കാക്കനാട് പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് അവര്‍ പാടുകയാണ്:
ഏമാന്മാരേ, ഏമാന്മാരേ, ഞങ്ങളുമുണ്ടേ ഇവന്‌റെ കൂടെ....
ഞങ്ങള്‍ റോഡിലിറങ്ങി നടക്കും, ഞങ്ങള്‍ പാടത്തിരുന്ന് ചിരിക്കും
ഞങ്ങള്‍ പെരുമഴയത്ത് നനയും, പാതിരാ മഞ്ഞത്തിറങ്ങി നടക്കും
ഞങ്ങള്‍ താടിവളര്‍ത്തും, മീശ വളര്‍ത്തും, മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും....
അത് ഞങ്ങടെ ഇഷ്ടം, ഞങ്ങടെ ഇഷ്ടം, ഞങ്ങളത് ചെയ്യും....
ഞങ്ങടെ മേലിലെ രോമവും നിങ്ങള്‍ക്ക് തീറെഴുതി തരണോ ഏമാനേ
അപ്പനപ്പൂപ്പന്മാര്‍ വെട്ടിയ റോഡ് നിനക്കെഴുതി തരണോ ഏമാനേ
വെള്ളപുതച്ച് നടക്കണ കോലങ്ങള്‍ കോടികള്‍ കട്ടാലെന്താ
നേരമ്പോക്കെന്ന പോല്‍ കേറിയിറങ്ങുവാന്‍ ഞങ്ങടെ നെഞ്ചുണ്ടല്ലോ
നിന്‌റെ അറയ്ക്കണ കയ്യിലിരിക്കണ ഫാസിസക്കോലുണ്ടല്ലോ
അത് ഞങ്ങടെ നാട്ടിലെ ഞങ്ങടെ സ്വാതന്ത്ര്യം തല്ലിക്കെടുത്താനല്ല
ഇത് ഞങ്ങടെ നാട്, ഞങ്ങടെ റോഡ്, ഞങ്ങടെ പൂവരമ്പ്
അതില്‍ എങ്ങനെ എങ്ങനെ എങ്ങനെ പോണം, എന്ന് ഞങ്ങള്‍ക്കറിയാം
ടൊവീനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'ഒരു മെക്‌സിക്കന്‍ അപാരത' എന്ന ചിത്രത്തിലെ പാട്ടാണിത്. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുള്ള ഒന്ന്. പൊലീസ് അതിക്രമങ്ങള്‍ക്ക് താക്കീതുമായി അവര്‍ പാടുകയാണ്: ഏമാന്മാരേ, ഏമാന്മാരേ ഞങ്ങളുമുണ്ടേ ഇവന്‌റെ കൂടെ....ഞങ്ങള്‍ താടി വളര്‍ത്തും, മീശ വളര്‍ത്തും, മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും....ഇത് ഞങ്ങടെ നാടെ ഞങ്ങടെ റോഡ്, ഞങ്ങടെ പൂവരമ്പ്....
വീഡിയോ കാണാം:
ഈ പാട്ടുമായി ബന്ധപ്പെട്ട് ഇതിന്റെ രചയിതാവായ രഞ്ജിത് ചിറ്റാഡെ ഫേസ്ബുക്കില്‍ എഴുതിയിരുന്നു.
https://www.facebook.com/renjith.chittade.1/videos/vb.100005160878331/544831222365569/?type=2&theater