Top

എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം, ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നേറ്റം

എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം, ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നേറ്റം
വോട്ടെണ്ണലിന്റെ ആദ്യ സൂചന എന്‍ഡഎയ്ക്ക് വന്‍ മുന്നില്‍. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക ഗുജറാത്ത് എന്നിവിടങ്ങങ്ങളിലാണ് എന്‍ഡിഎയ്ക്ക് മുന്നേറ്റം.
ഉത്തര്‍പ്രദേശില്‍ വലിയ മുന്നേറ്റമാണ് എന്‍ഡിഎ നടത്തുന്നത്. ഇവിടെ കോണ്‍ഗ്രസ് ചില മണ്ഡലങ്ങളില്‍ മുന്നിലാണ്. രാഹുല്‍ മല്‍സരിക്കുന്ന അമേത്തിയില്‍ ലീഡ് മാറി മറയുകയാണ്. ശക്തമായ മല്‍സര മാണ് സ്മൃതി ഇറാനി കാഴ്ചവെയ്ക്കുന്നത്.

ഭോപ്പാലില്‍ വിവാദ സ്ഥാനാര്‍ത്ഥി ബിജെപിയിലെ പ്രഗ്യാ സിംങ് മുന്നിലാണ്. ബാംഗലുരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രകാശ് രാജ് പിിന്നീലാണ്. കര്‍ണാടകത്തില്‍ ബിജെപി വലിയ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ജനതാദള്‍ എസ് നേതാവ് ദേവഗൗഡ എന്നിവര്‍ പിന്നിലാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ മുന്നേറ്റം. ശിവഗംഗയില്‍ കാര്‍ത്തി ചിദംബരം, തൂത്തുകുടിയില്‍ കനിമൊഴി എന്നിവരാണ് മുന്നിട്ടുനില്‍ക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ഒടുവില്‍ വിവരങ്ങള്‍ കിട്ടുമ്പോള്‍ എട്ട് സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ബിഹാറിലും എന്‍ഡിഎയാണ മുന്നിട്ട് നില്‍ക്കുന്നത്. സിപിഐ സ്ഥാനാര്‍ത്ഥി കന്നയ്യ കുമാര്‍ ബഗുസരായിയില്‍ പിന്നിിട്ട് നില്‍ക്കുന്നത്. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് മുന്നില്‍. ദല്‍ഹിയില്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നിട്ടുനില്‍ക്കുന്നു.


Next Story

Related Stories