കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശം; സംസ്ഥാനത്തിന് രാഹുല്‍ ഗാന്ധിയുടെ പ്രശംസ

രാജ്യം ആര്‍എസ്എസില്‍ നിന്നും ഭീഷണി നേരിടുകയാണെന്നും രാഹുല്‍

താന്‍ കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ ഇത്രയും നാള്‍ ഉത്തരേന്ത്യയിലാണ് മത്സരിച്ചതെന്നും എന്നാല്‍ ഇത്തവണ ദക്ഷിണേന്ത്യയിലും മത്സരിക്കുന്നത് രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനാണെന്നും രാഹുല്‍ പറഞ്ഞു. പത്തനാപുരത്ത് കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിനും ബിജെപിയ്ക്കുമെതിരെ ശക്തമായി ആഞ്ഞടിച്ച രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ചു. രാജ്യം ആര്‍എസ്എസില്‍ നിന്നും ഭീഷണി നേരിടുകയാണെന്നും രാഹുല്‍ പറഞ്ഞു. അവര്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. കോണ്‍ഗ്രസ്മുക്ത രാജ്യമെന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അവരെ എതിര്‍ക്കുന്നുണ്ടെങ്കിലും അവരെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. അവര്‍ക്ക് എല്ലായ്‌പ്പോഴും അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം രാജ്യത്തിന് മാതൃകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സഹിഷ്ണുതയാണ് കേരളത്തിന്റെ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങള്‍ ഹൃദയവിശാലതയുള്ളവരാണെന്നും അദ്ദേഹം പ്രശംസിച്ചു. അമിത് ഷാ പറയുന്നത് പോലെയല്ല കേരളമെന്നും കേരളത്തിലെ ജനങ്ങള്‍ ഹൃദയ വിശാലതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

മോദി വാഗ്ദാനം ചെയ്തതുപോലെ നിങ്ങളില്‍ ആര്‍ക്കെങ്കിലും 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചിട്ടുണ്ടോ? പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത തൊഴില്‍ ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ? തന്റെ സുഹൃത്ത് അനില്‍ അംബാനിക്കാണ് അദ്ദേഹം എല്ലാ സഹായവും നല്‍കിയത്. അനില്‍ അംബാനിയെ പോലുള്ളവരില്‍ നിന്നും പിടിച്ചെടുക്കുന്ന പണമാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതുപോലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലത്തെ യുഡിഎഫ സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് വേണ്ടിയും കൊടിക്കുന്നില്‍ സുരേഷിനു വേണ്ടിയും രാഹുല്‍ ഗാന്ധി വോട്ട് അഭ്യര്‍ത്ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍