TopTop
Begin typing your search above and press return to search.

മത പരിപാടിക്കിടെ ആന വിരണ്ടോടി, 17 പേര്‍ക്ക് പരിക്ക് - വീഡിയോ

മത പരിപാടിക്കിടെ ആന വിരണ്ടോടി, 17 പേര്‍ക്ക് പരിക്ക് - വീഡിയോ

600 വര്‍ഷം പഴക്കമുള്ള ബുദ്ധ ക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷത്തിനിടെയായിരുന്നു സംഭവം.

മത പരിപാടിക്കിടെ ആന വിരണ്ടോടി അപകടം. ശ്രീലങ്കയിലെ കൊട്ടെയിലാണ് സംഭവം. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തുമ്ബിക്കൈയില്‍ ഉള്‍പ്പെടെ ലൈറ്റുകള്‍ ഘടിപ്പിച്ച നിലയില്‍ എഴുന്നെളിച്ച ആനയാണ് ഇടഞ്ഞത്. പ്രദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ട ദൃശ്യങ്ങള്‍പ്രകാരം തെരുവിലൂടെ ആന അക്രമാസക്തരായി ഓടുന്നതും വ്യക്തമാണ്.

600 വര്‍ഷം പഴക്കമുള്ള ബുദ്ധ ക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷത്തിനിടെയായിരുന്നു സംഭവം. പ്രദേശത്ത് നിരവധി നാട്ടുകാരെയും വിനോദ സഞ്ചാരികളം നിലയുറപ്പിച്ചിരുന്നു. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നര്‍ത്തരും ആളുകളും അലങ്കരിച്ച ആനകളെയുമായി വിശാലമായ തെരുവുകളിലൂടെ നടത്തിയ ഘോഷയാത്രക്കിടെയായിന്നും ആന വിരണ്ടോടിയത്.

ഓടിക്കൊണ്ടിരിക്കുന്ന ആനയെ പിടിച്ച നിര്‍ത്താന്‍ ഒരാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നാലെ തന്നെ ഇയാള്‍ തെന്നി വീണ് ആനയുടെ കാലിനടിയില്‍ പെടുന്നതും കാണാം.


Next Story

Related Stories