TopTop
Begin typing your search above and press return to search.

ഫെയ്‌സ്ബുക്കിലെ വിലയേറിയ രാഷ്ട്രീയ പരസ്യങ്ങളില്‍ പകുതിയോളം വരുന്നത് 48 പേജുകളില്‍നിന്ന്

ഫെയ്‌സ്ബുക്കിലെ വിലയേറിയ രാഷ്ട്രീയ പരസ്യങ്ങളില്‍ പകുതിയോളം വരുന്നത് 48 പേജുകളില്‍നിന്ന്

ലോക്‌സഭ ഇലക്ഷന് മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ച 50,000രൂപയ്ക്ക് മുകളില്‍ വരുന്ന രാഷ്ട്രീയ പരസ്യങ്ങളില്‍ പകുതിയിലേറെയും നാല്‍പ്പത്തെട്ട് പേജുകളില്‍നിന്ന്. പേഴ്സണല്‍ ബ്ലോഗെന്നും, കമ്മ്യൂണിറ്റി പേജെന്നുമാണ് ഇതില്‍ മിക്ക പേജുകളിലും അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പരസ്യങ്ങളും ബിജെപിക്കുവേണ്ടിയുള്ളതാണ്. ദി ഇന്ത്യന്‍ എക്സ്പ്രസാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ആറ് ആഴ്ച്ചക്കുള്ളില്‍ പുറത്തിറങ്ങിയ 35,000 പരസ്യങ്ങളില്‍ 18,000 പരസ്യങ്ങള്‍ ഈ 48 പേജുകള്‍ വാങ്ങിയതായാണ് കണ്ടെത്തല്‍. പരസ്യ ചിലവിനായി നീക്കിവെച്ചിരുന്ന 12.7 കോടി രൂപയില്‍ 5.3 കോടി രൂപ ചിലവഴിച്ചത് ഈ പരസ്യങ്ങള്‍ക്കുവേണ്ടിയാണെന്ന കണക്ക് ദി ഇന്ത്യന്‍ എക്സ്പ്രസ് പുറത്ത് വിടുന്നു.

മുദ്ദ ധാബയാണ് കോണ്‍ഗ്രസിന്റെ മുഖ്യപേജ്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ കോണ്‍ട്രക്റ്റ് എടുത്ത ഹിതേഷ് ചൗളയാണ് ഈ പേജിന്റെ പബ്ലിഷര്‍. ഷട്ട് ദി ഫേക്ക് അപ്പ് എന്ന പേജും കോണ്‍ഗ്രസിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.

വിവിധ പാര്‍ട്ടിയുടെ ഭാഗമായുള്ള പേജുകളിലെ ഏകദേശം കാല്‍ ഭാഗത്തോളമുള്ള പരസ്യങ്ങള്‍ ഡിസൈനര്‍മാര്‍ ഇല്ലാത്തതിനാല്‍ ഫെയ്സ്ബുക്ക് പിന്‍വലിച്ചു.


Next Story

Related Stories