TopTop
Begin typing your search above and press return to search.

ബിജു രമേശിന്റെ കോളേജ് നടത്തിയ സര്‍വേയില്‍ ആറ്റിങ്ങലില്‍ ജയിക്കുന്നത് അടൂര്‍ പ്രകാശ്

ബിജു രമേശിന്റെ കോളേജ് നടത്തിയ സര്‍വേയില്‍ ആറ്റിങ്ങലില്‍ ജയിക്കുന്നത് അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വേയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ജയിക്കുമെന്ന് പ്രവചനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്ത് രണ്ടാം സ്ഥാനത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തും എത്തുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്.

സര്‍വേ അനുസരിച്ച് അടൂര്‍ പ്രകാശിന് 42 ശതമാനം വോട്ട് ലഭിക്കും. സമ്പത്തിന് 38 ശതമാനം വോട്ടും ശോഭാ സുരേന്ദ്രനും 16 ശതമാനം വോട്ടും മറ്റുള്ളവര്‍ക്ക് നാല് ശതമാനം വോട്ടും ലഭിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. ആറ്റിങ്ങല്‍ നഗരൂര്‍ ബിസിനസ് കോളേജിലെ 50 വിദ്യാര്‍ത്ഥികള്‍ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളും സന്ദര്‍ശിച്ചു നടത്തിയ സര്‍വേഫലമാണ് ഇതെന്നും ഇതേക്കുറിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നു. ഏപ്രില്‍ ഏഴ് മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്.

നഗരൂര്‍ ബിസിനസ് കോളേജിന്റെ ഔദ്യോഗികമായ പേര് രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റ് എന്നാണ്. പ്രമുഖ അബ്കാരി ബിജു രമേശ് ആണ് ഇതിന്റെ ഉടമ. അടൂര്‍ പ്രകാശിന്റെ മകനാണ് ബിജു രമേശിന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നത്.


Next Story

Related Stories