ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ (403 സീറ്റ്) ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും.
ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് നാല്, ഏഴ്് തീയതികളിലായാണ് യുപിയില്‍ വോട്ടെടുപ്പ്്. മണിപ്പൂരില്‍ (60 സീറ്റ്) രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് നാല്, എട്ട് തീയതികളില്‍. മറ്റ് സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. ഉത്തരാഖണ്ഡിലെ (70 സീറ്റ്) വോട്ടെടുപ്പ് ഫെബ്രുവരി 15നാണ്. പഞ്ചാബിലും (117 സീറ്റ്) ഗോവയിലും (40 സീറ്റ്) മാര്‍ച്ച് നാലിനും. എല്ലായിടത്തും മാര്‍ച്ച് 11ന് വോട്ടെണ്ണും.
15 കോടി വോട്ടര്‍മാരാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായി 1.85 ലക്ഷം പോളിംഗ് സ്റ്റേഷനുകളുണ്ടാവും. പെയ്ഡ് ന്യൂസ് ഒഴിവാക്കാന്‍ പ്രസ് കൗണ്‍സില്‍ അംഗങ്ങളുടെ നിരീ്ക്ഷണുണ്ടാവുമെന്നും ഇവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സംഘത്തെ അനുഗമിക്കു്ന്നും നസീം സെയ്ദി അറിയിച്ചു.