TopTop
Begin typing your search above and press return to search.

വാരണാസിയില്‍ ഇന്ന് മോദിയുടെ റോഡ് ഷോ, നാളെ നാമനിര്‍ദേശപത്രിക നല്‍കും

വാരണാസിയില്‍ ഇന്ന് മോദിയുടെ റോഡ് ഷോ, നാളെ നാമനിര്‍ദേശപത്രിക നല്‍കും

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം റോഡ് ഷോ നടത്തും. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. റോഡ്‌ഷോയ്ക്ക് മുന്‍പ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, നേതാക്കളായ ജെ.പി.നഡ്ഡ, ലക്ഷമണ്‍ ആചാര്യ, സുനില്‍ ഓജ, അശുതോഷ് ഠണ്ഡന്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും.

ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പരിസരത്തുള്ള ലങ്കാ ഗേറ്റിലെ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയുടെ അടുത്ത് നിന്നാണ് റോഡ് ഷോ തുടങ്ങുക. ദശാശ്വമേധ്‌ ഘട്ടില്‍ അവസാനിക്കും. ഏഴുകിലോമീറ്ററിനിടെ 150 കേന്ദ്രങ്ങളില്‍ മോദിക്ക് സ്വീകരണം നല്‍കും. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ മദന്‍പുര, സോനാര്‍പുര, എന്നിവിടങ്ങളിലും സ്വീകരണമുണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്.

റോഡ്‌ ഷോയ്ക്കുശേഷം മോദി ദശാശ്വമേധ് ഘട്ടില്‍ പൂജയും ഗംഗാസ്‌നാനവും നടത്തും. രാത്രിയില്‍ നഗരത്തിലെ സ്വകാര്യഹോട്ടലില്‍ പ്രധാനപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച്ച നടത്തും.

വെള്ളിയാഴ്ച രാവിലെ ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 10 മണിക്ക് കാലഭൈരവ ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് കളക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ അനുഗമിക്കും.

അടുത്ത മാസം 19നാണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 3.37 ലക്ഷം വോട്ടുകള്‍ക്കാണ് മോദി ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ചത്.


Next Story

Related Stories