വാര്‍ത്തകള്‍

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു; ശശി തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച്‌

തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലിലാണ് തുലാഭാരം നടത്തിയത്‌

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റു. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയില്‍ ഇരുഭാഗങ്ങളിലായി ആറ് സ്റ്റിച്ചുണ്ട്. ന്യൂറോ വിഭാഗത്തില്‍ തുടര്‍ പരിശോധന നടത്തി.

ഗാന്ധാരിയമ്മന്‍ കോവിലില്‍വെച്ച് രാവിലെ പതിനൊന്നോടെയാണ് സംഭവം. തുലാഭാരത്തിനുശേഷം ദീപാരാധനക്കായി ത്രാസില്‍ കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍