള്ള കോഴ്‌സുകൾ ചെയ്ത സർട്ടിഫിക്കറ്റ് നേടാൻ ഏറ്റവും നല്ല വഴിയാണിത്.

5. മികച്ചപ്രൊഫൈലുള്ള ഉദ്യോഗാർത്ഥിയാവുക:

പ്രൊഫൈൽ എന്നാൽ നിങ്ങളുടെ - ഒരു ഉദ്യോഗാർത്ഥിയുടെ - പ്രൊഫെഷണൽ പ്രൊഫൈൽ. ഇതുവരെ പറഞ്ഞ എല്ലാകാര്യങ്ങളും ഉൾപ്പെടുന്നതാണത്. ജോലിക്ക് അപേക്ഷിക്കുമ്പോൾ നല്ലൊരു റെസ്യുമെ ഉണ്ടാവുക, വൃത്തിയായി, ഒരു കവർ ലെറ്റർ സഹിതം അപ്ലിക്കേഷൻ അയക്കുക, ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഉണ്ടാക്കി വൃത്തിയായി മാനേജ്ചെയ്യുക, സ്വന്തം മേഖലയിലുള്ളവരുമായി കണക്ടഡായിരിക്കുക, ജോബ് ഡിസ്ക്രിപ്ഷൻസ് മനസ്സിലാക്കി കൃത്യമായ ജോലിക്ക് അപേക്ഷിക്കുക, അതിനുവേണ്ട സ്‌കിൽസ് ഉണ്ടായിരിക്കുക, ലിങ്ക്ഡ്ഇൻ ലേണിങ് പോലുള്ളവവഴി സ്വന്തം മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുക, സർട്ടിഫിക്കറ്റ്കൾ നേടുക തുടങ്ങിയവയെല്ലാം തന്നെ ഒരു റിക്രൂട്ടിട്മെന്റിൽ നിങ്ങളെ മുന്നിലെത്തിക്കാനുള്ള സാധ്യതകൾ കൂട്ടുന്നവയാണ്.

കോവിഡ് കാലമൊക്കെകഴിഞ്ഞ്, റിക്രൂട്ട്മെന്റ് പോലുള്ളവ പതിയെ പഴയപടി ആയിത്തുടങ്ങുമ്പോൾ, ഫ്രഷേഴ്‌സിനോട് ഇന്റർവ്യൂവേഴ്സ് ചോദിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ചോദ്യമായി കരുതുന്നത് 'നിങ്ങൾ കോവിഡ് കാലത്ത് എന്ത്ചെയ്തു' എന്നതാണ്. സ്വന്തം മേഖലയെ പറ്റി പഠിക്കുകയോ, ചെറുതെങ്കിലും - ട്യൂഷൻ എടുക്കുക പോലെയുള്ളതെങ്കിലും ആയകാര്യങ്ങൾ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയോ, കോഴ്‌സുകൾ അറ്റൻഡ്ചെയ്ത് സർട്ടിഫിക്കറ്റുകൾ നേടുകയോ ഒക്കെ ചെയ്തുവെങ്കിൽ ആ ചോദ്യത്തിന് ഒരു മികച്ച ഉത്തരം തന്നെയാവും. സാമൂഹിക പ്രവർത്തനങ്ങൾക്ക് വളന്റിയർചെയ്തതു പോലും നമ്മുടെ പ്രൊഫൈലിൽ ഉൾപ്പെടുത്താം.

പൊതുവെ ഒരു ഫ്രഷറുടെ അപ്ലിക്കേഷൻ വന്നാൽ ഏത് കോഴ്സാണ് പഠിച്ചത് എന്നതിന്റെ വിവരങ്ങൾ മാത്രമേ പൊതുവെ എടുത്തു നോക്കേണ്ടതുള്ളൂ. അതിനുവിപരീതമായി ഇങ്ങനെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ അതിലുണ്ടെങ്കിൽ - പ്രധാനമായും ഇതൊന്നും ഒരു ഫ്രഷറുടെഭാഗത്ത് നിന്നും ഒരാളുംപ്രതീക്ഷിക്കുന്നതല്ല - തീർച്ചയായും നിങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടും; യാതൊരുസംശയവുമില്ല.

അതുകൊണ്ട്, നിലവിൽ ജോലി സാധ്യതയുണ്ടോ, ജോലി കിട്ടുന്നുണ്ടോ എന്നൊക്കെ നോക്കിആകുലപ്പെടാതെ, എപ്പോൾ ഒരു തൊഴിലവസരം വന്നാലും വന്നാലും അതിലേക്ക് ഏറ്റവും പെർഫെക്റ്റ്ക്യാൻഡിഡേറ്റ് ആയി അപേക്ഷിക്കാൻ ചെയ്യാൻ പാകത്തിന് സ്വയംതയ്യാറാവുക, തയ്യാറായിക്കൊണ്ടേയിരിക്കുക എന്നതാണ് പ്രധാനം.

ഉടൻതന്നെഒരുജോലികിട്ടിയില്ലെങ്കിലുംഈസമയമൊക്കെഇങ്ങനെയുള്ളകാര്യങ്ങൾചെയ്തുകൊണ്ടേയിരുന്നാൽഅടുത്തഅപ്ലിക്കേഷൻഅയക്കുമ്പോൾപ്രൊഫൈൽഅല്പംകൂടിമികച്ചതാവും. അതിലേക്ക്ദിവസവുംഅല്പസമയംചിലവഴിക്കുക.

കൂടാതെ, ചെറുതെങ്കിലും ഒരുജോലികിട്ടിയാൽ മടിക്കേണ്ട, അതിനായി എല്ലാബന്ധങ്ങളും ഉപയോഗിക്കുക. എല്ലാ പരിചയക്കാരുമായും സ്‌ഥിരം കോണ്ടാക്ടിൽ ഉണ്ടാവുക - എല്ലാവരോടും കാര്യം അവതരിപ്പിക്കുക. ഇന്നും ഇന്ത്യയിൽ ഒരുപരിധിവരെ ഹയറിങ്ങും ബിസിനസ്സും നടക്കുന്നത് പരിചയക്കാർവഴിയും, റഫറൻസ് വഴിയുമൊക്കെത്തന്നെയാണ്. അത് മറക്കാതിരിക്കുക.

എല്ലാവിധആശംസകളും.അനന്തു വാസുദേവ്

അനന്തു വാസുദേവ്

ചീഫ് സ്ട്രാറ്റജി ഓഫീസർ ഇവോൾവേർസ് നെറ്റ് വർക്ക്

Next Story

Related Stories