TopTop
Begin typing your search above and press return to search.

അവഗണിക്കപ്പെട്ട മണ്ഡലത്തില്‍ ചരിത്ര വിജയം ഉറപ്പ്: വീണ ജോര്‍ജ്ജ്

അവഗണിക്കപ്പെട്ട മണ്ഡലത്തില്‍ ചരിത്ര വിജയം ഉറപ്പ്: വീണ ജോര്‍ജ്ജ്

എംഎല്‍എ എന്ന നിലയില്‍ താന്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇടതുപക്ഷത്തെ പത്തനംതിട്ടയിലെ ജനങ്ങള്‍ വീണ്ടും വിജയിക്കുമെന്ന് വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായി ചരിത്ര വിജയം നേടുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും വീണ ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന്റെ അവസാന ദിവസം റോഡ് ഷോയില്‍ സജീവമായ പങ്കാളിത്തമാണ് കിട്ടുന്നത്.

കുടിവെള്ളം, റോഡ് തുടങ്ങിയ ജനങ്ങളുടെ ആവശ്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത്. പത്ത് വര്‍ഷം പത്തനംതിട്ട മണ്ഡലം അവഗണിക്കപ്പെട്ടു. അതിനൊരു മാറ്റം കൊണ്ടുവരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വീണ ജോര്‍ജ് പറഞ്ഞു. ആര്‍എസ്എസിന്റെയും ബിജെപിയുടേയും വര്‍ഗ്ഗീയതക്കെതിരെ ഏറ്റവും ശക്തമായ നിലപാട് എടുക്കുന്നത് ഇടതുപക്ഷമാണ്. കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ വരണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. അതിന് പത്തനംതിട്ടയിലെ ജനങ്ങള്‍ അംഗീകാരം നല്‍കുമെന്ന് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.


Next Story

Related Stories