Top

ജനവിധി 2019: ഇന്ത്യ ആര്‍ക്കൊപ്പം? എന്‍ഡിഎ? യുപിഎ? പ്രാദേശിക കക്ഷികള്‍?

ജനവിധി 2019: ഇന്ത്യ ആര്‍ക്കൊപ്പം? എന്‍ഡിഎ? യുപിഎ? പ്രാദേശിക കക്ഷികള്‍?
ഒരു മാസത്തിലേറെ നീണ്ടുനിന്ന രാജ്യത്തെ തിര‍ഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടത്തില്‍. 17ാം ലോക്സഭയിലേക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ആരെ തിരഞ്ഞെടുക്കുമെന്ന് ഇന്നറിയാം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി മുന്നിൽ നിന്നും നയിക്കുന്ന എൻഡിഎ സർക്കാറിന് ഒരവസരം കൂടി നൽകുമോ, അതോ കഴിഞ്ഞ തവണ 44 സീറ്റിലേക്ക് തകർന്നടിഞ്ഞ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുപിഎ തിരിച്ചെത്തുമോ എന്നതാണ് പ്രധാന ചർച്ചകൾ. എന്നാൽ പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തിൽ ഒരു മൂന്നാം മുന്നണി രാജ്യത്തെ നയിക്കുമോ എന്നും രാജ്യം ഉറ്റുനോക്കുന്നു.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയോ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയോ, അതോ മൂന്നാമതൊരു പുതിയ സഖ്യമോ - രാജ്യം ആര് ഭരിക്കുമെന്നത് സംബന്ധിച്ച സൂചനകള്‍ ഉച്ചയ്ക്ക് മുമ്പ് തന്നെ അറിയാന്‍ കഴിഞ്ഞേക്കും. വിവിപാറ്റുകള്‍ എണ്ണുന്നതിനാല്‍ രാത്രി വൈകിയായിരിക്കും അന്തിമ ഫലം പുറത്തുവരുക. തൂക്ക് സഭ വരുന്ന പക്ഷം ഇരു ചേരിയോടും അടുപ്പം കാണിക്കാതെ തുല്യ അകലം പാലിക്കുന്നതായി പറയുന്ന പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാകും. ബിജെപിയും പ്രതിപക്ഷവും ഇത്തരം പാര്‍ട്ടികളെ - ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി എന്നീ പാര്‍ട്ടികള്‍.

എക്‌സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ന്യൂഡല്‍ഹിയില്‍ ഘടകകക്ഷികള്‍ക്ക് അത്താഴവിരുന്ന് ഒരുക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളാണെങ്കില്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സ്ഥിതിയുണ്ടായാല്‍ പ്രതിപക്ഷ കക്ഷികളെ എല്ലാം ഒരുമിപ്പിച്ചുള്ള സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകളെപ്പറ്റിയാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച വ്യാപക പരാതികളുടെ സാഹചര്യത്തില്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണണം എന്ന പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തള്ളിയിരുന്നു. ഇക്കാര്യത്തില്‍ കമ്മീഷനില്‍ നിന്ന് അനുകൂല നടപടിയുണ്ടാവും എന്ന പ്രതിക്ഷയില്ല എന്ന സൂചന പ്രതിപക്ഷ നേതാക്കള്‍ ഇന്നലെ തന്നെ നല്‍കിയിരുന്നു. അതേസമയം തങ്ങള്‍ എക്‌സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല എന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ വ്യക്തമാക്കിയത്.

ഏറ്റവുമധികം സീറ്റുകളുള്ള അഞ്ച് സംസ്ഥാനങ്ങള്‍ വിധിയില്‍ നിര്‍ണായകമാകും. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശ്, 48 സീറ്റുകളുള്ള മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ (42), ബിഹാര്‍ (40), തമിഴ്‌നാട് (39) എന്നിവ. യുപിയില്‍ ബിജെപി ഭൂരിപക്ഷം സീറ്റുകളും ജയിക്കുമെന്ന് എബിപി ന്യൂസിന്റേത് ഒഴികെയുള്ള സര്‍വേകള്‍ പ്രവചിക്കുന്നു. എബിപി ന്യൂസിന്റെ പ്രവചന പ്രകാരം ബി എസ് പി - എസ് പി മഹാസഖ്യം 56 സീറ്റുകളിലും ബിജെപി സഖ്യം 22 സീറ്റുകളിലും ജയിക്കും. മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യവും ബിഹാറില്‍ ജെഡിയു - ബിജെപി സഖ്യവും വലിയ നേട്ടമുണ്ടാക്കും എന്ന് പറയുമ്പോള്‍ പശ്ചിമ ബംഗാളില്‍ ചില എക്‌സിറ്റ് പോളുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ചിലത് ബിജെപിക്കും മുന്‍തൂക്കം പ്രവചിക്കുന്നു. എല്ലാ സര്‍വേകളും പറയുന്നത് ബിജെപി നേട്ടമുണ്ടാക്കും എന്നാണ്. അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള, കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യം ഭൂരിഭാഗം സീറ്റുകളും ജയിക്കുമെന്ന് പറയുന്നു.

കേരളത്തില്‍ യുഡിഎഫ് ഭൂരിഭാഗം സീറ്റുകള്‍ നേടും എന്ന് മിക്ക സര്‍വേകളും പ്രവചിച്ചപ്പോള്‍ ന്യൂസ് 18 മാത്രമാണ് എല്‍ഡിഎഫ് കൂടുതല്‍ സീറ്റുകളും (11-13) നേടും എന്ന് പറയുന്നത്. ബാക്കി സര്‍വേകളെല്ലാം എല്‍ഡിഎഫിന് പരമാവധി അഞ്ച് സീറ്റുകളാണ് പ്രവചിക്കുന്നത്. പശ്ചിമ ബംഗാളില്‍ സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ക്ക് ഇത്തവണ ഒരു സീറ്റ് പോലും കിട്ടില്ല എന്ന് പല സര്‍വേകളും പറയുന്നു. ഇത് യഥാര്‍ത്ഥ ഫലത്തിലും യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഇടതുപക്ഷത്തിന്റെ പാര്‍ലമെന്ററി പ്രാതിനിധ്യത്തിനൊപ്പം സിപിഎമ്മിന്റേയും സിപിഐയുടേയും ദേശീയ പാര്‍ട്ടി പദവികളും ചോദ്യം ചെയ്യപ്പെട്ടേക്കാം. ദേശീയ തലസ്ഥാനപ്രദേശമായ ഡല്‍ഹിയില്‍ ബിജെപി ഭൂരിഭാഗം സീറ്റും നേടുമെന്നും കോണ്‍ഗ്രസിന് ഒന്നോ രണ്ടോ സീറ്റുകള്‍ കിട്ടാമെന്നും ആം ആദ്മി പാര്‍ട്ടിക്ക് ഒന്നും കിട്ടില്ല എന്നുമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കഴിഞ്ഞ ലോക്‌സഭയില്‍ നാല് എംപിമാരുണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭ പ്രാതിനിധ്യം ഇത്തവണ ലോക്‌സഭയിലുണ്ടാകുമോ എന്നതും പ്രധാന ചോദ്യമാണ്. ശക്തമായ പ്രതിപക്ഷ സഖ്യങ്ങളില്ലാത്തത് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഗുണം ചെയ്തോ എന്ന് ജനവിധി വ്യക്തമാക്കും.

ഉത്തർപ്രദേശ് 80, മഹാരാഷ്ട്ര 48, വെസ്റ്റ് ബംഗാൾ 42, ബീഹാർ 40, തമിഴ് നാട് 39, തമിഴ് നാട് 39, മധ്യപ്രദേശ് 29, കർണാടക 28, ഗുജറാത്ത് 26, ആന്ധ്രപ്രദേശ് 25, രാജസ്ഥാൻ 25, ഒറീസ 21, കേരളം 20, തെലുങ്കാന 17, അസം 14, ഝാർഖണ്ഡ് 14, പഞ്ചാബ് 13, ഛത്തീസ്ഖണ്ഡ് 11, ഹരിയാന 10, ജമ്മു കാശ്മീർ 6, ഉത്തരാഖണ്ഡ് 5, ഹിമാചൽ പ്രദേശ് 4, അരുണാചൽ പ്രദേശ് 2, ഗോവ 2, മണിപ്പൂർ 2, മേഖാലയ 2, ത്രിപുര 2, മിസോറാം 1, നാഗാലാന്റ് 1, സിക്കിം 1, അന്തമാൻ നിക്കോബാർ ദ്വീപ് 1, ഛണ്ഡിഖണ്ഡ് 1, ദാമൻ ദ്യൂ 1, ലക്ഷദ്വീപ് 1, പോണ്ടിച്ചേരി 1, ദാദ്രാ നഗർ ഹവേലി 1, ന്യൂ ഡൽഹി 7, എന്നിങ്ങനെയാണ് രാജ്യത്തെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സീറ്റുകൾ.

വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു ഇത്തവണത്തെ പ്രചാരണ കാലം. മുൻപെങ്ങുമില്ലാത്ത വിധത്തിൽ വർഗ്ഗീയ ധ്രുവീകരണ പ്രചാരണം നടന്ന തിരഞ്ഞെടുപ്പ്, റാഫേൽ മുതൽ ബോഫോഴ്സ് വരെ, മോദി മുതൽ രാജീവ് ഗാന്ധിവരെ ദേശീയ തലത്തില്‍ ചർച്ചയായി. ബിജെപി ഭരണ നേട്ടങ്ങളെക്കാന്‍ വിഭാഗീയ ചര്‍ച്ചകളിലേക്ക് തിരഞ്ഞെടുപ്പിനെ കൊണ്ടുപോയപ്പോള്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘന പരാതികളുടെ ഘോഷയാത്ര തന്നെ ഉണ്ടായി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഇതിന് നേതൃത്വം കൊടുത്തു എന്ന അപകടകരമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അതേസമയം ചട്ട ലംഘന പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ പലതും വിവാദമായി. കമ്മീഷന്‍ അംഗം അശോക് ലവാസ വിയോജിപ്പുമായി പലപ്പോഴും രംഗത്ത് വന്നു.

രാഹുൽ ഗാന്ധി എന്ന നേതാവിന് മുൻപെങ്ങും ലഭിക്കാത്ത പ്രാധാന്യം ലഭിച്ച സമയം കൂടിയായിരുന്നു ഇത്. അദ്ദേഹത്തെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിയാണ് യുപിഎ തിരഞ്ഞെടുപിനെ നേരിട്ടത്. ജനവിധി ഇന്ന് പുറത്തുവരുമ്പോള്‍ ഇരു മുന്നണികളും പ്രതീക്ഷകള്‍ കൈവിടുന്നില്ല. എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലമാണെങ്കിലും യഥാര്‍ത്ഥ ജനവിധി മറ്റൊന്നാകും എന്ന വിശ്വാസം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. 67.11 ശതമാനം പോളിംഗാണ് ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത്. 2014ലെ പോളിംഗ് ശതമാനം 66.4 ആയിരുന്നു.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയോ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയോ, അതോ മൂന്നാമതൊരു പുതിയ സഖ്യമോ – രാജ്യം ആര് ഭരിക്കുമെന്നത് സംബന്ധിച്ച സൂചന ഉച്ചയ്ക്ക് മുമ്പ് തന്നെ അറിയാം. വിവിപാറ്റുകള്‍ എണ്ണുന്നതിനാല്‍ രാത്രി വൈകിയായിരിക്കും അന്തിമ ഫലം പുറത്തുവരുക. തൂക്ക് സഭ വരുന്ന പക്ഷം ഇരു ചേരിയോടും അടുപ്പം കാണിക്കാതെ തുല്യ അകലം പാലിക്കുന്നതായി പറയുന്ന പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാകും. ബിജെപിയും പ്രതിപക്ഷവും ഇത്തരം പാര്‍ട്ടികളെ – ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി എന്നീ പാര്‍ട്ടികള്‍.

എക്‌സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ന്യൂഡല്‍ഹിയില്‍ ഘടകകക്ഷികള്‍ക്ക് അത്താഴവിരുന്ന് ഒരുക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളാണെങ്കില്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സ്ഥിതിയുണ്ടായാല്‍ പ്രതിപക്ഷ കക്ഷികളെ എല്ലാം ഒരുമിപ്പിച്ചുള്ള സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകളെപ്പറ്റിയാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

കേരളത്തില്‍ എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണ കക്ഷിയും പ്രതിപക്ഷമായ കോൺഗ്രസുമാണ് കേരളത്തിൽ മാറ്റുരയ്ക്കുന്നത്. സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള എല്ലാ അടവുകളും പയറ്റി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും കളത്തിലുണ്ട്. കേരളത്തില്‍ യുഡിഎഫ് ഭൂരിഭാഗം സീറ്റുകള്‍ നേടും എന്ന് മിക്ക സര്‍വേകളും പ്രവചിച്ചപ്പോള്‍ ന്യൂസ് 18. കൈരളി ന്യൂസ് സര്‍വ്വേകള്‍ മാത്രമാണ് എല്‍ഡിഎഫ് മുന്‍തൂക്കം നേടും എന്ന് പറയുന്നത്. ബാക്കി സര്‍വേകളെല്ലാം എല്‍ഡിഎഫിന് പരമാവധി അഞ്ച് സീറ്റുകളാണ് പ്രവചിക്കുന്നത്.ഏറെ പ്രക്ഷുബ്ധമായ ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പ് എന്നാ നിലയില്‍ ഏറെ പ്രാധാന്യത്തോടെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് വിധിയെ എല്ലാവരും നോക്കിക്കാണുന്നത്.

ഇതിനിടയില്‍ കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നു എന്നു സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് 7 ബൂത്തുകളില്‍ റി-പോളിംഗ് നടന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിന്റെ പേരില്‍ റി-പോളിംഗ് നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 77.7 ശതമാനം.

Read More: ശബരിമല, കള്ളവോട്ട്, സെക്കുലറിസം… എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല; ടീക്കാറാം മീണ തുറന്നു പറയുന്നു/അഭിമുഖം

Next Story

Related Stories