TopTop
Begin typing your search above and press return to search.

യുപിയില്‍ ബിജെപി തകരുമെന്ന് എബിപി എക്സിറ്റ് പോള്‍; മഹാസഖ്യത്തിന് 56 സീറ്റ്

യുപിയില്‍ ബിജെപി തകരുമെന്ന് എബിപി എക്സിറ്റ് പോള്‍; മഹാസഖ്യത്തിന് 56 സീറ്റ്
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി - ബി എസ് പി സഖ്യത്തിന് വന്‍ വിജയമെന്ന് എബിപി ന്യൂസ് എക്‌സിറ്റ് പോള്‍. ആകെയുള്ള 80 സീറ്റില്‍ മഹാസഖ്യം 56 സീറ്റ് നേടും. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 22 സീറ്റിലൊതുങ്ങും. കോണ്‍ഗ്രസിന് ഇത്തവണയും രണ്ട് സീറ്റേ കിട്ടൂ എന്നാണ് എബിപി പറയുന്നത്. അതേസമയം ബിജെപി യുപിയില്‍ 58 സീറ്റ് നേടുമെന്നാണ് ടൈംസ് നൗ പറയുന്നത്.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 71 ഒറ്റയ്ക്ക് സീറ്റും എന്‍ഡിഎ 73 സീറ്റും നേടിയിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌ന ദള്‍ രണ്ട് സീറ്റ് നേടിയിരുന്നു.
സമാജ്‌വാദി പാര്‍ട്ടി അഞ്ച് സീറ്റും കോണ്‍ഗ്രസ് രണ്ട് സീറ്റുമാണ് കഴിഞ്ഞ തവണ നേടിയത്. റായ്ബറേലിയില്‍ സോണിയ ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയും മാത്രമാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി യുപിയില്‍ നിന്ന് ജയിച്ചിരുന്നത്.

Next Story

Related Stories