TopTop
Begin typing your search above and press return to search.

ബംഗാളിലും സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപി തന്നെയെന്ന് ബുദ്ധദേബ് ഭട്ടചാര്യ, സംസ്ഥാന നേതാക്കളെ തിരുത്തി മുന്‍ മുഖ്യമന്ത്രി

ബംഗാളിലും സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപി തന്നെയെന്ന് ബുദ്ധദേബ് ഭട്ടചാര്യ, സംസ്ഥാന നേതാക്കളെ തിരുത്തി മുന്‍ മുഖ്യമന്ത്രി

ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയ്ക്ക് തിരുത്തുമായി മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടചാര്യ. ബംഗാളിലും പാര്‍ട്ടിയുടെ മുഖ്യശത്രു ബിജെപി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാള്‍ സിപിഎം മുഖപത്രമായ ഗണശക്തിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബുദ്ധദേബിന്റെ പ്രസ്താവന. ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി ബിജെപിയിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തയ്ക്കിടയിലാണ് ബുദ്ധദേബിന്റെ പ്രസ്താവന.

സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച അപകടകരമായ പ്രവണതയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃണമുല്‍ എന്ന വറചട്ടിയില്‍നിന്ന് ബിജെപിയെന്ന എരിതിയിലേക്ക് മാറുന്നത് സംസ്ഥാനത്തിന് വലിയ ഭീഷണി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ മുഖ്യശത്രു ബംഗാളിലും ബിജെപി തന്നെയാണെന്ന് അദ്ദേഹം വിശദീകരിച്ചു. അവസരവാദികളായ മുതലാളിമാരുടെ കാവല്‍ക്കാരനായ പ്രധാനമന്ത്രി മോദിയെ ഏത് വിധേനയും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടിഎംസിയില്‍നിന്നുളള മോചനത്തിന് ബിജെപിയെ തെരഞ്ഞെടുക്കുന്നത് വലിയ അബന്ധമായിരിക്കുമെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2011 ല്‍ അധികാരം നഷ്ടപ്പെട്ടതിന് ശേഷം പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ വോട്ട് വിഹിതത്തില്‍ വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രമാണ് സിപിഎം വിജയിച്ചത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം 39.6 ശതമാനമായിരുന്നു. ബിജെപിയുടെത് 4.06 ശതമാനവും. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം 25.6 ശതമാനമായി കുറഞ്ഞു. ബിജെപിയുടെത് 10.28 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും തൃണമുലിന്റെയു വോട്ട് വിഹിതം നേരത്തെതില്‍നിന്ന് വര്‍ധിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ സിപിഎം വോട്ടുകളാണ് ബിജെപിയിലേക്ക് പോകുന്നതെന്ന വിലയിരുത്തലുകളാണ് കൂടുതല്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനമായിരുന്നു.

ഇടതുപക്ഷത്തിന്റെത് 30 ശതമാനവും. സിപിഎമ്മിന്റെ എംഎല്‍എയായിരുന്ന ഖാഗന്‍ മര്‍മു തെരഞ്ഞെടുപ്പിന് ഈയടുത്തകാലത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അദ്ദേഹമാണ് മാല്‍ഡ നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി.


Next Story

Related Stories