TopTop
Begin typing your search above and press return to search.

മോദിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ ദൂരൂഹമായ പെട്ടി; വിവാദം ചൂട് പിടിക്കുന്നു (വീഡിയോ)

മോദിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ ദൂരൂഹമായ പെട്ടി; വിവാദം ചൂട് പിടിക്കുന്നു (വീഡിയോ)

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്നും ദുരൂഹമായ പെട്ടി ഇറക്കിയതായി റിപ്പോര്‍ട്ട്. പെട്ടി സ്വകാര്യ ഇനോവയില്‍ കടത്തിയെന്നാണ് ആരോപണം. കര്‍ണ്ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവസ്തയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ജെ ഡി എസും രംഗത്തെത്തി. പെട്ടി എന്തുകൊണ്ട് സെക്യൂരിറ്റി പ്രോട്ടോകോളില്‍ ഉള്‍പ്പെട്ടില്ല എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

ഹെലികോപറ്ററില്‍ ന്നിന്നിറക്കിയ കറുത്ത പെട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൊണ്ടുപോകുന്നതും അല്‍പം ദൂരെ മാറ്റിയിട്ട ഇന്നൊവയില്‍ കയറ്റി ഓടിച്ചുപോകുന്നതുമാണ് ദൃശ്യത്തില്‍ ഉള്ളത്. ഏപ്രില്‍ 9നാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദി ചിത്രദുര്‍ഗ്ഗയില്‍ എത്തിയത്.


Next Story

Related Stories